Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: കേരളത്തെ ഇനി അസ്ഹര്‍ നയിക്കും, സഞ്ജുവിനു റോളില്ല!! കാരണമറിയാം, ഇതാ ടീം

രഞ്ജി ട്രോഫിയുടെ പുതിയ സീസണിലേക്കുള്ള കേരളാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പുതിയ ക്യാപ്റ്റനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ എത്തിയെന്നതാണ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ച സച്ചിന്‍ ബേബിയെ മാറ്റിയാണ് അസ്ഹറിനു ചുമതല നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ബാറ്റര്‍ ബാബ അപരാജിതാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍.

സൂപ്പര്‍ താരം സഞ്ജു സാംസണും കേരളാ ടീമിന്റെ ഭാഗമാണെങ്കിലും പ്രത്യേക റോളുകളൊന്നുമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമായിട്ടാവും അദ്ദേഹത്തെ ഇത്തവണ കാണാന്‍ സാധിക്കുക. 15 അംഗ സ്‌ക്വാഡിനെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്.

SANJU SAMSON

ഈ മാസം 15നു റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന മഹാരാഷ്ട്രയുമായാണ് സീസണില്‍ കേരളത്തിന്റെ ആദ്യ പോരാട്ടം. തിരുവനന്തപുരത്താണ് കളി നടക്കാനിരിക്കുന്നത്. വെടിക്കെട്ട് താരം പൃഥ്വി ഷാ, കഴിഞ്ഞ സീസണ്‍ വരെ ദീര്‍ഘകാലം കേരളത്തിന്റെ കുപ്പായമണിഞ്ഞ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന എന്നിവരും മഹാരാഷ്ട്ര ടീമിന്റെ ഭാഗമാണ്.

എന്തു കൊണ്ട് സഞ്ജുവിന് ക്യാപ്റ്റന്‍സിയില്ല

കേരളാ ടീമിനെ രഞ്ജി ട്രോഫിയില്‍ ഇത്തവണ സഞ്ജു സാംസണ്‍ നയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ അദ്ദേഹത്തിനു ഒരു റോളുമില്ലെന്നതു അവരെ നിരാശരാക്കുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു സഞ്ജുവിനെ പരിഗണിക്കാതിരിക്കാനുള്ള പ്രധാന കാരണം തിരക്കേറിയ അന്താരാഷ്ട്ര മല്‍സരങ്ങളാണ്.

ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജു മാറിക്കഴിഞ്ഞു. ഈ മാസം 29 മുതല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമാണ്. എല്ലാ കളിയിലും സഞ്ജുവിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ പരമ്പര കഴിഞ്ഞാല്‍ ജനുവരിയില്‍ ന്യൂസിലാന്‍ഡുമായും ഇന്ത്യക്കു ടി20 പരമ്പരയുണ്ട്. അതിനു ശേഷം ഐസിസിയുടെ ടി20 ലോകകപ്പും നാട്ടിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുകയാണ്. ഇവയിലെല്ലാം സഞ്ജുവിനു ടീമില്‍ സ്ഥാനമുറപ്പുമാണ്.

അതുകൊണ്ടു തന്നെ രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാല്‍ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ സേവനം കേരളത്തിനു ലഭിക്കില്ല. ഈ കാരണത്താലാണ് എല്ലാ മല്‍സരങ്ങളിലും കളിക്കുമെന്നു ഉറപ്പുള്ള യുവ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ക്യാപ്റ്റനാക്കിയിരിക്കുന്നത്.

ദേശീയ ടീമിനൊപ്പമുള്ള തിരക്കേറിയ കലണ്ടര്‍ കാരണം അടുത്തിടെ കേരളാ ക്രിക്കറ്റ്‌ ലീഗിന്റെ രണ്ടീം സീസണിലും സഞ്ജുവിനു നായകസ്ഥാനം ലഭിച്ചില്ല. അദ്ദേഹത്തിനു പകരം ചേട്ടന്‍ കൂടിയായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാലി സാംസണായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിനെ നയിച്ചത്.

MOHAMMMAD AZHARUDDEEN

ടീമിന്റെ വൈസ് ക്യാപ്റ്റാനായിരുന്നു സഞ്ജു. പ്രാഥമിക റൗണ്ടിലെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കൊച്ചിക്കായി കളിച്ചുള്ളൂ. സെഞ്ച്വറിയടക്കം നേടിയ താരം തുടരെ നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും കുറിച്ചിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനോടൊപ്പം ചേരേണ്ടി വന്നതിനാല്‍ സഞ്ജുവിനു ഫൈനല്‍ നഷ്ടമാവുകയും ചെയ്തു.

കേരളത്തിന്റെ രഞ്ജി ട്രോഫി സ്‌ക്വാഡ്

മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), ബാബ അപരാജിത് (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ എസ് കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, അക്ഷയ് ചന്ദ്രന്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, നിധീഷ് എംഡി, ബേസില്‍ എന്‍പി, ഈദന്‍ ആപ്പ്ള്‍ ടോം, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അഭിഷേക് പി നായര്‍.

Story first published: Friday, October 10, 2025, 18:13 [IST]
Other articles published on Oct 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+