For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji trophy 2022: രണ്ടു ഘട്ടങ്ങളായി പുതിയ സീസണ്‍, നോക്കൗട്ട് ഐപിഎല്ലിനു ശേഷം

ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്

1
Ranji Trophy to be held in 2 phases in 2022 | Oneindia Malayalam

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയുടെ ഈ സീസണ്‍ രണ്ടു ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. രാജ്യത്തു കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഈ മാസം തുടങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്റ് നേരത്തേ നീട്ടിവയ്ക്കുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായി രണ്ടാമത്തെ സീസണിലും രഞ്ജി റദ്ദാക്കിയേക്കുമെന്ന സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ രഞ്ജിയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് ബിസിസിഐ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഐപിഎല്ലിന്റെ 15ാം സീസണിനു മുമ്പും ശേഷവുമായിട്ടാണ് രഞ്ജി ട്രോഫിയുടെ പുതിയ സീസണ്‍ ബിസിസിഐ ക്രമീകരിക്കുന്നത്. നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ ഐപിഎല്ലിനു ശേഷം നടത്താനാണ് തീരുമാനം. ലീഗ് ഘട്ട മല്‍സരങ്ങള്‍ ഐപിഎല്ലിനു മുമ്പും സംഘടിപ്പിക്കും. കഴിഞ്ഞ സീസണില്‍ കൊവിഡ് ഭീഷണി കാരണം രഞ്ജി ട്രോഫി റദ്ദാക്കപ്പെട്ടിരുന്നു. ഈ സീസണില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ച ബിസിസിഐ ഗ്രൂപ്പുകളും മല്‍സരക്രമവുമെല്ലാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പക്ഷെ കൊവിഡ് വീണ്ടും രൂക്ഷമായെേതാ ടൂര്‍ണമെന്റ് അനിശ്ചിതമായി നീട്ടാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.

2

രഞ്ജി ട്രോഫി നമ്മുടെ ഏറ്റവും അഭിമാനകരമായ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റാണ്. ഓരോ വര്‍ഷവും ഇന്ത്യന്‍ ക്രിക്കറ്റിനു അസൂയാവഹമായ പ്രതിഭകളയൊണ് അതു സമ്മാനിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പ്രധാനപ്പെട്ട ടൂര്‍ണമെന്റിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണെന്നും ജയ് ഷാ കൂട്ടിച്ചേര്‍ത്തു.

രഞ്ജി ട്രോഫി റദ്ദാക്കരുതെന്നാവശ്യപ്പെട്ടു ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രി നേരത്തേ രംഗത്തു വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലാണ് രഞ്ജി ട്രോഫി. നിങ്ങള്‍ ഇതിനെ അവഗണിക്കാന്‍ തുടങ്ങുന്ന നിമിഷം നമ്മുടെ ക്രിക്കറ്റ് നട്ടെല്ലിത്താതായി മാറുമെന്നും ശാസ്ത്രി ട്വീറ്റ് ചെയ്തിരുന്നു. ജനുവരി നാലിനായിരുന്നു രഞ്ജിയുടെ പുതിയ സീസണ്‍ നീട്ടി വയ്്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്. സികെ നായുഡു ട്രോഫിയും മാറ്റിവച്ചിരുന്നു.

ഐപിഎല്ലിന്റെ 15ാം സീസണ്‍ മാര്‍ച്ച് 27ന് ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. മുഴുവന്‍ മല്‍സരങ്ങളും മുംബൈയില്‍ തന്നെ നടത്താനും ഏറെക്കുറെ തീരുമാനിച്ചു കഴിഞ്ഞു. മുംബൈയിലെ മൂന്നു സ്‌റ്റേഡിയങ്ങളിലാവും മല്‍സസരങ്ങള്‍ നടക്കുന്നത്. ഇത്തവണ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി വരുന്നതിനാല്‍ ടീമുകളുടെ എണ്ണം പത്തായി വര്‍ധിക്കും. ടൂര്‍ണമെന്റിനു മുന്നോടിയായി മെഗാ താരലേലവും നടക്കാനിരിക്കുകയാണ്. അടുത്ത മാസം 12, 13 തിയ്യതികളിലായിട്ടാണ് മെഗാ ലേലം.

Story first published: Friday, January 28, 2022, 13:44 [IST]
Other articles published on Jan 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+