Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ഫൈനല്‍: മലേവാറും മലയാളി താരവും കസറി!! കേരളത്തിനെതിരേ പിടിമുറുക്കി വിദര്‍ഭ

നാഗ്പൂര്‍: കന്നി രഞ്ജി ട്രോഫി ഫൈനലില്‍ ഇറങ്ങിയ കേരളത്തിനെതിരേ ആദ്യദിനം വിദര്‍ഭയ്ക്കു മേല്‍ക്കൈ. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ വിദര്‍ഭ നാലു വിക്കറ്റിന് 254 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഡാനിഷ് മലേവാറിന്റെ സെഞ്ച്വറിയും മറുനാടന്‍ മലയാളി താരം കരുണ്‍ നായരുടെ (86) ഫിഫ്റ്റിയുമാണ് വിദര്‍ഭയ്ക്കു കരുത്തായത്. കളി നിര്‍ത്തുമ്പോള്‍ 138 റണ്‍സോടെ മലേവാര്‍ ക്രീസിലുണ്ട്. അഞ്ചു റണ്‍സോടെ യഷ് താക്കൂറാണ് അദ്ദേഹത്തിനൊപ്പം.

കരുണിനെക്കൂടാതെ പാര്‍ഥ് രെഖാഡെ (0), ധ്രുവ് ഷോറെ (16), ദര്‍ശന്‍ നല്‍ക്കാണ്ഡെ (1) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്കു നഷ്ടമായത്. 259 ബോളില്‍ 14 ഫോറും രണ്ടു സിക്‌സറുമടക്കമാണ് മലേവാര്‍ 138ലെത്തിയത്. കരുണും ഈ കളിയില്‍ സെഞ്ച്വറി നേടുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും 14 റണ്‍സകലെ വീണു. 86 റണ്‍സെടുത്ത കരുണിനെ രോഹന്‍ കുന്നുമ്മല്‍ റണ്ണൗട്ടാക്കുകയായിരുന്നു.

kerala

ടോസിനു ശേഷം കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ന്യൂബോള്‍ കൊണ്ട് കേരളാ ബൗളര്‍മാര്‍ കത്തിക്കയറിയപ്പോള്‍ വിദര്‍ഭ 13 ഓവര്‍ ആവുമ്പോഴേക്കും മൂന്നു വിക്കറ്റിനു 24 റണ്‍സിലേക്കു കൂപ്പുകുത്തി.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

പക്ഷെ പിന്നീട് മലേവാറും കരുണും വമ്പന്‍ കൂട്ടുകെട്ടുമായി വിദര്‍ഭയെ കളിയിലേക്കു ശക്തമായയി തിരികെ കൊണ്ടു വന്നു. നാലാം വിക്കറ്റില്‍ ഈ ജോടി 215 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

ഈ ജോടിയെ വേര്‍പിരിക്കാന്‍ കേരളം കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ടീം സ്‌കോര്‍ 239ല്‍ വച്ച് കരുണിനെ റണ്ണൗട്ടാക്കിയ രോഹനാണ് ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. ഇതിനിടെ മലേവാര്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.

ആറു ബൗളര്‍മാരെയാണ് കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. ഇവരില്‍ മികച്ചുനിന്നത് എംഡി നിധീഷായിരുന്നു. രണ്ടു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി. ഈദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും നേടി. പക്ഷെ ആദിത്യ സര്‍വാതെ, എന്‍ ബേസില്‍, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ക്കൊന്നും വിക്കറ്റുകള്‍ ലഭിച്ചില്ല.

കേരളത്തിന്റെ പ്ലെയിങ് 11

അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഈദന്‍ ആപ്പിള്‍ ടോം, ആദിത്യ സര്‍വാതെ, എംഡി നിധീഷ്, എന്‍ ബേസില്‍.

Story first published: Wednesday, February 26, 2025, 18:05 [IST]
Other articles published on Feb 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+