രഞ്ജി ട്രോഫി: സച്ചിന്‍ ബേബിക്കും ജഗദീഷിനും സെഞ്ച്വറി... കേരളത്തിന് കൂറ്റന്‍ സ്‌കോര്‍
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെതിരേ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദിനെതിരേ നടക്കുന്ന മല്‍സരത്തില്‍ ഒന്നാമിന്നിങ്‌സില്‍ കേരളം ആറ് വിക്കറ്റിന് 495 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (147) വിഎ ജഗദീഷിന്റേയും (113*) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഹോംഗ്രൗണ്ടില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

296 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് സച്ചിന്റെ ഇന്നിങ്‌സ്. പുറത്താവാതെ 227 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ജഗദീഷിന്റെ ഇന്നിങ്‌സ്. സഞ്ജു സാംസണ്‍ (53), ജലജ് സക്‌സേന (57), അക്ഷയ് ചന്ദ്രന്‍ (48*) അരുണ്‍ കാര്‍ത്തിക് (25), രോഹന്‍ പ്രേം (29), സല്‍മാന്‍ നിസാര്‍ (8) എന്നിവരാണ് കേരള നിരയിലെ മറ്റു സ്‌കോറര്‍മാര്‍. ഹൈദരാബാദിനായി സാക്കേത്ത് സായ്‌റാം മൂന്നും മെഹ്ദി ഹസന്‍ രണ്ടും രവി തേജ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് വെളിച്ചക്കുറവ് മൂലം രണ്ടാംദിനം നേരത്തെ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒരു റണ്‍സെടുത്തിട്ടുണ്ട്.
കിവികളെയും ചുരുട്ടിക്കെട്ടി; ടി-ട്വന്റി പരമ്പര പാകിസ്താന്, പരമ്പര നേട്ടത്തില്‍ റെക്കോഡ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications