Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിവികളെയും ചുരുട്ടിക്കെട്ടി; ടി-ട്വന്റി പരമ്പര പാകിസ്താന്, പരമ്പര നേട്ടത്തില്‍ റെക്കോഡ്

പരമ്പര നേട്ടത്തില്‍ റെക്കോഡുമായി പാക്കിസ്ഥാൻ | OneInida Malayalam

ദുബായ്: കുട്ടിക്രിക്കറ്റില്‍ പാകിസ്താന്റെ അപ്രമാധിത്വ്വം തുടരുന്നു. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയും സ്വന്തമാക്കി പാകിസ്താന്‍ കിരീടനേട്ടത്തില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചു. തുടര്‍ച്ചയായ 11 ടി-ട്വന്റി പരമ്പരയില്‍ കിരീടം നേടുന്ന ടീമെന്ന റെക്കോഡാണ് സര്‍ഫ്രാസ് അഹ്മദ് നയിക്കുന്ന പാകിസ്താന്‍ തങ്ങളുടെ പേരിലാക്കിയത്. നിലവില്‍ ട്വന്റി-ട്വന്റി റാങ്കിങിലും പാകിസ്താന്‍ തന്നെയാണ് തലപ്പത്ത്.

രണ്ടാം ടി-ട്വന്റിയിലും പാകിസ്താന് ആവേശജയം

രണ്ടാം ടി-ട്വന്റിയിലും പാകിസ്താന് ആവേശജയം

ഒന്നാം ടി-ട്വന്റിക്കു സമാനമായി രണ്ടാം മല്‍സരത്തിലും ന്യൂസിലാന്‍ഡിനെതിരേ ആവേശജയമാണ് പാകിസ്താന്‍ നേടിയത്. അവസാന ഓവറിലേക്ക് നീണ്ട മല്‍സരത്തില്‍ രണ്ട് പന്തും ആറ് വിക്കറ്റും ബാക്കിനില്‍ക്കേയായിരുന്നു പാകിസ്താന്റെ ജയം.

ടി-ട്വന്റിയില്‍ തുടര്‍ച്ചയായ 11ാം പരമ്പര നേട്ടം

ടി-ട്വന്റിയില്‍ തുടര്‍ച്ചയായ 11ാം പരമ്പര നേട്ടം

ടി-ട്വന്റിയില്‍ പാകിസ്താന്‍ നേടുന്ന തുടര്‍ച്ചയായ 11ാം പരമ്പര നേട്ടമാണിത്. കിവീസിനെതിരേ മൂന്ന് മല്‍സരങ്ങളുടെ ടി-ട്വന്റി പരമ്പര ഒരു മല്‍സരം ബാക്കിനില്‍ക്കേ 0-2നാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരേ പരമ്പര തൂത്തുവാരിയതിനു പിന്നാലെ കിവീസിനെതിരേയും വൈറ്റ്‌വാഷാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്.

പിന്തുടര്‍ന്ന് തുടര്‍ച്ചയായ 11ാം ജയം

പിന്തുടര്‍ന്ന് തുടര്‍ച്ചയായ 11ാം ജയം

പിന്തുടര്‍ന്ന് പാകിസ്താന്റെ തുടര്‍ച്ചയായ 11ാം ജയം കൂടിയാണിത്. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ തോല്‍വിക്കു ശേഷം ടീമിലേക്ക് തിരിച്ചുവിളിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് പാകിസ്താനു വേണ്ടി അവിസ്മരണീയ പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.

കിവീസിനെ 153 റണ്‍സിലൊതുക്കി പാകിസ്താന്‍

കിവീസിനെ 153 റണ്‍സിലൊതുക്കി പാകിസ്താന്‍

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 153 റണ്‍സെടുക്കുകയായിരുന്നു. 44 റണ്‍സ് വീതമെടുത്ത കോറി ആന്‍ഡേഴ്‌സനും കോളിന്‍ മണ്‍റോയുമാണ് കിവീസിന്റെ ടോപ്‌സ്‌കോറര്‍മാര്‍. പുറത്താവാതെ 25 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ആന്‍ഡേഴ്‌സന്റെ ഇന്നിങ്‌സ്. 28 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും മണ്‍റോയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ 37 റണ്‍സെടുത്തു.

പാകിസ്താനു വേണ്ടി ഷഹീന്‍ ഷാ അഫ്രീദി നാല് ഓവറില്‍ 20 റണ്‍സെടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഇമാദ് വസിം, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഒത്തുപിടിച്ച് പാക് ബാറ്റിങ്‌നിര ലക്ഷ്യംകണ്ടു

ഒത്തുപിടിച്ച് പാക് ബാറ്റിങ്‌നിര ലക്ഷ്യംകണ്ടു

മറുപടിയില്‍ പാക് ബാറ്റിങ്‌നിര ഒത്തുപിടിച്ചപ്പോള്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താന്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ബാബര്‍ അസം (40), ആസിഫ് അലി (38), മുഹമ്മദ് ഹഫീസ് (34*), ഫഖ്ഹര്‍ സമാന്‍ (24), ശുഐബ് മാലിക്ക് (10) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്. അവസാന ഓവറുകളില്‍ ഹഫീസിന്റെ പോരാട്ടവീര്യമാണ് പാകിസ്താന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. പുറത്താവാതെ 21 പന്തില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഹഫീസിന്റെ ഇന്നിങ്‌സ്.

കിവീസിനായി ആദം മില്‍നെ രണ്ടും കോളിന്‍ മണ്‍റോ ഒരു വിക്കറ്റും വീഴ്ത്തി. പാക് താരം ഷഹീന്‍ ഷാ അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ അവസാന മല്‍സരം നാളെ ദുബായിയില്‍ അരങ്ങേറും.

Story first published: Saturday, November 3, 2018, 10:50 [IST]
Other articles published on Nov 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+