Ranji Trophy: സഞ്ജു ഇല്ലേലും പ്രശ്‌നമല്ല, കേരളം കിടു കളി- സച്ചിന് സെഞ്ച്വറി; ശക്തമായ നിലയില്‍
ഗുവാഹത്തി: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ആസാമിനെതിരേ കേരളം ശക്തമായ നിലയില്‍. ആദ്യം ബാറ്റുചെയ്ത കേരളം ആദ്യ ഇന്നിങ്‌സില്‍ 419 റണ്‍സാണ് നേടിയത്. ആദ്യ മത്സരത്തില്‍ കേരളം ഉത്തര്‍ പ്രദേശിനോട് സമനില വഴങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ സഞ്ജു സാംസണാണ് നയിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ രോഹന്‍ കുന്നുമ്മലാണ് കേരളത്തെ നയിക്കുന്നത്.
ആദ്യ മത്സരത്തില്‍ കേരളത്തിന്റെ ബാറ്റിങ് അല്‍പ്പം നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ആസാമിനെതിരേ ടീം കാഴ്ചവെച്ചിരിക്കുന്നത്. രോഹന്‍ കുന്നുമ്മലും (83) കൃഷ്ണ പ്രസാദും (80) ചേര്‍ന്ന് ഗംഭീര തുടക്കമാണ് കേരളത്തിന് നല്‍കിയിരിക്കുന്നത്. ഒന്നാം വിക്കറ്റില്‍ 133 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 95 പന്തില്‍ 11 ബൗണ്ടറിയടക്കം 83 റണ്‍സ് നേടിയ രോഹനാണ് ആദ്യം പുറത്തായത്. കൃഷ്ണ പ്രസാദ് പതിയെ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്.
മൂന്നാമനായി ക്രീസിലെത്തിയ രോഹന്‍ പ്രേം 116 പന്ത് നേരിട്ട് 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സാണ് നേടിയത്. രോഹന്‍ മടങ്ങുമ്പോള്‍ കേരള സ്‌കോര്‍ബോര്‍ഡില്‍ 217 റണ്‍സായിരുന്നു. അധികം വൈകാതെ കൃഷ്ണ പ്രസാദ് മടങ്ങി. 202 പന്ത് നേരിട്ട് 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ ക്ഷമയോടെയുള്ള പ്രകടനമാണ് കൃഷ്ണ പ്രസാദ് കാഴ്ചവെച്ചത്. പിന്നീട് ക്രീസിലെത്തിയ സച്ചിന്‍ ബേബി മികച്ച പ്രകടനത്തോടെ ടീമിന് അടിത്തറ പാവുകയായിരുന്നു.
148 പന്ത് നേരിട്ട് 16 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 131 റണ്‍സാണ് അദ്ദേഹം നേടിയത്. അമിത പ്രതിരോധത്തിലേക്ക് പോകാതെയാണ് സച്ചിന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയ വിഷ്ണു വിനോദിന് രണ്ടാം മത്സരത്തില്‍ വലിയ പ്രകടനം കാഴ്ചവെക്കാനായില്ല. 36 പന്ത് നേരിട്ട് 19 റണ്‍സ് നേടിയ താരം റണ്ണൗട്ടായാണ് മടങ്ങിയത്. എന്നാല്‍ കേരളത്തിന്റെ മധ്യനിരക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല.

അക്ഷയ് ചന്ദ്രന്‍ ഡെക്കിനാണ് പുറത്തായത്. ശ്രേയസ് ഗോപാല്‍ 18 റണ്‍സാണ് നേടിയത്. ജലജ് സക്‌സേന 1 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ബേസില്‍ തമ്പി 16 റണ്‍സും എംഡി നിധീഷ് 12 റണ്‍സുമാണ് നേടിയത്. സുരേഷ് വിശ്വേശ്വര്‍ (0) പുറത്താവാതെ നിന്നു. ഇതോടെ 419 റണ്‍സില്‍ കേരളം ഓള്‍ഔട്ടായി. രാഹുല്‍ സിങ്, മുക്താര്‍ ഹുസൈന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സിദ്ധാര്‍ത്ഥ് സര്‍മാഹ് രണ്ടും ആകാശ് സെന്‍ഗുപ്ത ഒരു വിക്കറ്റുമാണ് നേടിയത്.
മറുപടിക്കിറങ്ങിയ ആസാം രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 2 വിക്കറ്റിന് 14 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ രാഹുല്‍ ഹസാരികയെ (9) ബേസില്‍ തമ്പി ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ സിദ്ധാര്‍ത്ഥ് സര്‍മാഹിനെ (0) ജലജ് സക്‌സേന എല്‍ബിയില്‍ കുടുക്കി. റിഷവ് ദാസ് (5*) സുമിത് (0) എന്നിവരാണ് ക്രീസില്‍. റിയാന്‍ പരാഗ് നയിക്കുന്ന ആസാമിനെ രണ്ടാം ദിനത്തില്‍ രണ്ട് സെക്ഷനുള്ളില്‍ ഓള്‍ഔട്ടാക്കി വമ്പന്‍ ലീഡ് നേടുകയെന്നതാണ് കേരളത്തിന്റെ ലക്ഷ്യം.
ആദ്യ മത്സരത്തില്‍ സമനില നേടിയതിനാല്‍ രണ്ടാം മത്സരം ജയിക്കേണ്ടത് കേരളത്തെ സംബന്ധിച്ച് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ആസാമിനെതിരേ ശക്തമായ പോരാട്ടം കേരളത്തിന് കാഴ്ചവെക്കേണ്ടതായുണ്ട്. സഞ്ജുവിന്റെ അഭാവം കേരളത്തെ ബാധിച്ചിട്ടില്ല. ആദ്യ മത്സരവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റിങ് പ്രകടനം കൂടുതല്‍ മികച്ചതായി മാറി. ആസമിനെ തകര്‍ത്താന്‍ കേരളത്തിനത് വലിയ കരുത്തായി മാറുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications