For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: ആദ്യം സല്‍മാന്‍, പിന്നെ അസ്ഹര്‍... ത്രില്ലറില്‍ കേരളം!! ഇനി സെമി

പൂനെ: ആറു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ കേരളത്തിനു വീണ്ടുമൊരു സെമി ഫൈനല്‍ ടിക്കറ്റ്. ജമ്മു കാശ്മീരുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ ത്രില്ലിങ് സമനിലയ്‌ക്കൊടുവിലാണ് സച്ചിന്‍ ബേബി നയിച്ച കേരളം സെമിയിലേക്കു മുന്നേറിയത്. ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് കേരളത്തിനു സെമിയിലേക്കു ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. കരുത്തരായ ഗുജറാത്താണ് ഇനി സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍.

399 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ക്വാര്‍ട്ടറില്‍ കേരളത്തിനു ജമ്മു നല്‍കിയത്. എന്നാല്‍ കേരളം രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റിനു 295 റണ്‍സെടുത്തു നില്‍ക്കെ കളി സമനിലയില്‍ കലാശിച്ച. ഇതോടെയാണ് ഒന്നാമിന്നിങ്‌സില്‍ നേടിയ ഒരേയൊരു റണ്‍സിന്റെ ലീഡ് കേരളത്തെ സെമി ഫൈനലെന്ന സ്വപ്‌നത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്.

KERALA TEAM

ഹീറോയായി അസ്ഹര്‍

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ രക്ഷകനായതെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഊഴമായിരുന്നു. പുറത്താവാതെ 67 റണ്‍സുമായി അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. 118 ബോളുകള്‍ നേരിട്ട അസ്ഹറിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

സല്‍മാന്‍ ഈ കളിയിലും മിന്നിച്ചു. 44 റണ്‍സുമായി അസ്ഹറിനൊപ്പം അദ്ദേഹം പുറത്താവാതെ നില്‍ക്കുകയായിരുന്നു. നായകന്‍ സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനും 48 റണ്‍സ് വീതമെടുത്ത് പുറത്തായി. രോഹന്‍ കുന്നുമ്മല്‍ 36 റണ്‍സുമെടുത്തു.

റണ്‍ചേസില്‍ ഒരു സമയത്തു കേരളം ആറു വിക്കറ്റിനു 180 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ടുമായി അസ്ഹര്‍- സല്‍മാന്‍ ജോടി ജമ്മുവിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു.

SALMAN NIZAR

ത്രസിപ്പിച്ച ആദ്യ ഇന്നിങ്‌സ്

ആദ്യ ഇന്നിങ്‌സില്‍ ജമ്മു കാശ്മീര്‍ 280 റണ്‍സിനു പുറത്താവുകയായിരുന്നു. ജമ്മു നിരയില്‍ ആരെയും ഫിഫ്റ്റി കുറിക്കാന്‍ കേരളത്തിന്റെ ബൗളിങ് നിര അനുവദിച്ചില്ല. 48 റണ്‍സെടുത്ത കന്‍ഹയ്യ വധ്വാനാണ് അവരുടെ ടോപ്‌സ്‌കോററായത്. ലോന്‍ നസീര്‍ 44 റണസും നേടി. ആറു വിക്കറ്റുകള്‍ പിഴുത എംഡി നിധീഷാണ് ജമ്മു ടീമിനെ എറിഞ്ഞൊതുക്കിയത്.

മറുപടിയില്‍ ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിനു 137ലേക്കും ഒമ്പതു വിക്കറ്റിനു 200ലേക്കും വീണ കേരളം ഉറപ്പായും ലീഡ് വഴങ്ങുമെന്നാണ് കരുതപ്പെട്ടത്. പക്ഷെ സല്‍മാന്‍ നിസാറിന്റെ (112*) വണ്‍ മാന്‍ഷോ ടീമിനെ 281 റണ്‍സിലെത്തിച്ചു. ലീഡ് ഒരു റണ്‍സ് മാത്രം.

172 ബോളില്‍ 12 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് സല്‍മാന്റെ ഇന്നിങ്‌സ്. 67 റണ്‍സെടുത്ത ജലജ് സക്‌സേനയാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. വാലറ്റത്ത് എംഡി നിധീഷ് 30 റണ്‍സും സംഭാവന ചെയ്തു.

Story first published: Wednesday, February 12, 2025, 17:53 [IST]
Other articles published on Feb 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+