Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: 33ന് നാല്, പിന്നാലെ ഗംഭീര തിരിച്ചുവരവുമായി ഗുജറാത്ത്, കേരളം വിയര്‍ക്കുന്നു

1

രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനെതിരേ ഗുജറാത്ത് ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെന്ന നിലയിലാണ്. 33 റണ്‍സിനിടെ ഗുജറാത്തിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ കേരളത്തിന് സാധിച്ചെങ്കിലും പിന്നീടങ്ങോട്ട് കളി കൈവിട്ടെന്ന് പറയാം. വിക്കറ്റ് കീപ്പര്‍ ഹെറ്റ് പട്ടേലിന്റെയും (146*), കരണ്‍ പട്ടേലിന്റെയും (120) പ്രകടനമാണ് ഗുജറാത്തിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

1

ടോസ് നേടിയ കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു കേരള ബൗളര്‍മാര്‍ തുടക്കത്തിലെ പുറത്തെടുത്തത്. കതാന്‍ പട്ടേല്‍ (0) അക്കൗണ്ട് തുറക്കും മുന്നെ മടങ്ങി. മൂന്നാമനും ഗുജറാത്ത് നായകനുമായ ഭാര്‍ഗവ് മെറായിയും (0) അക്കൗണ്ട് തുറക്കാനാവാതെ മടങ്ങി. മന്‍പ്രീത് ജുനേജയും (30) പെട്ടെന്ന് മടങ്ങിയതോടെ ഗുജറാത്ത് ശരിക്കും സമ്മര്‍ദ്ദത്തിലായി. സൗരവ് ചൗഹാനും (25) മടങ്ങിയതോടെ ഗുജറാത്ത് ശരിക്കും പ്രതിരോധത്തിലായെങ്കിലും ഹെറ്റഖ് പട്ടേല്‍-കരേണ്‍ പട്ടേല്‍ കൂട്ടുകെട്ട് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.

വിക്കറ്റ് കീപ്പര്‍ ഹെറ്റ് പട്ടേല്‍ 211 പന്തുകള്‍ നേരിട്ട് 22 ഫോറും ഒരു സിക്‌സുമാണ് പറത്തിയത്. ക്ഷമയോടെ ക്രീസില്‍ നിന്ന് മോശം പന്തുകളെ തിരഞ്ഞുപിടിച്ചാക്രമിച്ച ഹെറ്റ് പട്ടേല്‍ ക്രീസില്‍ തുടരുകയാണ്. അല്‍പ്പം കൂടി വേഗത്തില്‍ ബാറ്റുവീശിയ കരണ്‍ പട്ടേല്‍ 166 പന്തുകള്‍ നേരിട്ട് 18 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 120 റണ്‍സാണ് നേടിയത്. കളി നിര്‍ത്തുമ്പോള്‍ ഹെറ്റ് പട്ടേലിനൊപ്പം റോഷ് കലാറിയയാണ് (9) ക്രീസില്‍.

1

സീനിയര്‍ താരം എസ് ശ്രീശാന്ത് ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ രണ്ടാം മത്സരത്തില്‍ എം നിധീഷിനാണ് കേരളം അവസരം നല്‍കിയത്. ഈ തീരുമാനം തെറ്റിയില്ല. 18 ഓവറില്‍ നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതില്‍ ഒമ്പത് മെയ്ഡന്‍ ഓവറുകളും ഉള്‍പ്പെടും. വിട്ടുകൊടുത്തത് വെറും 30 റണ്‍സാണ്. ബേസില്‍ തമ്പി, ഏദന്‍ ആപ്പില്‍ ടോം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

രണ്ടാം ദിനം ഗുജറാത്തിനെ വേഗത്തില്‍ ഓള്‍ഔട്ടാക്കി എത്രയും വേഗം ബാറ്റിങ് ആരംഭിക്കുകയാവും കേരളത്തിന്റെ ലക്ഷ്യം. നിധീഷിന് അഞ്ച് വിക്കറ്റ് പ്രകടനം പൂര്‍ത്തിയാക്കാനുള്ള അവസരവും മുന്നിലുണ്ട്. ആദ്യ മത്സരത്തില്‍ മേഘാലയക്കെതിരേ കേരളം വിജയിച്ചിരുന്നു. ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പ് എയില്‍ തലപ്പത്ത് നില്‍ക്കുകയാണ്. ഇത്തവണ മികച്ച ടീം കരുത്തുള്ള കേരളം വലിയ പ്രതീക്ഷയിലാണ്.

Story first published: Thursday, February 24, 2022, 19:38 [IST]
Other articles published on Feb 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+