For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി സെമി: കര്‍ണാടകയ്ക്ക് ബാറ്റിങ് തകര്‍ച്ച, ബംഗാള്‍ മികച്ച ലീഡിലേക്ക്

കൊല്‍ക്കത്ത: രഞ്ജി ട്രോഫി സെമി ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരേ ബംഗാള്‍ മികച്ച ലീഡിലേക്ക്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ബംഗാള്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ നിലവില്‍ 262 റണ്‍സ് ലീഡ് ബംഗാളിനുണ്ട്. സുധീപ് ചാറ്റര്‍ജിക്കൊപ്പം (40) അനുസ്തുപ് മജുംദാറാണ് (1) ക്രീസില്‍.

ഒന്നാം ഇന്നിങ്‌സില്‍ നേടിയ 190 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗാളിന് രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (11), ആബാപ് നന്തി (0), മനോജ് തിവാരി (13), അഭിഷേക് രാമന്‍ (1) എന്നിവരുടെ വിക്കറ്റാണ് ബംഗാളിന് നഷ്ടമായത്. കര്‍ണാടകയ്ക്കുവേണ്ടി അഭിമന്യു മിഥുന്‍ മൂന്ന് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.

ranjitrophybengalplayers

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഒന്നാം ഇന്നിങ്‌സില്‍ 312 റണ്‍സ് നേടിയപ്പോള്‍ കര്‍ണാടകയുടെ ഒന്നാംഇന്നിങ്‌സ് 122 റണ്‍സില്‍ അവസാനിച്ചിരുന്നു. മനീഷ് പാണ്ഡെ, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍ തുടങ്ങി ഇന്ത്യന്‍ ദേശീയ ടീം താരങ്ങള്‍ അണിനിരന്നിട്ടും കര്‍ണാടകയ്ക്ക് മികച്ച സ്‌കോര്‍ നേടാനായില്ല. രാഹുല്‍ 26 റണ്‍സും മനീഷ് 12 റണ്‍സും കരുണ്‍ മൂന്ന് റണ്‍സുമെടുത്ത് പുറത്തായി. 31 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് കര്‍ണാടകയുടെ ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന്‍ പോറലും മൂന്ന് വിക്കറ്റ് വീഴ്ത്തി ആകാശ് ദീപുമാണ് കര്‍ണാടകയെ തകര്‍ത്തത്. നേരത്തെ അനുസ്തൂപ് മജുംദാറിന്റെ (149) സെഞ്ച്വറിക്കരുത്തിലാണ് ബംഗാള്‍ ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരേ ഗുജറാത്തിന് ബാറ്റിങ് തകര്‍ച്ച നേരിട്ടു. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സില്‍ 304 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ 185 റണ്‍സിന് പിന്നിലാണ് ഗുജറാത്ത്. രുജുല്‍ ഭട്ട് (27) അക്‌സര്‍ പട്ടേല്‍ (7) എന്നിവരാണ് ക്രീസില്‍.

Story first published: Monday, March 2, 2020, 10:35 [IST]
Other articles published on Mar 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+