Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: ഇതു രോഹനോ, എബിഡിയോ? കിടു ക്യാച്ച്!! വണ്ടറടിച്ച് കാണികള്‍, വീഡിയോ

നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ കേരളവും വിദര്‍ഭയും തമ്മിലുള്ള കിരീടപ്പോരാട്ടം ആവേശകരമായ രണ്ടാംദിനത്തിലേക്കു കടന്നിരിക്കുകയാണ്. വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 379 റണ്‍സ് പിന്തുടര്‍ന്ന കേരളം രണ്ടാം ദിനം മൂന്നാം സെഷനില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടു വിക്കറ്റിന് 64 റണ്‍സെന്ന നിലയിലാണ്. എതിരാളികള്‍ക്കൊപ്പമെത്താന്‍ കേരളത്തിനു ഇനിയും 315 റണ്‍സ് കൂടി വേണം.

ഈ മല്‍സരത്തില്‍ കേരളത്തിന്റെ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ രോഹന്‍ കുന്നുമ്മലിന്റെ ഒരു വണ്ടര്‍ ക്യാച്ചാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. വായുവില്‍ പറന്ന് ഒരു കൈകൊണ്ട് അദ്ദേഹമെടുത്ത ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ബിസിസിഐ തന്നെയാണ് ഇതു തങ്ങളുടെ ഒഫീഷ്യല്‍ ഹാന്റിലിലൂടെ പങ്കു വച്ചിരിക്കുന്നത്.

ROHAN KUNNUMMAL

രോഹന്റെ ക്യാച്ച്

രണ്ടാം ദിനം ലഞ്ച് ബ്രേക്കിനു മുമ്പായിരുന്നു വിദര്‍ഭ താരം അക്ഷയ് കര്‍നേവറിനെ പുറത്താക്കിയ രോഹന്‍ കുന്നുമ്മലിന്റെ വണ്ടര്‍ ക്യാച്ച്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ജലജ് സക്‌സേനയെറിഞ്ഞ 111ാമത്തെ ഓവറിലായിരുന്നു സംഭവം. ഏഴു വിക്കറ്റിനു 333 റണ്‍സെന്ന നിലയിലാണ് ഈ ഓവറില്‍ വിദര്‍ഭ ബാറ്റിങാരംഭിച്ചത്.

അക്ഷയ് കര്‍നേവറിനെ പുറത്താക്കിയ രോഹന്റെ ക്യാച്ച് വീഡിയോ കാണാം

എന്നാല്‍ സക്‌സേനയുടെ ആദ്യ ബോളില്‍ തന്നെ അക്ഷയ് പുറത്തായി. ഇടംകൈയന്‍ ബാറ്ററായ താരം ഒരു അപ്പിഷ് കവര്‍ഡ്രൈവിനാണ് ശ്രമിച്ചത്. എന്നാല്‍ കവര്‍ ഏരിയയില്‍ ഫീല്‍ഡ് ചെയ്ത രോഹന്‍ തന്റെ ഇടതുവശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് പന്തിനെ കൈയ്ക്കുള്ളിലാക്കി നിലത്ത് ലാന്‍ഡ് ചെയ്യുകയായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

അക്ഷയിയെയും കാണികളെയുമെല്ലാം ഒരുപോലെ അമ്പരപ്പിച്ച ക്യാച്ചായിരുന്നു ഇത്. കാരണം വലംകൈയന്‍ ബാറ്റര്‍ കൂടിയായ രോഹന്‍ തനിക്കു ഏറെ ദുഷ്‌കരമായ ഇടതു ഭാഗത്തേക്കു മുഴിനീളെ പറന്നാണ് വായുവില്‍ ഈ ക്യാച്ചെടുത്തത്.

ഫൈനലില്‍ രോഹന്‍ ഫീല്‍ഡിങില്‍ മിന്നിച്ചത് ഇതാദ്യമല്ല. നേരത്തേ ആദ്യദിനം സെഞ്ച്വറിയിലേക്കു കുതിച്ച വിദര്‍ഭയുടെ മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ പുറത്താക്കിയ കിടിലന്‍ റണ്ണൗട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.

86 റണ്‍സെടുത്ത കരുണിനെ നേരിട്ടുള്ള ത്രോയിലാണ് രോഹന്‍ മടക്കിയത്. ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി കുതിച്ച വിദര്‍ഭയ്ക്കു മൂക്കുകയറിട്ട് കേരളത്തിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയതും ഇതു തന്നെയാണ്.

KERALA TEAM

വിദര്‍ഭയുടെ ഇന്നിങ്‌സ്

നാലാം നമ്പറില്‍ ഇറങ്ങിയ ശേഷം യുവതാരം ഡാനിഷ് മലേവര്‍ (153) നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിദര്‍ഭയെ 379 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത്. 285 ബോളുകള്‍ നേരിട്ട താരം 15 ഫോറും മൂന്നു സിക്‌സറുകളുമടിച്ചു.

കരുണ്‍ നായര്‍ 86 റണ്‍സുമായി നിര്‍ണാക സംഭാവന നല്‍കി. വിദര്‍ഭ നിരയില്‍ മറ്റാരും തന്നെ 35 റണ്‍സ് പോലും തികച്ചില്ല. കേരളത്തിനായി പേസ് ജോടികളായ എംഡി നിധീഷും ഈദന്‍ ആപ്പിള്‍ ടോമും മൂന്നു വിക്കറ്റുകള്‍ വീതം നേടി. എന്‍ ബേസിലിനു രണ്ടു വിക്കറ്റുകളും ലഭിച്ചു.

Story first published: Thursday, February 27, 2025, 15:50 [IST]
Other articles published on Feb 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+