For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy Final: കരുണ്‍ ഇന്ത്യന്‍ ടീമിലേക്ക്, പണി കിട്ടുക നാല് പേര്‍ക്ക്; സഞ്ജുവിനും തിരിച്ചടി

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീട പ്രതീക്ഷയുമായി ഇന്ത്യ കുതിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഐപിഎല്ലിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം പോകും. ഇന്ത്യയെ സംബന്ധിച്ച് ഇനി വരാനിരിക്കുന്നത് വലിയ പരമ്പരകളാണ്. ഇതില്‍ ഇന്ത്യ വളരെ പ്രാധാന്യത്തോടെ കാണുന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് അതി നിര്‍ണ്ണായകമാണെന്ന് പറയാം.

ഇന്ത്യയുടെ സമീപകാലത്തെ ടെസ്റ്റിലെ പ്രകടനങ്ങളെല്ലാം മോശമാണ്. ഓസ്‌ട്രേലിയയിലടക്കം ടീം നാണംകെട്ടു. ഈ സാഹചര്യത്തില്‍ വരുന്ന ടെസ്റ്റ് പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യക്ക് പ്രവേശിക്കാനായില്ല. നാട്ടില്‍ നീണ്ട ഇടവേളക്ക് ശേഷം ന്യൂസീലന്‍ഡിനോട് തോല്‍ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ ഉടച്ചുവാര്‍ക്കല്‍ നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യ ഇടവേളക്ക് ശേഷം കരുണ്‍ നായരെ ടീമിലേക്ക് വിളിച്ചേക്കുമെന്നാണ് വിവരം. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് കരുണ്‍ കാഴ്ചവെക്കുന്നത്. ഈ സീസണില്‍ ഒമ്പത് സെഞ്ച്വറികള്‍ താരം നേടി. കരുണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ പണി കിട്ടുന്നത് നാല് പേര്‍ക്കാണ്. ഇത് ആരൊക്കെയാണെന്ന് നോക്കാം.

സര്‍ഫറാസ് ഖാന്‍

ഇന്ത്യ മധ്യനിരയില്‍ കളിപ്പിച്ചിരുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. ഇന്ത്യന്‍ പിച്ചുകളില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ താരത്തിനാവുന്നുണ്ട്. എന്നാല്‍ വിദേശ പര്യടനങ്ങളിലെ സര്‍ഫറാസിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്തല്ല. സ്ഥിരതയോടെ കളിക്കാനും സര്‍ഫറാസിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ സര്‍ഫറാസിനെ തഴയാനുള്ള സാധ്യതയാണ് കൂടുതല്‍. കരുണ്‍ നായര്‍ ടീമിലേക്ക് ശക്തമായി തിരിച്ചെത്തിയാല്‍ സര്‍ഫറാസിന് പണികിട്ടും.

പരിശീലകന്‍ ഗൗതം ഗംഭീര്‍ സര്‍ഫറാസില്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. മുംബെക്കൊപ്പം തകര്‍ത്ത് കളിക്കുന്ന താരമാണ് സര്‍ഫറാസ്. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോഡുമുണ്ട്. എന്നാല്‍ സര്‍ഫറാസ് ഖാന്റെ സീറ്റ് കരുണെത്തിയാല്‍ തെറിക്കാനാണ് സാധ്യത കൂടുതലെന്ന് പറയാം.

ശ്രേയസ് അയ്യര്‍

ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിക്കുന്ന താരമാണ് ശ്രേയസ് അയ്യര്‍. ക്ലാസിക് താരമായ ശ്രേയസ് ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റില്‍ ടെസ്റ്റ് കളിക്കുന്ന താരമാണ്. ഇടവേളക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീമിലെത്തിയ ശ്രേയസ് മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കും തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് ശ്രേയസ് നടത്തുന്നത്. എന്നാല്‍ കരുണിനെ ടീമിലേക്ക് വിളിച്ചാല്‍ ശ്രേയസ് തഴയപ്പെട്ടേക്കും.

karun nair

ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ ഷോര്‍ട്ട്‌ബോളുകള്‍ പ്രതീക്ഷിക്കാം. ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുക ശ്രേയസ് അയ്യര്‍ക്ക് വളരെ പ്രയാസമാവും. അതുകൊണ്ടുതന്നെ ഇന്ത്യ ശ്രേയസ് അയ്യരെ തഴയാന്‍ സാധ്യതയുണ്ട്. കരുണ്‍ നേരത്തെ ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളിലൊരാളാണ്.

സഞ്ജു സാംസണ്‍

ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിക്കാത്ത താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അഴിച്ചുപണി വരുമ്പോള്‍ സഞ്ജു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കരുണ്‍ നായര്‍ വന്നാല്‍ സഞ്ജുവിന് പിന്നെ അവസരം ലഭിക്കാന്‍ സാധ്യതയില്ല. സഞ്ജുവിനെ ടീമിലെടുത്താലും മധ്യനിരയിലാവും കളിപ്പിക്കുക. ഈ റോളിലേക്കാണ് കരുണ്‍ നായര്‍ എത്തുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിനേയും കരുണിന്റെ വരവ് പ്രതികൂലമായി ബാധിച്ചേക്കും.

ദേവ്ദത്ത് പടിക്കല്‍

ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഇടക്കിടെ അവസരം ലഭിക്കുന്ന താരമാണ് ദേവ്ദത്ത് പടിക്കല്‍. ഭേദപ്പെട്ട കണക്കുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ദേവ്ദത്ത് പടിക്കല്‍. എന്നാല്‍ കരുണ്‍ നായര്‍ വന്നാല്‍ ദേവ്ദത്തിന്റെ ചീട്ടുകീറും. ദേവ്ദത്തിന് ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാവും. കരുണ്‍ നായര്‍ ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിവുള്ളവനാണെന്നതാണ് എടുത്തു പറയേണ്ടത്.

കരുണെത്തിയാല്‍ ദ്രുവ് ജുറേലിന്റെ ടീമിലെ സ്ഥാനവും തെറിച്ചേക്കും. ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് ജുറേല്‍. കരുണ്‍ നായര്‍ വലിയ സ്‌കോറിലേക്കുയരാന്‍ കഴിവുള്ളവനാണ്. ഇതിനോടകം അത് താരം തെളിയിച്ചിട്ടുമുണ്ട്. ഇനിയും അവസരം ലഭിച്ചാല്‍ ഇതേ ഫോം തുടരാന്‍ കരുണിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Story first published: Sunday, March 2, 2025, 11:11 [IST]
Other articles published on Mar 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+