For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy Final: കൈവിട്ട് കളഞ്ഞല്ലോ മോനെ, അക്ഷയുടെ പിഴവില്‍ നങ്കൂരമിട്ട് വിദര്‍ഭ; കേരളം പതറുന്നു

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കന്നി കിരീടം സ്വപ്‌നം കണ്ട് ഇറങ്ങിയ കേരളം വിദര്‍ഭക്കെതിരേ കളി കൈവിടുന്നു. നിര്‍ണ്ണായകമായ കലാശപ്പോരിന്റെ രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ ആധിപത്യം സ്ഥാപിച്ച് റണ്‍സുയര്‍ത്തുകയാണ്. നാലാം ദിനത്തിന്റെ രണ്ടാം സെക്ഷന്‍ പുരോഗമിക്കവെ തന്നെ വിദര്‍ഭയുടെ ലീഡ് 200 മറികടന്നിരിക്കുകയാണ്. കേരളത്തിന് ഇനി വിജയത്തിലേക്കെത്താന്‍ സാധിക്കുമെന്ന് നിലവിലെ സാഹചര്യത്തില്‍ പറയുക പ്രയാസമാണെന്ന് തന്നെ പറയാം.

കരുണ്‍ നായരും ഡാനിഷ് മലേവറും തമ്മിലുള്ള കൂട്ടുകെട്ടാണ് വിദര്‍ഭക്ക് സര്‍വാധിപത്യം നേടിക്കൊടുത്തത്. ക്ഷമയോടെ പിടിച്ചുനിന്ന് മോശം പന്തുകളെ കടന്നാക്രമിച്ചാണ് വിദര്‍ഭക്കായി കരുണും ഡാനിഷും റണ്‍സുയര്‍ത്തിയത്. മത്സരം പതിയെ കേരളത്തിന് കൈവിട്ട് പോകവെ ടീമിന്റെ വലിയൊരു പിഴവാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഓരോ അവസരങ്ങളും കൃത്യമായി മുതലാക്കേണ്ടതായുണ്ടായിരുന്നു.

എന്നാല്‍ ഇതിന് ടീമിന് സാധിക്കാതെ പോയി. വിദര്‍ഭയുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനുള്ള അവസരമാണ് അക്ഷയ് ചന്ദ്രന്റെ പിഴവില്‍ കേരളം നഷ്ടപ്പെടുത്തി കളഞ്ഞത്. കേരളത്തിന്റെ രഞ്ജി ട്രോഫി പ്രതീക്ഷകള്‍ കൂടിയാണ് അക്ഷയുടെ പിഴവിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്.

കരുണിന്റെ നിര്‍ണ്ണായക ക്യാച്ച് പാഴാക്കി

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിദര്‍ഭയെ ഞെട്ടിക്കാന്‍ തുടക്കത്തിലേ കേരളത്തിന് സാധിച്ചു. ഏഴ് റണ്‍സിനിടെ വിദര്‍ഭയുടെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. പാര്‍ത്ത് രഖാദെയെ (1) ജലജ് സക്‌സേനയും ദ്രുവ് ഷോറെയെ (5) എംഡി നിധീഷും പുറത്താക്കി. ഇതോടെ കേരളം വളരെയധികം ആത്മവിശ്വാസം ആര്‍ജിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡാനിഷും കരുണും ചേര്‍ന്ന് അടിത്തറ പാകി. 31 റണ്‍സില്‍ നില്‍ക്കുമ്പോള്‍ കരുണിന് പുറത്താക്കാനുള്ള അവസരം കേരളത്തിന് ലഭിച്ചതാണ്.

akshay chandran

എന്നാല്‍ ഇത് നഷ്ടപ്പെടുത്തി കളഞ്ഞു. ഏദന്‍ ആപ്പിളിന്റെ ഓവറില്‍ സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന് കരുണിന്റെ അനായാസ ക്യാച്ച് ലഭിച്ചതാണ്. എന്നാല്‍ താരത്തിന് പന്ത് കൈക്കാലാക്കാന്‍ സാധിച്ചില്ല. എക്‌സ്ട്രാ ബൗണ്‍സ് പന്തില്‍ കരുണ്‍ ഞെട്ടിയപ്പോള്‍ ഗ്ലൗസിലുരസി പന്ത് സ്ലിപ്പിലേക്കെത്തുകയായിരുന്നു. അനായാസം കൈയിലാക്കാമായിരുന്നു ക്യാച്ചായിരുന്നു ഇത്. എന്നാല്‍ ഇത് കൈവിട്ട് കളഞ്ഞത് വിദര്‍ഭ കൃത്യമായി മുതലാക്കുകയും ചെയ്തു. ആ സമയത്ത് കരുണിനെ പുറത്താക്കിയിരുന്നെങ്കില്‍ കേരളത്തിന് കൂടുതല്‍ കരുത്താവുമായിരുന്നു.

വിദര്‍ഭക്ക് ഏറെക്കുറെ ജയം ഉറപ്പിക്കാം

നിലവില്‍ 200ന് മുകളില്‍ ലീഡ് വിദര്‍ഭക്കുണ്ട്. നിലവിലെ വിദര്‍ഭയുടെ ബാറ്റിങ് നോക്കുമ്പോള്‍ കുറഞ്ഞത് 300ന് മുകളിലേക്ക് വിജയലക്ഷ്യം കേരളത്തിന് പ്രതീക്ഷിക്കാം. നാഗ്പൂരിലെ പിച്ചില്‍ 220 പ്ലസ് പോലും മറികടക്കുക പ്രയാസമാണ്. ഒരു ദിവസം മാത്രം ശേഷിക്കെ ടി20 വെടിക്കെട്ട് കാഴ്ചവെച്ചാലും വിജയം പിടിച്ചെടുക്കുക പ്രയാസമാണെന്ന് പറയാം. ഇതിനോടകം കേരളത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്കായിട്ടുണ്ട്. കരുണിന്റെ ക്യാച്ച് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് കേരളത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്.

ഇനി ഇത്തരമൊരു ഫൈനല്‍ സീറ്റ് ലഭിക്കാന്‍ കേരളത്തിന് നന്നായി തന്നെ അധ്വാനിക്കേണ്ടി വരും. അതുകൊണ്ടുതന്നെ അക്ഷയ് ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ കേരളത്തിന് വിദര്‍ഭയെ സമ്മര്‍ദ്ദത്തിലാക്കാനും വിജയ പ്രതീക്ഷ നിലനിര്‍ത്താനും സാധിക്കുമായിരുന്നു. എന്നാല്‍ ഇത് ഏക പക്ഷീയമായി വിദര്‍ഭ കളി ജയിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇനിയൊരു തിരിച്ചുവരവ് വിദര്‍ഭയെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് തന്നെ പറയാം.

Story first published: Saturday, March 1, 2025, 14:30 [IST]
Other articles published on Mar 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+