Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദർഭയോട് 413 റൺസിന്റെ കൂറ്റൻ തോൽവി.. ഹൃദയം തകർന്ന് കേരളം രഞ്ജി ട്രോഫിക്ക് പുറത്തായി.. ദുരന്തം!!

സൂറത്ത്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരളത്തിന് ഹൃദയം തകർക്കുന്ന തോൽവി. ക്വാർട്ടർ ഫൈനലിൽ വിദർഭയോടാണ് കേരളം തോറ്റത്. അതും 413 റണ്‍സിന്. ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗിൽ പരാജയപ്പെട്ടതാണ് കേരളത്തിന് തിരിച്ചടിയായത്. നിസാര സ്കോറിന് വിദർഭയെ ചുരുട്ടിക്കെട്ടിയ കേരളത്തിന് ബാറ്റിംഗ് നിരയുടെ പരാജയം അപ്രതീക്ഷിത തിരിച്ചടിയായി.

വിദർഭയോട് കൂറ്റൻ തോൽവി ഏറ്റുവാങ്ങിയ കേരളം രഞ്ജി ട്രോഫിയിൽ നിന്നും പുറത്തായി. ഒന്നാം ഇന്നിംഗ്സിൽ വിദർഭയെ 246 റൺസിന് പുറത്താക്കിയ കേരളം 176 ന് ഓളൗട്ടായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി സമനില പിടിച്ചിരുന്നെങ്കിലും കേരളത്തിന് സെമിയിൽ കടക്കാമായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 9 വിക്കറ്റിന് 507 റൺസെടുത്ത വിദർഭയ്ക്ക് മുന്നിൽ കേരളം 165 റണ്‍സിന് പുറത്തായി.

sanju

ഹരിയാനയെ തോൽപ്പിച്ചാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിപ്പിച്ചത്. ബി ഗ്രൂപ്പിൽ ആറ് കളിയിൽ അഞ്ച് ജയവും ഒരു തോൽവിയുമാണ് കേരളം ഈ വർഷം നേടിയത്. സഞ്ജു സാംസൺ, ബേസിൽ തമ്പി, ഓൾറൗണ്ടർ ജലജ് സക്സേന, സന്ദീപ് വാര്യർ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം കേരളത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

Story first published: Monday, December 11, 2017, 16:02 [IST]
Other articles published on Dec 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+