Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: പുജാരയുടെ മാസ് തിരിച്ചുവരവ്, തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി- ഇന്ത്യ പരിഗണിക്കുമോ?

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര അവസാനിച്ചിരിക്കുകയാണ്. ഇനി ഇംഗ്ലണ്ടിനെതിരേയാണ് അടുത്ത ടെസ്റ്റ് പരമ്പര നടക്കാനുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യയാണ് വേദിയാവുന്നത്. നിലവില്‍ ഇന്ത്യ ടെസ്റ്റ് ടീമില്‍ നിന്ന് ചില സീനിയര്‍ താരങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ രണ്ട് സൂപ്പര്‍ താരങ്ങളും നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്താണ്.

ഇവര്‍ക്ക് തിരിച്ചുവരവ് നടത്താന്‍ സാധിക്കുമോയെന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന കാര്യമാണ്. ഇപ്പോഴിതാ രഞ്ജി ട്രോഫിയിലൂടെ രാജകീയമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചേതേശ്വര്‍ പുജാര. തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയാണ് പുജാര നേടിയിരിക്കുന്നത്. സൗരാഷ്ട്രക്കാരനായ പുജാര ജാര്‍ഖണ്ഡിനെതിരേ 243 റണ്‍സോടെ പുറത്താവാതെ നിന്നു. 356 പന്ത് നേരിട്ട് 30 ബൗണ്ടറി ഉള്‍പ്പെടെയാണ് പുജാരയുടെ ക്ലാസിക് ബാറ്റിങ്.

മൂന്നാം നമ്പറില്‍ ഇന്ത്യയ്ക്കായി വീണ്ടും പുജാര കളിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. സെലക്ടര്‍മാര്‍ക്ക് മുന്നില്‍ പ്രകടനമികവുകൊണ്ട് അവസരം തേടുകയാണ് പുജാര. നിലവില്‍ ഇന്ത്യ ശുബ്മാന്‍ ഗില്ലിനെയാണ് മൂന്നാം നമ്പറിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ഗില്ലിന് തിളങ്ങാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ പുജാരയെ തിരികെ കൊണ്ടുവരുന്നതിനെപ്പറ്റി സെലക്ടര്‍മാര്‍ ആലോചിച്ചേക്കും. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുന്നു.

ഇത്തവണ ഓസ്‌ട്രേലിയയിലാണ് പരമ്പര. അതുകൊണ്ടുതന്നെ അനുഭവസമ്പന്നരായ താരങ്ങളെ ഇന്ത്യ ഒപ്പം കൂട്ടണം. നിലവില്‍ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ത്തന്നെ ഇരട്ട സെഞ്ച്വറി നേടി കരുത്തുകാട്ടാന്‍ പുജാരക്കായിരിക്കുകയാണ്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് ആവര്‍ത്തിച്ചാല്‍ പുജാരക്ക് തിരിച്ചുവരവ് പ്രയാസമായിരിക്കില്ല. അതേ സമയം അജിന്‍ക്യ രഹാനെക്ക് തിരിച്ചുവരവ് കടുപ്പമായിരിക്കും. പുജാരയുടെ മികവില്‍ നാല് വിക്കറ്റിന് 578 എന്ന മികച്ച സ്‌കോറാണ് സൗരാഷ്ട്ര നേടിയത്.

cheteshwar pujara

പ്രേരക് മങ്കാദ് (104) സെഞ്ച്വറിയും നേടി. രണ്ടാം ഇന്നിങ്‌സിലും ഇതേ മികവ് പുജാരക്ക് കാട്ടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ പല യുവതാരങ്ങളും മികവ് കാട്ടുന്നു. കേരളത്തിനെതിരേ ഉത്തര്‍ പ്രദേശിനായി റിങ്കു സിങ്ങും ദ്രുവ് ജുറേലും അര്‍ധ സെഞ്ച്വറികള്‍ നേടി. അമിത പ്രതിരോധത്തിലൂന്നാതെ കളിക്കുന്ന താരങ്ങള്‍ക്കാണ് ഇന്ത്യ കൂടുതല്‍ അവസരം നല്‍കുന്നത്. അതുകൊണ്ടുതന്നെ ജുറേലിനും റിങ്കുവിനുമെല്ലാം ഇന്ത്യ അവസരം നല്‍കിയേക്കും.

ഇടം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ദേവ്ദത്ത് പടിക്കല്‍ മൂന്നാം നമ്പറിലിറങ്ങി സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. ഏഴ് റണ്‍സകലെയാണ് താരത്തിന് ഇരട്ട സെഞ്ച്വറി നഷ്ടമായത്. ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ വമ്പന്‍ റെക്കോഡിലേക്കും പുജാരയെത്തി. സുനില്‍ ഗവാസ്‌ക്കറിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ശേഷം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡിലേക്കെത്താന്‍ പുജാരക്കായി. സുനില്‍ ഗവാസ്‌കറും സച്ചിന്‍ ടെണ്ടുല്‍ക്കറും 81 സെഞ്ച്വറികളാണ് നേടിയത്. 61ാം സെഞ്ച്വറി പ്രകടനമാണ് പുജാര നടത്തിയത്.

എന്നാല്‍ സഞ്ജു സാംസണിന് കേരളത്തിനൊപ്പം മികച്ച പ്രകടനം നടത്താനായില്ല. കേരള നായകനായ സഞ്ജു സിക്‌സറോടെയാണ് ഉത്തര്‍ പ്രദേശിനെതിരേ തുടങ്ങിയത്. എന്നാല്‍ വലിയൊരു പ്രകടനത്തോടെ ടീമിന്റെ രക്ഷകനാവാന്‍ സഞ്ജുവിനായില്ല. ഉത്തര്‍ പ്രദേശിനെതിരേ കേരളം തോല്‍വിയിലേക്ക് നീങ്ങുകയാണെന്ന് പറയാം. ആദ്യത്തെ രണ്ട് മത്സരത്തിലാണ് സഞ്ജുവിന് കീഴില്‍ കേരളം കളിക്കുന്നത്. പിന്നീട് ഐപിഎല്ലിന്റെ മുന്നൊരുക്കത്തിനായി സഞ്ജു പോകും.

കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ ചരിത്ര ജയം നേടിയെങ്കിലും ടീമില്‍ വലിയ മാറ്റം വേണ്ടത് അത്യാവശ്യമാണെന്ന് പറയാം. മൂന്നാം നമ്പറില്‍ പുജാര തിരിച്ചുവരുന്നതാണ് നല്ലത്. എവേ മത്സരങ്ങളില്‍ ശ്രേയസ് അയ്യരെ അഞ്ചാം നമ്പറില്‍ പരിഗണിക്കുന്നത് വലിയ ഗുണം ചെയ്യുന്ന കാര്യമല്ല. ഈ സ്ഥാനത്തേക്ക് ഇന്ത്യ മറ്റൊരു താരത്തെ കണ്ടെത്തേണ്ടായുണ്ട്. അല്ലാത്ത പക്ഷം ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തുക പ്രയാസമായിരിക്കും.

Story first published: Sunday, January 7, 2024, 15:12 [IST]
Other articles published on Jan 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+