For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: ഇന്ത്യന്‍ ടീമില്‍ ഇടമില്ല, പിന്നാലെ വെടിക്കെട്ട് ഫിഫ്റ്റി, പുജാരക്ക് കൈയടി

നാലാമനായി ക്രീസിലെത്തിയ പുജാര 83 പന്തുകള്‍ നേരിട്ട് 91 റണ്‍സാണ് നേടിയത്

1

അഹമ്മദാബാദ്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ചേതേശ്വര്‍ പുജാര. സൗരാഷ്ട്രക്കായി ഇറങ്ങിയ പുജാര ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ പുജാര തിരിച്ചുവരികയായിരുന്നു. നാലാമനായി ക്രീസിലെത്തിയ പുജാര 83 പന്തുകള്‍ നേരിട്ട് 91 റണ്‍സാണ് നേടിയത്. അതിവേഗം റണ്‍സുയര്‍ത്തിയ പുജാര 16 ഫോറും ഒരു സിക്‌സുമാണ് നേടി. മുംബൈയുടെ കരുത്തുറ്റ ബൗളിങ് നിരയെ വിറപ്പിക്കാന്‍ പുജാരക്കായെങ്കിലും സെഞ്ച്വറി നേടാനായില്ല.

ഷാംസ് മുലാനിയാണ് പുജാരയെ എല്‍ബിയില്‍ കുടുക്കിയത്. തന്നെ തഴഞ്ഞവര്‍ക്കുള്ള മറുപടിയായിത്തന്നെ പുജാരയുടെ പ്രകടനത്തെ വിശേഷിപ്പിക്കാം. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും നിരാശപ്പെടുത്തിയതോടെ രഞ്ജി ട്രോഫി കളിച്ച് ഫോമിലേക്കെത്താന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചപ്പോഴാണ് പുജാരയെ ഒഴിവാക്കിയത്.

1

എന്നാല്‍ പൂര്‍ണ്ണമായും വാതിലുകള്‍ അടഞ്ഞിട്ടില്ല. ഇനിയും സ്ഥിരതയോടെ കളിക്കാനായാല്‍ പുജാരക്ക് ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കും. എന്തായാലും പുജാരയുടെ ഈ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മുംബൈക്കെതിരായ മത്സരത്തില്‍ മുംബൈക്ക് നിര്‍ണ്ണായക സമനില നേടിക്കൊടുക്കാന്‍ പുജാരയുടെ ഇന്നിങ്‌സ് സഹായിച്ചെന്ന് തന്നെ പറയാം.

1

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സാണ് അടിച്ചെടുത്തത്. സര്‍ഫറാസ് ഖാന്റെ (275) ഇരട്ട സെഞ്ച്വറി മുംബൈക്ക് കരുത്തായി. മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായ അജിന്‍ക്യ രഹാനെ (129) സെഞ്ച്വറിയോടെ കൈയടി നേടി. ഇന്ത്യയുടെ മുന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെക്കും ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. തുടര്‍ച്ചയായി മിന്നും പ്രകടനത്തോടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് രഹാനെയും.

മറുപടിക്കിറങ്ങിയ സൗരാഷ്ട്ര 220 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഷെല്‍ഡോന്‍ ജാക്‌സന്‍ (61), ചിരഗ് ഗാനി (40) എന്നിവരുടെ പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് സൗരാഷ്ട്രയെ രക്ഷിച്ചത്. പുജാര ഒന്നാം ഇന്നിങ്‌സില്‍ നാല് പന്ത് നേരിട്ട് പൂജ്യത്തിനാണ് പുറത്തായത്. മുംബൈക്കായി മോഹിത് അവസ്തി, ഷാംസ് മുലാനി എന്നിവര്‍ നാല് വിക്കറ്റ് വീതവും തനുഷ് കോട്ടിയാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

1

ഒന്നാം ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ ചെയ്യാനിറങ്ങിയ സൗരാഷ്ട്രയുടെ ഒമ്പത് വിക്കറ്റ് വീഴ്ത്താന്‍ മുംബൈക്ക് സാധിച്ചെങ്കിലും വാലറ്റത്തിന്റെ പോരാട്ടവീര്യത്തിന്റെ കരുത്തില്‍ സമനില പിടിക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 372 എന്ന നിലയില്‍ സൗരാഷ്ട്ര നില്‍ക്കെ സമനിലക്ക് സമ്മതം മൂളുകയായിരുന്നു. സ്‌നെല്‍ പട്ടേല്‍ (98), ഹര്‍വിക് ദേശായി (62) എന്നിവരും സൗരാഷ്ട്രക്കായി തിളങ്ങി. മുംബൈക്കായി ഷാംസ് മുലാനി ഏഴ് വിക്കറ്റും ധവാല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് റൗത്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Sunday, February 20, 2022, 19:52 [IST]
Other articles published on Feb 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+