For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: സഞ്ജുവിന്റെ മോഹം നടക്കില്ല! ഇഷാന് മിന്നല്‍ സെഞ്ച്വറി; ജുറേലിന്റെ സീറ്റും തെറിക്കും?

അഹമ്മദാബാദ്: ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ശക്തമായ ശ്രമം നടത്തുന്ന താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണെങ്കിലും ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ടീമിന് പുറത്താവുകയായിരുന്നു. ഇപ്പോഴിതാ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ വീണ്ടും കൈയടി നേടിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ബുച്ചി ബാബു ടൂര്‍മെന്റിലും ദുലീപ് ട്രോഫിയിലും സെഞ്ച്വറി നേടിയ ഇഷാന്‍ ഇപ്പോള്‍ രഞ്ജി ട്രോഫിയിലും സെഞ്ച്വറി നേടിയിരിക്കുകയാണ്.

റെയില്‍വേസിനെതിരേ ജാര്‍ഖണ്ഡിനായി ആറാം നമ്പറിലിറങ്ങിയാണ് ഇഷാന്റെ സെഞ്ച്വറി പ്രകടനം. 158 പന്ത് നേരിട്ട് 13 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്‍ 101 റണ്‍സ് നേടിയത്. ടോപ് ഓഡര്‍ താരമായ ഇഷാന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്തത് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശ പ്രകാരമാണ്. ഈ റോളിലും ഇഷാന്‍ മിന്നിച്ചതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കടക്കം ശക്തമായ തിരിച്ചുവരവ് നടത്താന്‍ താരത്തിന് സാധിച്ചേക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

സഞ്ജു സാംസണ്‍ കാത്തിരിക്കണം

ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസണ്‍. ടെസ്റ്റിലേക്കും പരിഗണിക്കപ്പെട്ടേക്കുമെന്ന സൂചന രോഹിത് ശര്‍മയും ഗൗതം ഗംഭീറും നല്‍കിയിട്ടുണ്ടെന്ന് സഞ്ജു സാംസണ്‍ തന്നെയാണ് തുറന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ സഞ്ജു ഇപ്പോള്‍ രഞ്ജി ട്രോഫിയടക്കം കളിച്ച് ടെസ്റ്റിലേക്കുള്ള വിളി പ്രതീക്ഷിക്കുകയാണ്. എന്നാല്‍ സഞ്ജു സാംസണിന് ടെസ്റ്റിലേക്കെത്തുക എളുപ്പമായിരിക്കില്ലെന്ന് നിസംശയം പറയാം.

ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം സ്ഥിരതയോടെ കാട്ടുമ്പോള്‍ ഇന്ത്യ ഇഷാനൊപ്പം നില്‍ക്കാനാണ് സാധ്യത കൂടുതല്‍. റിഷഭ് പന്തിനൊപ്പം ബാക്കപ്പ് റോളില്‍ ഇഷാനെ ഇന്ത്യ പിന്തുണക്കാനുള്ള സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണെന്ന് പറയാം. ഇതോടെ സഞ്ജു സാംസണിന് ടെസ്റ്റ് കളിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. നിലവിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറായ ദ്രുവ് ജുറേലിനും സീറ്റ് നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്.

ishan kishan

ഓസ്‌ട്രേലിയയിലേക്ക് ഇഷാന്‍

ഇന്ത്യയുടെ വലിയ വെല്ലുവിളി വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനമാണ്. അഞ്ച് മത്സരങ്ങളടങ്ങുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ബാക്കപ്പ് കീപ്പറായി അനുഭവ സമ്പന്നനായ ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് സാധ്യത. റിഷഭ് പന്തിന്റെ കാല്‍മുട്ടിന് ചെറിയ പരിക്കുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിശ്രമം ലഭിക്കാന്‍ സാധ്യതയുണ്ട്.

ഓസ്‌ട്രേലിയയില്‍ റിഷഭ് പന്തിന്റെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. റിഷഭിനൊപ്പം ഇടം കൈയന്‍ താരത്തെ തന്നെ വിക്കറ്റ് കീപ്പര്‍ റോളിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും. സമീപകാലത്തെ ഇഷാന്റെ പ്രകടനങ്ങള്‍ മികച്ചതാവുമ്പോള്‍ ദ്രുവ് ജുറേലിന് ലഭിച്ച അവസരങ്ങളെ മുതലാക്കാനാവുന്നില്ല. ന്യൂസീലന്‍ഡിനെതിരേ ദ്രുവ് ജുറേല്‍ റിഷഭിന് പരിക്കേറ്റപ്പോള്‍ വിക്കറ്റ് കീപ്പറായി എത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.

സഞ്ജു ഇരട്ട സെഞ്ച്വറി നേടണം

സഞ്ജു സാംസണ്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുന്നുണ്ട്. കര്‍ണാടകയ്‌ക്കെതിരേ സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താനായാല്‍ പ്രതീക്ഷ നിലനിര്‍ത്താം. എന്നാല്‍ കേവലം സെഞ്ച്വറികൊണ്ട് സഞ്ജു സാംസണിന് ടീമിലേക്കെത്താനാവില്ലെന്നുറപ്പാണ്. ഇരട്ട സെഞ്ച്വറിക്ക് മുകളില്‍ സ്‌കോര്‍ നേടാന്‍ സഞ്ജു സാംസണിന് സാധിക്കേണ്ടതായുണ്ട്.

അല്ലാത്ത പക്ഷം സഞ്ജുവിന് പ്രതീക്ഷ വേണ്ട. ദക്ഷിണാഫ്രിക്കയില്‍ റിഷഭ് കളിച്ചില്ലെങ്കില്‍ സഞ്ജുവും ഇഷാനുമാവും ഇന്ത്യയുടെ കീപ്പര്‍മാരാവുകയെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം. ടി20യില്‍ സഞ്ജു സാംസണ് മുഖ്യ പരിഗണന ലഭിക്കുമ്പോള്‍ ഏകദിനത്തില്‍ ഇഷാനാവും ആദ്യ വിക്കറ്റ് കീപ്പറാവുകയെന്നാണ് വിവരം. എന്തായാലും ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Saturday, October 19, 2024, 6:41 [IST]
Other articles published on Oct 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+