For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്‌ട്രൈക്ക് റേറ്റ് 106, മൂന്ന് സിക്‌സറടക്കം 36! അര്‍ഷ്ദീപ് അടിപൊളി, ഇന്ത്യ കാത്തിരുന്ന ഓള്‍റൗണ്ടര്‍?

ടീം ഇന്ത്യയെ സംബന്ധിച്ച് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള ബൗളമാര്‍ ഇല്ലെന്നതാണ്. പലപ്പോഴും ഇതു ടീമിനു തിരിച്ചടിയാവാറുമുണ്ട്. ഏഴാം നമ്പറിനു ശേഷം ബാറ്റിങില്‍ ആശ്രയിക്കാവുന്ന ആരുമില്ലെന്നത് ഇന്ത്യയുടെ പ്രധാന തലവേദനയാണ്. എന്നാല്‍ ഈ വീക്ക്‌നെസ് പരിഹരിക്കാന്‍ തനിക്കു സാധിക്കുമെന്നു കാണിച്ചു തരികയാണ് യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്. ബൗളിങില്‍ മാത്രമല്ല ആവശ്യമെങ്കില്‍ ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ തനിക്കാവുമെന്നു കിടിലനൊരു ഇന്നിങ്‌സിലൂടെ താരം തെളിയിച്ചിരിക്കുകയാണ്.

രഞ്ജി ട്രോഫിയുടെ പുതിയ സീസണിലെ ആദ്യ മല്‍സരത്തില്‍ കര്‍ണാടകയ്‌ക്കെതിരേ പഞ്ചാബിനു വേണ്ടിയാണ് അര്‍ഷ്ദീപ് ബാറ്റിങില്‍ മിന്നിച്ചത്. കര്‍ണാടകയ്‌ക്കെതിരേ ഹൂബ്ലിയില്‍ നടന്ന കളിയില്‍ പഞ്ചാബിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു അദ്ദേഹത്തയിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിങ്. കളിയില്‍ കര്‍ണാടക ജയിച്ചെങ്കിലും അര്‍ഷ്ദീപിന്റെ പ്രകടനം പഞ്ചാബിനു സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്.

ARSHDEEP SINGH

രണ്ടാമിന്നിങ്‌സിലായിരുന്നു പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് ബാറ്റിങില്‍ കത്തിക്കയറിയത്. ഒമ്പതാം നമ്പറില്‍ ഇറങ്ങിയ ഇടംകൈയന്‍ ബാറ്റര്‍ കര്‍ണാടക ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. അതിവേഗം 36 റണ്‍സ് അര്‍ഷ്ദീപ് അടിച്ചെടുക്കുകയായിരുന്നു. 34 ബോളുകള്‍ നേരിട്ട താരം മൂന്നു വീതം ഫോറും സിക്‌സറുകളുമടിച്ചു. 105.88 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും അര്‍ഷ്ദീപിനുണ്ടായിരുന്നു.

റെഡ് ബോള്‍ ക്രിക്കറ്റിലും അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ തനിക്കു കഴിയുമെന്നു അര്‍ഷ്ദീപ് ഈ മല്‍സരത്തില്‍ കാണിച്ചു തന്നു. ബൗളിങിനൊപ്പം ബാറ്റിങിലും പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ താരം കഠിനാധ്വാനം നടത്തുന്നതായി ഈ പ്രകടനം അടിവരയിടുകയും ചെയ്യുന്നു.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ബാറ്റിങില്‍ അര്‍ഷ്ദീപിന്റെ ഈ വളര്‍ച്ച ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറില്‍ നിന്നും ഇടംകൈയന്‍ സീം ബൗളിങ് ഓള്‍റൗണ്ടറായി ഭാവിയില്‍ മാറാന്‍ അദ്ദേഹത്തിനു സാധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

മായങ്ക് അഗര്‍വാള്‍ നയിച്ച കര്‍ണാടകയുമയുള്ള കളിയില്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ഷ്ദീപിനു കാര്യമായൊന്നും ചെയ്യാനായില്ല. അഞ്ചു ബോളില്‍ ഏഴു റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. എങ്കിലും ഒരു സിക്‌സറടിക്കാന്‍ അര്‍ഷ്ദീപിനായിരുന്നു.

വിജയ്കുമാര്‍ വൈശാഖിന്റെ ബൗളിങില്‍ ബൗള്‍ഡായാണ് താരം ക്രീസ് വിട്ടത്. പക്ഷെ രണ്ടാമിന്നിങ്‌സില്‍ അര്‍ഷ്ദീപ് ഇടിവെട്ട് ഇന്നിങ്‌സുമായി ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. ബൗളിങില്‍ ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.

ARSHDEEP SINGH

ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും ബാറ്ററെന്ന നിലയില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ അര്‍ഷ്ദീപ് പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ മാസം നടന്ന വൈറ്റ് ബോള്‍ പരമ്പരയില്‍ ചില വമ്പന്‍ സിക്‌സറുകള്‍ താരം പറത്തിയിരുന്നു.

ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ പോലും വളരെ അനായാസം സിക്‌സറുകള്‍ പറത്താനുള്ള ശേഷി അര്‍ഷ്ദീപിനുണ്ട്. ഇന്ത്യക്കു വേണ്ടി രണ്ടു ഫോര്‍മാറ്റുകളിലും ഇതിനകം അദ്ദേഹം സിക്‌സറുകളടിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ മൂന്നു ഇന്നിങ്‌സുകളിലാണ് അര്‍ഷ്ദീപ് ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 121.43 സ്‌ടൈക്ക് റേറ്റില്‍ 34 റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഫോറും മൂന്നു സിക്‌സറുകളുമടക്കമാണിത്.

ടി20യിലാവട്ടെ 12 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. 125.93 സ്‌ട്രൈക്ക് റേറ്റില്‍ 34 റണ്‍സ് തന്നെ ഈ ഫോര്‍മാറ്റിലും അര്‍ഷ്ദീപ് കുറിച്ചു. ടി20യില്‍ മൂന്നു ഫോറും ഒരു സിക്‌സറുമണ് താരം ഇതിനകം നേടിയത്.

Story first published: Tuesday, January 9, 2024, 7:11 [IST]
Other articles published on Jan 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+