For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: അര്‍ജുന് എന്തു പറ്റി? എട്ടാം നമ്പറില്‍ അടിയുടെ പൊടിപൂരം! ഹാര്‍ദിക് കനിയുമോ?

മഡ്ഗാവ്: രഞ്ജി ട്രോഫിയിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ വാലറ്റത്ത് ഇറങ്ങി ഇടിവെട്ട് ഇന്നിങ്‌സുമായി ഞെട്ടിച്ചിരിക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ചണ്ഡീഗഡുമായുള്ള ഗ്രൂപ്പ് സി മല്‍സരത്തില്‍ ഗോവയ്ക്കു വേണ്ടിയായിരുന്നു അര്‍ജുന്‍ തീപ്പൊരിയായത്. അടുത്തിടെയായി മോശം ഫോമിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്ന അദ്ദേഹത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായതു കൊണ്ടു മാത്രമാണ് ഇപ്പോഴും അവസരങ്ങള്‍ ലഭിക്കുന്നതെന്നും വിമര്‍ശകര്‍ ആഞ്ഞടിച്ചിരുന്നു.

ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് ചണ്ഡീഗഡുമായുള്ള മല്‍സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ജുന്‍ നല്‍കിയത്. എട്ടാമനായി ക്രീസിലെത്തിയ താരം ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു. 60 ബോളില്‍ 70 റണ്‍സ് അടിച്ചെടുത്താണ് അര്‍ജുന്‍ ക്രീസ് വിട്ടത്.

ARJUN TENDULKAR

ആറു ഫോറുകളും നാലു വമ്പന്‍ സിക്‌സറുകളുമടക്കമായിരുന്നു ഇത്. ടീമിനെ 600 കടത്തുന്നതില്‍ അര്‍ജുന്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. എട്ടാം വിക്കറ്റില്‍ ധീരജ് ഗവോന്‍കറിനൊപ്പം 127 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കാനും താരത്തിനായിരുന്നു. അര്‍ജുനെ സംബന്ധിച്ച് രഞ്ജിയില്‍ ത്രിപുരയുമായുള്ള ആദ്യ മല്‍സരത്തിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 21 റണ്‍സും രണ്ടു വിക്കറ്റുകളും മാത്രമേ താരത്തിനു നേടാനായുള്ളൂ.

എന്നാല്‍ ചണ്ഡീഗഡുമായുള്ള രണ്ടാമങ്കത്തില്‍ അര്‍ജുന്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. കരിയറിലെ രണ്ടാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കൂടിയാണ് താരം ഈ മല്‍സരത്തില്‍ നേടിയത്. കഴിഞ്ഞ സീസണില്‍ ഗോവയ്‌ക്കൊപ്പം കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി അര്‍ജുന്‍ കുറിച്ചിരുന്നു. 120 റണ്‍സാണ് താരം അടിച്ചെടുത്തത്. അതിനു ശേഷം മികച്ചൊരു ഇന്നിങ്‌സില്ലാതെ വലയുകയായിരുന്ന അര്‍ജുന്‍ ഇപ്പോള്‍ കാത്തിരിപ്പും അവസാനിപ്പിച്ചിരിക്കുകയാണ്.

ബൗളിങിനൊപ്പം ബാറ്റിങിലും അര്‍ജുന്റെ വളര്‍ച്ച താരത്തിന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിനു ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ്. 30 ലക്ഷം രൂപയ്ക്കു അടുത്ത സീസണിലും അദ്ദേഹത്തെ മുംബൈ നിലനിര്‍ത്തിയിട്ടുണ്ട്. 2021ലായിരുന്നു അര്‍ജുനെ മുംബൈ ലേലത്തില്‍ വാങ്ങിയത്. അതിനു മുമ്പ് തന്നെ കുറച്ചു സീസണുകളായി മുംബൈയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ അര്‍ജുനുമുണ്ടായിരുന്നു.

ഒടുവില്‍ 2021ലെ ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു അര്‍ജുനെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയായിരുന്നു. 2021, 22 സീസണുകളില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിക്കാതെ താരത്തിനു പുറത്തിരിക്കേണ്ടതായി വന്നു. കഴിഞ്ഞ സീസണിലായിരുന്നു എല്ലാവരും കാത്തിരുന്ന അര്‍ജുന്റെ അരങ്ങേറ്റം. നാലു മല്‍സരങ്ങളിലാണ് താരം ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തു. ബാറ്റിങിലാവട്ടെ 13 റണ്‍സും നേടി.

ARJUN TENDULKAR

ന്യൂബോള്‍ നന്നായി കൈാര്യം ചെയ്യാന്‍ ഇടംകൈയന്‍ മീഡിയം പേസറായ അര്‍ജുനായെങ്കിലും ഡെത്ത് ഓവറുകളില്‍ നിരാശപ്പെടുത്തി. ഈ വര്‍ഷം നടക്കാനിരിക്കുന്ന 17ാം സീസണില്‍ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ കുറച്ചു മല്‍സരങ്ങളില്‍ തനിക്കു കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജൂനിയര്‍ സച്ചിന്‍.

ആഭ്യന്തര ക്രിക്കറ്റില്‍ ഹോം ടീമായ മുംബൈയ്‌ക്കൊപ്പമായിരുന്നു അര്‍ജുന്റെ തുടക്കം. പക്ഷെ മുംബൈയ്‌ക്കൊപ്പം താരത്തിനു കളിക്കാന്‍ കാര്യമായി അവസരങ്ങള്‍ കിട്ടിയില്ല. ഇതോടെയാണ് കരിയര്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അച്ഛന്റെ ഉപദേശ പ്രകാരം മുംബൈ വിട്ട് അര്‍ജുന്‍ ഗോവയിലേക്കു കൂടുമാറിയത്.

ഇതു താരത്തിനു ഗുണം ചെയ്യുകയും ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 244 റണ്‍സ് അര്‍ജുന്‍ നേടിയിട്ടുണ്ട്. ബൗളിങിലാവട്ടെ 3.43 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളും വീഴ്ത്തി.

Story first published: Sunday, January 14, 2024, 13:36 [IST]
Other articles published on Jan 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+