Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി; കേരളം ആന്ധ്ര പ്രദേശിനോടും തോറ്റു, അഞ്ചാം തോല്‍വി

വിശാഖപട്ടണം: രഞ്ജി ട്രോഫി സീസണില്‍ കേരളത്തിന്റെ മോശം പ്രകടനം തുടരുന്നു. ആന്ധ്ര പ്രദേശിനെതിരെ ഏഴു വിക്കറ്റിന് കേരളം തോറ്റു. കേരളം ഉയര്‍ത്തിയ 43 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ആന്ധ്ര മറികടന്നതോടെ കേരളം സീസണിലെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങി. ബംഗാള്‍, ഗുജറാത്ത്, ഹൈദരാബാദ്, രാജസ്ഥാന്‍ എന്നീ ടീമുകളോടും കേരളം നേരത്തെ തോറ്റിരുന്നു.

ബാറ്റിങ് തകര്‍ച്ചയാണ് കേരളത്തിന് ഒരിക്കല്‍ക്കൂടി തിരിച്ചടിയായത്. ആദ്യ ഇന്നിങ്‌സില്‍ 93 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ 135 റണ്‍സിന് പുറത്തായി. 43 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആന്ധ്ര മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുത്തു. ഓപ്പണര്‍മാരായ ജ്ഞാനേശ്വര്‍ (19), പ്രശാന്ത് കുമാര്‍ (4), ജ്യോതിസായ് കൃഷ്ണ (15) എന്നിവരാണ് പുറത്തായത്. ഷോയ്ബ് ഖാന്‍ (12), ക്യാപ്റ്റന്‍ റിക്കി ഭുയി (1) എന്നിവര്‍ പുറത്താകാതെ നിന്നു.

ranji trophy

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷോയ്ബ് ഖാന്‍, പൃഥ്വിരാജ് യാറ എന്നിവരാണ് കേരളത്തെ തകര്‍ത്തത്. രോഹന്‍ പ്രേം(24), പി. രാഹുല്‍ (6), റോബിന്‍ ഉത്തപ്പ (22), സച്ചിന്‍ ബേബി (6), സല്‍മാന്‍ നിസാര്‍ (19), ക്യാപ്റ്റന്‍ ജലജ് സക്‌സേന (1), വിഷ്ണു വിനോദ് (14), ബേസില്‍തമ്പി (8), എം.ഡി. നിധീഷ് (20), അഭിഷേക് മോഹന്‍ (0) എന്നിങ്ങനെയാണ് കേരള താരങ്ങളുടെ പ്രകടനം. നേരത്തെ, കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162നു മറുപടിയായി ആതിഥേയര്‍ 255 റണ്‍സാണെടുത്തത്.

Story first published: Thursday, January 30, 2020, 11:08 [IST]
Other articles published on Jan 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+