Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji trophy 2022: എഴുതിത്തള്ളിയവര്‍ക്കു രഹാനെയുടെ മറുപടി, തകര്‍പ്പന്‍ സെഞ്ച്വറി

1

അഹമ്മദാബാദ്: തന്റെ കാലം കഴിഞ്ഞെന്നു വിമര്‍ശിച്ചക്കവര്‍ക്കും പരിഹിച്ചവര്‍ക്കും ബാറ്റ് കൊണ്ടു മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ അജിങ്ക്യ രഹാനെ. ഫോം വീണ്ടെടുക്കാന്‍ രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ അദ്ദേഹം ആദ്യ മല്‍സരത്തില്‍ ആദ്യദിനം തന്നെ സെഞ്ച്വറിയുമായി കസറിയിരിക്കുകയാണ്. മുംബൈയ്ക്കു വേണ്ടി കളിച്ച അദ്ദേഹം സൗരാഷ്ട്രയ്‌ക്കെതിരേയാണ് സെഞ്ച്വറി കുറിച്ചത്. 212 ബോളുകളില്‍ 14 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് രഹാനെയുടെ ഇന്നിങ്‌സ്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കെ അഹമ്മദാബാദിന്റെ ഇടംകൈയന്‍ സ്പിന്നര്‍ ധര്‍മേന്ദ്രസിങ് ജഡേജയ്‌ക്കെതിരേ രഹാനെ സിക്‌സര്‍ പറത്തുകയായിരുന്നു. പിന്നീട് സിംഗിളെടുത്ത് അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ 36ാമത്തെ സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു.

തുടര്‍ച്ചയായ ചെറിയ സ്‌കോറുകളെ തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ രഹാനെയുടെ സ്ഥാനം ഭീഷണിയിലായിരുന്നു. ഏറ്റവും അവസാനമായി ഇന്ത്യയുടെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹം ഫ്‌ളോപ്പായി. ഇതോടെ രഹാനെയെ ടീമില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ബാറ്റിങിലെ ദയനീയ പ്രകടനം കാരണം നേരത്തേ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റുകയും പകരം രോഹിത് ശര്‍മയെ നിയമിക്കുകയും ചെയ്തിരുന്നു.

2

ശ്രീലങ്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലേക്കു പരിഗണിക്കപ്പെടണമെങ്കില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കേണ്ടത് രഹാനെയ്ക്കു നിര്‍ണായകമായിരുന്നു. സീസണിലെ ആദ്യത്തെ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയുമായി വീണ്ടും ടെസ്റ്റ് ടീമിലേക്കു തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കുകയും ചെയ്തു.

സൗരാഷ്ട്രയ്‌ക്കെതിരേ മുംബൈ തുടക്കത്തില്‍ തന്നെ ബാറ്റിങ് തകര്‍ച്ച നേരിടവെയാണ് രഹാനെയും സര്‍ഫറാസ് അഹമ്മദും ചേര്‍ന്ന് ടീമിനെ രക്ഷിച്ചത്. രഹാനെയെക്കൂടാതെ സര്‍ഫറാസും (121*) സെഞ്ച്വറി നേടി. 219 ബോളുകള്‍ നേരിട്ട താരം 15 ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ചു. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ മൂന്നിന് 263 റണ്‍സെന്ന ശക്തമായ നിലയിലാണ്. രഹാനെയും (108*) സര്‍ഫറാസുമാണ് ക്രീസില്‍. മുംബൈ ഒരു ഘട്ടത്തില്‍ മൂന്നിന് 44 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ രഹാനെ-സര്‍ഫറാസ് സഖ്യം 219 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി മുംബൈയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടു വരികയായിരുന്നു.

മനീഷ് പാണ്ഡെയ്ക്കു സെഞ്ച്വറി, കര്‍ണടകയ്ക്കു മികച്ച സ്‌കോര്‍

ചെന്നൈ: രഞ്ജി ട്രോഫിയില്‍ റെയില്‍വേസിനെതിരായ മല്‍സരത്തില്‍ കര്‍ണടക വമ്പന്‍ സ്‌കോറിലേക്ക്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ അവര്‍ അഞ്ചു വിക്കറ്റിനു 392 റണ്‍സെന്ന ശക്തമായ നിലയിലാണ്. മുന്‍ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയുടെ (156) തകര്‍പ്പന്‍ സെഞ്ച്വറിയാണ് കര്‍ണാടകയ്ക്കു കരുത്തേകിയത്. കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ഥും (140*) സെഞ്ച്വറിയുമായി കസറി.

മായങ്ക് അഗര്‍വാളും ദേവ്ദത്ത് പടിക്കലും ചേര്‍ന്നാണ് കര്‍ണാടകയ്ക്കായി ഓപ്പണ്‍ ചെയ്തത്. ദേവ്ദത്ത് 21ഉം മായങ്ക് 16ഉം റണ്ണെടുത്ത് പുറത്താവുകയായിരുന്നു. വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു പാണ്ഡെയുടേത്്. വെറും 121 ബോളിലാണ് 12 ബൗണ്ടറികളും 10 സിക്‌സറുമടക്കം അദ്ദേഹം 156 റണ്‍സ് വാരിക്കൂട്ടിയത്.

Story first published: Thursday, February 17, 2022, 17:38 [IST]
Other articles published on Feb 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+