Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: മകള്‍ മരിച്ചു, പിന്നാലെ അച്ഛനും, ടീമിനൊപ്പം കളി തുടര്‍ന്ന് വിഷ്ണു സോളങ്കി

1

മുംബൈ: ക്രിക്കറ്റില്‍ വിധി പലപ്പോഴും വലിയ വെല്ലുവിളിയായി എത്താറുണ്ട്. വേണ്ടപ്പെട്ടവരുടെ വിയോഗ വാര്‍ത്തയിലും കളത്തില്‍ തുടരേണ്ടി വന്ന ക്രിക്കറ്റ് താരങ്ങളുടെ കഥ ഇതിന് മുമ്പും നമ്മള്‍ കേട്ടിട്ടുള്ളതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി തുടങ്ങിയവരെല്ലാം തങ്ങളുടെ കരിയറില്‍ ഇത്തരം അനുഭവത്തിലൂടെ കടന്ന് പോയവരാണ്. ഇപ്പോഴിതാ ജീവിതത്തില്‍ ഏത് മനുഷ്യനും തളര്‍ന്ന് പോകുന്ന സന്ദര്‍ഭത്തിലും മനോവീര്യം കൈവിടാതെ രഞ്ജി ട്രോഫിയില്‍ കളിച്ചിരിക്കുകയാണ് ബറോഡ താരം വിഷ്ണു സോളങ്കി.

കഴിഞ്ഞിടെ വിഷ്ണുവിന് കുഞ്ഞ് പിറന്നിരുന്നെങ്കിലും രണ്ട് ദിവസത്തിനകം കുഞ്ഞ് മരണപ്പെട്ടിരുന്നു. സങ്കടകരമായ അവസ്ഥയിലും ടീമിനൊപ്പം കളിക്കാനെത്തിയ വിഷ്ണുവിനെ തേടി മറ്റൊരു ദുഖവാര്‍ത്ത എത്തുകയായിരുന്നു. മത്സരത്തിനിടെയാണ് അച്ഛന്റെ വിയോഗ വാര്‍ത്ത വിഷ്ണു അറിയുന്നത്. മത്സരം നടക്കുന്നതിനാല്‍ത്തന്നെ ഈ അവസ്ഥയില്‍ ടീം വിട്ട് പോകാന്‍ വിഷ്ണു തയ്യാറായില്ല. അച്ഛന്റെ സംസ്‌കാര ചടങ്ങുകള്‍ ഡ്രസിങ് റൂമിലിരുന്ന് വീഡിയോ കോളിലൂടെയാണ് അദ്ദേഹം കണ്ടത്.

1

രണ്ടര മാസത്തോളമായി അസുഖ ബാധിതനായി അദ്ദേഹത്തിന്റെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ച്ചയായി സ്വന്തം കുടുംബത്തിലെ രണ്ട് മരണവാര്‍ത്ത അറിഞ്ഞിട്ടും മനസ് പതറാതെ ടീമിനൊപ്പം തുടരാന്‍ വിഷ്ണുവിന് സാധിച്ചു. 'വിഷ്ണുവിന്റെ പിതാവിന്റെ വിയോഗ വാര്‍ത്ത അവനെ വലിയ സങ്കടത്തിലാക്കി. എന്നാല്‍ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ഡ്രസിങ് റൂമിലിരുന്ന് വീഡിയോ കോളിലൂടെയാണ് അവന്‍ കണ്ടത്. എത്രത്തോളം പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും അവന്‍ കാട്ടിയ ധൈര്യം പറഞ്ഞറിയിക്കാനാവാത്തതാണ്'-ബറോഡ ക്യാപ്റ്റന്‍ കേദാര്‍ ദേവ്ദാര്‍ പറഞ്ഞു.

1

'മകള്‍ മരിച്ചപ്പോള്‍ അവന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കാമായിരുന്നു. എന്നാല്‍ ടീമിനൊപ്പം കളിക്കാനാണ് അവന്‍ തീരുമാനിച്ചത്. ടീമിന്റെ താരമാണവന്‍. ഇന്നലെ അച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോഴും ടീമിനൊപ്പം നില്‍ക്കാനാണ് അവന്‍ തീരുമാനിച്ചത്. ഇത് അവനെ സവിശേഷ മനുഷ്യനാക്കി മാറ്റുന്നു'-ബറോഡ ടീം ഒഫീഷ്യല്‍ പറഞ്ഞു. വിഷ്ണുവിന്റെ അവസ്ഥയില്‍ ആരാധകര്‍ അദ്ദേഹത്തെ ചേര്‍ത്ത് നിര്‍ത്തുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി ആളുകളാണ് വിഷ്ണുവിനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 25 മത്സരത്തില്‍ നിന്ന് 1679 റണ്‍സാണ് വിഷ്ണു സോളങ്കി നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 39 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1019 റണ്‍സും 46 ടി20യില്‍ നിന്ന് 883 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 11 വിക്കറ്റും ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു വിക്കറ്റും വിഷ്ണു വീഴ്ത്തിയിട്ടുണ്ട്.

Story first published: Monday, February 28, 2022, 14:41 [IST]
Other articles published on Feb 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+