Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: ഇവരെ നോക്കിവെച്ചോ! ഹാര്‍ദിക്കിന്റെ പിന്‍ഗാമിയാകും- ഓള്‍റൗണ്ടര്‍മാരിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സൂപ്പര്‍ താരങ്ങളുടെ നിരയാണ്. എല്ലാ കാലത്തും മികച്ച താരങ്ങളാല്‍ ഇന്ത്യന്‍ ടീം സമ്പന്നമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പടിയിറങ്ങിയപ്പോള്‍ തല്‍സ്ഥാനത്തേക്ക് വിരാട് കോലിയെത്തി. വിരാട് കോലി പടിയിറങ്ങുമ്പോള്‍ ആ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്‍ എത്തും. ഇത്തരത്തില്‍ കാലഘട്ടത്തിനനുസരിച്ച് ഇന്ത്യന്‍ ടീമില്‍ ഉത്തമ പകരക്കാരായി താരങ്ങളെത്തിയിട്ടുണ്ട്. എന്നാല്‍ ചില താരങ്ങളുടെ പകരക്കാരെ കണ്ടെത്താന്‍ ഇതുവരെ ഇന്ത്യക്കായിട്ടില്ല.

നിലവിലെ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഏറ്റവും ക്ഷാമം ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തിലാണ്. ഹാര്‍ദിക് പാണ്ഡ്യയെന്ന പേസ് ഓള്‍റൗണ്ടറെ മാത്രം ആശ്രയിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. താരത്തിന് പരിക്കേല്‍ക്കുമ്പോള്‍ തല്‍സ്ഥാനത്ത് മറ്റൊരു താരമില്ലെന്നതാണ് പ്രശ്‌നം. ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തേണ്ടത് പ്രധാനപ്പെട്ട കാര്യമായിരിക്കുകയാണ്. ഹാര്‍ദിക്കിന്റെ പകരക്കരാനായി ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ചില താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ കളിക്കുന്നുണ്ട്.

അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം നിശാന്ത് സിന്ധുവാണ്. ഹരിയാനക്കാരനായ താരം സ്പിന്‍ ഓള്‍റൗണ്ടറാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനൊപ്പം മികവ് കാട്ടിയ താരം നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പമാണ്. എന്നാല്‍ ഇതുവരെ അരങ്ങേറിയിട്ടില്ല. ടെസ്റ്റിലാണ് താരം കൂടുതല്‍ മികവ് കാട്ടുന്നത്. 921 റണ്‍സാണ് 14 മത്സരത്തില്‍ നിന്ന് അദ്ദേഹം നേടിയത്. അതും 40ന് മുകളില്‍ ശരാശരിയില്‍. 27 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഇടം കൈയന്‍ സ്പിന്നറാണെന്നതാണ് എടുത്തു പറയേണ്ടത്. ഹരിയാനയെ വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക റോളാണ് നിശാന്തിനുണ്ടായിരുന്നത്. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറാണ് നിശാന്ത്. രണ്ടാമത്തെ താരം ശുബാങ് ഹെഗ്‌തെയാണ്. കര്‍ണാടകയില്‍ നിന്ന് ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കി വളരുന്ന താരമാണ് ശുബാങ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ താരം ആഭ്യന്തര ക്രിക്കറ്റിലൂടെ ഇതിനോടകം മികവ് തെളിയിച്ചുകഴിഞ്ഞു.

arjun tendulkar

നാല് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 9 വിക്കറ്റും 135 റണ്‍സും അദ്ദേഹം നേടി. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി വളരാന്‍ ശുബാങ്ങിന് പ്രതിഭയുണ്ട്. മൂന്നാമത്തെ താരം ഷാംസ് മുലാനിയാണ്. മുംബൈക്കാരനായ ഓള്‍റൗണ്ടര്‍ ഇതിനോടകം എല്ലാവരുടേയും കൈയടി നേടിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയ താരം രഞ്ജി ട്രോഫിയിലും കസറാന്‍ കാത്തുനില്‍ക്കുകയാണ്. ഹാര്‍ദിക്കിന്റെ പകരക്കാരനായി വളരാന്‍ പ്രതിഭയുള്ളവനാണ് ഷംസിയെന്ന് നിസംശയം പറയാം.

അധികം വൈകാതെ മുംബൈ ഇന്ത്യന്‍സും ഷംസിക്ക് ടീമില്‍ അവസരം നല്‍കിയേക്കും. മറ്റൊരു താരം മാനവ് സുത്താറാണ്. രാജസ്ഥാന്‍ താരത്തെ ഇത്തവണത്തെ മിനി ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒപ്പം കൂട്ടിയിട്ടുണ്ട്. രാജസ്ഥാനൊപ്പം ശ്രദ്ധേയ പ്രകടനമാണ് ഓള്‍റൗണ്ടര്‍ കാഴ്ചവെക്കുന്നത്. എമര്‍ജിങ് ടീംസ് കപ്പില്‍ 10 വിക്കറ്റുമായി അദ്ദേഹം തിളങ്ങിയിരുന്നു. എട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 44 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 267 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഇന്ത്യന്‍ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ്. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറായ താരം അവസാന ഐപിഎല്ലിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. ഏഴ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 12 വിക്കറ്റ് അദ്ദേഹം നേടി. 223 റണ്‍സും അര്‍ജുന്‍ നേടി. ഹാര്‍ദിക്കിന്റെ പകരക്കാരനായി വളരാന്‍ കഴിവുള്ള താരമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറെന്ന് പറയാം. ഇടം കൈയന്‍ താരമാണെന്നത് അര്‍ജുന്റെ പ്ലസ് പോയിന്റാണ്.

Story first published: Saturday, January 6, 2024, 13:58 [IST]
Other articles published on Jan 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+