Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji trophy: ഐപിഎല്ലില്‍ തഴയപ്പെട്ടു, ഇപ്പോള്‍ ശ്രീശാന്തിന് അടുത്ത വില്ലനായി പരിക്ക്!

കൊച്ചി: ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവിനു തയ്യാറെടുത്ത ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിനു പരിക്ക് വില്ലനായി മാറിയിരിക്കുകയാണ്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിനായി രഞ്ജി ട്രോഫി ടീമില്‍ തിരിച്ചെത്തിയ അദ്ദേഹത്തിനു ആദ്യ മല്‍സരം മാത്രമേ കളിക്കാനായുള്ളൂ. മേഘാലയ്‌ക്കെതിരായ കളിയായിരുന്നു ഇത്. പക്ഷെ ഗുജറാത്തുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ പരിക്കു കാരണം ശ്രീക്കു പുറത്തിരിക്കേണ്ടി വന്നു.

ഗുജറാത്തുമായുള്ള മല്‍സരത്തിനു മുമ്പായിരുന്നു പരിശീലനത്തിനിടെ അദ്ദേഹത്തിനു പരിക്കുപറ്റിയത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. പരിക്ക് അത്ര നിസാരമല്ലെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ഒരുപക്ഷെ ശേഷിച്ച മല്‍സരങ്ങള്‍ ശ്രീക്കു നഷ്ടമായേക്കും.

1

മേഘാലയുമായുള്ള ആദ്യ മല്‍സരത്തില്‍ രണ്ടു വിക്കറ്റുകള്‍ ശ്രീശാന്തിനു ലഭിച്ചിരുന്നു. അവരുടെ ആദ്യ ഇന്നിങ്‌സിലാണ് അദ്ദേഹം വാലറ്റക്കാരെ ഒരേ ഓവറില്‍ പുറത്താക്കിയത്. 11.5 ഓവറില്‍ രണ്ടു മെയ്ഡനടക്കം 40 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ശ്രീ രണ്ടു വിക്കറ്റുകളെടുത്തത്. രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തിനു പക്ഷെ വിക്കറ്റ് ലഭിച്ചില്ല. ഒമ്പതോവറില്‍ 57 റണ്‍സ് വഴങ്ങിയിരുന്നു. ഗുജറാത്തിനു പകരം എംഡി നിധീഷായിരുന്നു ഗുജറാത്തുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ കേരളത്തിന്റെ പ്ലെയിങ് ഇലവനിലെത്തിയത്.

2

വരാനിരിക്കുന്ന സീസണിലെ ഐപിഎല്ലി ലൂടെ കരിയര്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീശാന്ത്. കഴിഞ്ഞ മാസം ബെംഗളൂരുവില്‍ നടന്ന മെഗാ ലേലത്തിനായി അദ്ദേഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീശാന്തിന്റെ പേര് പോലും ലേലത്തില്‍ വിളിക്കപ്പെട്ടില്ല. ലേലത്തിന്റെ രണ്ടാം ദിനം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന താരങ്ങളില്‍ ടീമിലേക്കു കൊണ്ടുവരാന്‍ താല്‍പ്പര്യമുള്ള ലിസ്റ്റ് നല്‍കാന്‍ പത്തു ഫ്രാഞ്ചൈസികളും ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഒരു ഫ്രാഞ്ചൈസി പോലും ശ്രീയുടെ പേര് ഈ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചില്ല. ഇതേ തുടര്‍ന്നായിരുന്നു ലേലത്തില്‍ അദ്ദേഹത്തിന്റെ പേര് പോലും വരാതിരുന്നത്.

3

2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെയായിരുന്നു ശ്രീശാന്തിന്റെ കരിയര്‍ തന്നെ തകര്‍ത്ത ഒത്തുകളി വിവാദം. ഇതിലുള്‍പ്പെട്ടതിന്റെ പേരില്‍ ജയില്‍ ശിക്ഷയും വിലക്കുമെല്ലാം അദ്ദേഹത്തിനു നേരിടേണ്ടി വന്നു. പിന്നീട് ശ്രീ കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനു ബോര്‍ഡുമായി നിയപോരാട്ടം നടത്തേണ്ടി വരികയും ചെയ്തു. വര്‍ഷങ്ങളോളം തുടര്‍ന്ന നിയമപോരാട്ടത്തിനൊടുവില്‍ 2020ല്‍ ബിസിസിഐ ശ്രീയുടെ വിലക്ക് നീക്കുകയായിരുന്നു. ഇതോടെ ക്രിക്കറ്റിലേക്കു മടങ്ങിവരാമെന്ന ശുഭപ്രതീക്ഷയിലായരുന്നു അദ്ദേഹം.

4

2021ലെ രഞ്ജി ട്രോഫിയില്‍ കളിച്ചുകൊണ്ട് തിരിച്ചുവരാന്‍ ശ്രീശാന്ത് ശ്രമിക്കവെയാണ് കൊവിഡ് മഹാമാരി ഇതു തടസ്സപ്പെടുത്തിയത്. രഞ്ജിയില്‍ അദ്ദേഹത്തെ കേരള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കൊവിഡ് കാരണം രഞ്ജിയുടെ സീസണ്‍ മുഴുവനായി ഉപേക്ഷിക്കപ്പെട്ടത് ശ്രീയുടെ പ്രതീക്ഷകള്‍ തെറ്റിച്ചു.

5

എങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിച്ച് അദ്ദേഹം മല്‍സരരംഗത്തേക്കു തിരിച്ചെത്തിയിരുന്നു. മികച്ച പ്രകടനം കാഴ്വയ്ക്കാനും ശ്രീക്കു സാധിച്ചിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ രണ്ടു പുതിയ ടീമുകള്‍ കൂടി വന്നതിനാല്‍ തീര്‍ച്ചയായും തനിക്കു അവസരം ലഭിക്കുമെന്നു ശ്രീശാന്ത് ഉറപ്പിച്ചിരുന്നതായിരുന്നു. പക്ഷെ അതു സംഭവിക്കാതിരുന്നതോടെ രഞ്ജിയില്‍ മികച്ച പ്രകടനം കരിയര്‍ തിരിച്ചുപിടിക്കാനൊരുങ്ങുവെയാണ് അപ്രതീക്ഷിത വില്ലനായി പരിക്ക് എത്തിയത്.

Story first published: Wednesday, March 2, 2022, 17:51 [IST]
Other articles published on Mar 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+