For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji trophy 2022: 405 ബോളില്‍ 341 റണ്‍സ്! അരങ്ങേറ്റത്തില്‍ ലോക റെക്കോര്‍ഡിട്ട് സാകിബുല്‍ ഗനി

ബിഹാറിനു വേണ്ടിയായിരുന്നു ഇത്

1

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ബിഹാര്‍ താരം സാകിബുല്‍ ഗനി. മിസോറമിനെതിരായ പ്ലേറ്റ് മല്‍സരത്തിലാണ് അഞ്ചാമനായി ഇറങ്ങിയ ഗനിയുടെ മാസ്മരിക പ്രകനം. 341 റണ്‍സ് താരം അടിച്ചെടുത്തു. 405 ബോളില്‍ 56 ബൗണ്ടറികളും രണ്ടു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. രഞ്ജിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു താരം കന്നി മല്‍സരത്തില്‍ തന്ന ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരിക്കുന്നത്.

മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ആദ്യമായിട്ടാണ് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ഒരു താരം ട്രിപ്പിളടിച്ചത്. 387 ബോളുകള്‍ മാത്രമാണ് ട്രിപ്പിള്‍ സെഞ്ച്വറി തികയ്ക്കാന്‍ 22കാരനായ ഗനിക്കു വേണ്ടിവന്നത്. നേരത്തേ രഞ്ജിയില്‍ ഒരു താരത്തിന്റെ അരങ്ങേറ്റത്തിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് മധ്യപ്രദേശിന്റെ അജയ് രൊഹേറയുടെ പേരിലായിരുന്നു. 2018-19ലെ രഞ്ജിയായിരുന്നു ഹൈദരാബാദിനെതിരേ പുറത്താവാതെ 267 റണ്‍സുമായി രൊഹേറ റെക്കോര്‍ഡിട്ടത്. ഇതാണ് ഈ സീസണില്‍ ഗനി പഴങ്കഥയാക്കിയിരിക്കുന്നത്. രൊഹേറയ്ക്കു മുമ്പ് രഞ്ജിയില്‍ ഒരു താരത്തിന്റെ അരങ്ങേറ്റത്തിലെ ഉയര്‍ന്ന സ്‌കോറിന്റെ അവകാശി അമോല്‍ മസുംദാറായിരുന്നു. 1993-94 സീസണില്‍ ഹരിയാനയ്‌ക്കെതിരേ ബോംബെയ്ക്കു വേണ്ടി 260 റണ്‍സ് താരം കന്നി മല്‍സരത്തില്‍ കുറിച്ചിരുന്നു.

മിസോറാമിനെതിരായ മല്‍സരത്തില്‍ സാകിബുലിന്റെ ട്രിപ്പിള്‍ സെഞ്ച്വറിക്കൊപ്പം ബാബുല്‍ കുമാര്‍ (229) ഡബിള്‍ സെഞ്ച്വറി നേടി. 398 ബോൡ താരം 27 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. നാലാം വിക്കറ്റില്‍ 399 റണ്‍സിന്റെ കൂട്ടുകെട്ടാണ് സാകിബുലും ബാബുലും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ബിഹാര്‍ മൂന്നു വിക്കറ്റിന് 71 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് ഇരുവരും ക്രീസില്‍ ഒരുമിച്ചത്. ടീം സ്്‌കോര്‍ 470ല്‍ വച്ചാണ് ഈ ജോടി വേര്‍പിരിഞ്ഞത്. സാകിബുലിനെ പുറത്താക്കി ഇഖ്ബാല്‍ അബ്ദുള്ളയാണ് ബിഹാറിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടത്. ഇക്ബാലിന്റെ ബൗളിങില്‍ സാകിബുലിനെ തരുവാര്‍ കോലി പിടികൂടുകയായിരുന്നു.

2

ആരാണ് സാകിബുല്‍ ഗനി?

ബിഹാര്‍ ക്രിക്കറ്റ് ലീഗില്‍ പാറ്റ്‌ന ടീമിന്റൈ താരമാണ് സാകിബുല്‍ ഗനി. ടൂര്‍ണമെന്റിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ആറ് ഇന്നിങ്‌സുകളില്‍ 16 ബൗണ്ടറികളും 14 സിക്‌സറുകളുമടക്കം 224 റണ്‍സാണ് സാകിബുല്‍ അടിച്ചെടുത്തത്. 2018ല്‍ അണ്ടര്‍ 23 വിഭാഗത്തില്‍ ഒരു ഡബിള്‍ സെഞ്ച്വറി താരത്തിന്റെ പേരിലുണ്ട്. അന്നു ഓപ്പണറായി ഇറങ്ങിയ സാകിബുല്‍ പുറത്താവാതെ 251 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 269 ബോളുകളില്‍ നിന്നാണ് താരം ഇത്രയും റണ്ണെടുത്തത്.

കര്‍ണാടക 481ന് പുറത്ത്, റെയില്‍വേസ് പൊരുതുന്നു

രഞ്ജി ട്രോഫിയുടെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ കര്‍ണാടകയ്‌ക്കെതിരായ മല്‍സരത്തില്‍ റെയില്‍വേസ് പൊരുതുന്നു. കര്‍ണാടകയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 481ന് മറുപടിയില്‍ റെയില്‍വേസ് രണ്ടാംദിനം ചായക്കു പിരിയുമ്പോള്‍ രണ്ടു വിക്കറ്റിന് 133 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റ് ശേഷിക്കെ കര്‍ണാടകയ്‌ക്കൊപ്പമെത്താന്‍ റെയില്‍വേസിന് 348 റണ്‍സ് കൂടി വേണം.
നേരത്തേ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയുടെയും (156) സിദ്ധാര്‍ഥിന്റെയും (146) സെഞ്ച്വറികളാണ് കര്‍ണാടകയെ വന്‍ സ്‌കോറിലെത്തിച്ചത്. വാലറ്റത്ത് കെ ഗൗതം (52) ഫിഫ്റ്റി നേടി. ആര്‍ സമര്‍ഥാണ് (47) മറ്റൊരു പ്രധാന സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ (21), മായങ്ക് അഗര്‍വാള്‍ (16) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല.

അഞ്ചാമനായി ഇറങ്ങിയ പാണ്ഡെ തകര്‍പ്പന്‍ ബാറ്റിങാണ് കാഴ്ചവച്ചത്. നിശ്ചിത ഓവര്‍ ശൈലിയില്‍ ബാറ്റ് വീശിയ അദ്ദേഹം വെറും 121 ബോളിലാണ് 156 റണ്‍സ് വാരിക്കൂട്ടിയത്. 12 ബൗണ്ടറികളും 10 സിക്‌സറും പാണ്ഡെയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടീമിന്റെ മറ്റൊരു പ്രധാന സ്‌കോററായ സിദ്ധാര്‍ഥ് 250 ബോളില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 146 റണ്‍സ് നേടിയത്.

Story first published: Friday, February 18, 2022, 16:31 [IST]
Other articles published on Feb 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+