
സര്‍ഫറാസിന്റെ ഇന്നിങ്‌സിലേക്കു വന്നാല്‍ അദ്ദേഹം 214 റണ്‍സോടെയാണ് ഇപ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്. 357 ബോളില്‍ 24 ബൗണ്ടറികളും അഞ്ചു സിക്‌സറും താരം നേടി. മുംബൈ ടീം രണ്ടാം ദിനം രണ്ടാം സെഷനില്‍ ആറു വിക്കറ്റിന് 418 റണ്‍സെടുത്തിട്ടുണ്ട്. സര്‍ഫറാസിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറി കൂടിയാണിത്. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും താരം രഞ്ജിയില്‍ നേടിയിട്ടുണ്ട്.

സര്‍ഫറാസ് ഖാന്റെ ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡ് നോക്കിയാല്‍ ചുരുക്കം ചില ഇന്നിങ്‌സുകളില്‍ മാത്രമ താരം ഫ്‌ളോപ്പായിട്ടുള്ളൂവെന്നു കാണാം. വെറും ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 224.2 ശരാശരയില്‍ 1121 റണ്‍സാണ് സര്‍ഫറാസ് വാരിക്കൂട്ടിയത്. 71*, 36, 301*, 226*, 25, 78, 177, 6 എന്നിങ്ങനെയാണ് സൗരാഷ്ട്രയ്‌ക്കെതിരായ മല്‍സരത്തിനു മുമ്പുള്ള താരത്തിന്റെ സ്‌കോറുകള്‍.

സൗരാഷ്ട്രയ്‌ക്കെതിരേ മുംബൈയുട തുടക്കം മോശമായിരുന്നു. പൃഥ്വി (1), ആകര്‍ഷിത് ഗോമല്‍ (8), സച്ചിന്‍ ദേവ് (18) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ പുറത്തായതോടെ മുംബൈ മൂന്നിന് 44 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ പിന്നീട് രഹാനെ-സര്‍ഫറാസ് ജോടി വമ്പന്‍ കൂട്ടുമായി മുംബൈയെ ശക്തമായ നിലയിലെത്തിച്ചു. 252 റണ്‍സാണ് ഇരുവരും ചേര്‍ന്നു നേടിയത്. രഹാനെയെ പുറത്താക്കി ചിരാഗ് ജാനിയാണ് ഈ സഖ്യത്തെ വേര്‍പിരിച്ചത്.

രഹാനെയെ സംബന്ധിച്ച് തീര്‍ച്ചയായും വലിയ ആത്മവിശ്വാസം നല്‍കുന്ന ഇന്നിങ്്‌സ് തന്നെയായിരിക്കും ഇത്. കാരണം കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുകയായിരുന്നു അദ്ദേഹം. ബാറ്റിങിലെ ഫ്‌ളോപ്പ് ഷോയെ തുടര്‍ന്നു ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ നഷ്ടമായ രഹാനെ ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലുമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മികച്ചൊരു ഇന്നിങ്‌സ് അദ്ദേഹത്തിനു ആവശ്യമായിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരേ നേടിയ സെഞ്ച്വറിയോടെ ടീമിലേക്കു തന്റെ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരിക്കുകയാണ് രഹാനെ.


Click it and Unblock the Notifications











