Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji trophy 2022: കേരളത്തിനു മുന്നില്‍ ഗുജറാത്ത് വിറയ്ക്കുന്നു, നേരിയ ലീഡ് മാത്രം

1

രാജ്‌കോട്ട്: രഞ്ജി ട്രോഫിയുടെ എലൈറ്റ് ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരത്തിലും കേരളത്തിനു വിജയപ്രതീക്ഷ. കരുത്തരായ ഗുജറാത്തിനെതിരേ കേരളം മുന്‍തൂക്കം നേടിയിരിക്കുകയാണ്. ഒന്നാമിന്നിങ്‌സില്‍ കേരളത്തിനു 51 റണ്‍സിന്റെ ലീഡ് ലഭിച്ചിരുന്നു. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ഗുജറാത്ത് മൂന്നാംദിനം 37 ഓവറില്‍ അഞ്ചു വിക്കറ്റിനു 120 റണ്‍സെന്ന നിലയിലാണ്. അഞ്ചു വിക്കറ്റുകള്‍ കൈയിരിക്കെ ഗുജറാത്തിനു 69 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ഇപ്പോഴുള്ളൂ. കരണ്‍ പട്ടേലും (23) ഉമങ് കുമാറുമാണ് (23) ക്രീസില്‍.

കൗമാര താരം ഏദന്‍ ആപ്പിള്‍ ടോമൊഴികെ കേരളത്തിനു വേണ്ടി ബൗള്‍ ചെയ്ത അഞ്ചു പേരും രണ്ടാമിങ്‌സില്‍ വിക്കറ്റുകള്‍ നേടി. ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചുനിന്നത് ബേസില്‍ തമ്പിയായിരുന്നു. അദ്ദേഹത്തിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു. എംഡി നിധീഷ്, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഒന്നാമിന്നിങ്‌സില്‍ 388 റണ്‍സാണ് നേടിയത്. ഹെത് പട്ടേല്‍ (185), കരണ്‍ പട്ടേല്‍ (120) എന്നിവരുടെ സെഞ്ച്വറികളാണ് വന്‍ തകര്‍ച്ച നേരിട്ട അവരെ രക്ഷിച്ചത്. ഇവരെക്കൂടാതെ ഗുജറാത്ത് നിരയില്‍ രണ്ടണ്ടക്കം കടന്നത് ഓപ്പണര്‍ ഉമങ് കുമാര്‍ (25) മാത്രമായിരുന്നു. അഞ്ചു വിക്കറ്റിന് 90 റണ്‍സിലേക്കു ഒരു ഘട്ടത്തില്‍ ഗുജറാത്ത് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ പട്ടേല്‍ ജോടികള്‍ ചേര്‍ന്നെടുത്ത 234 റണ്‍സ് അവരെ 300 കടത്തി. ടീം സ്‌കോര്‍ 324ല്‍ വച്ചാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. പരിക്കേറ്റ ശ്രീശാന്തിന പകരം ടീമിലേക്കു വന്ന എംഡി നിതീഷാണ് ഗുജറാത്തിനെ തകര്‍ത്തത്. അദ്ദേഹം അഞ്ചു വിക്കറ്റുകളെടുത്തു. 22 ഓവറില്‍ ഒമ്പതു മെയ്ഡനുകളടക്കം 54 റണ്‍സ് മാത്രം വിട്ടുകൊടുത്താണിത്. നാലു വിക്കറ്റുകള്‍ പിഴുത ബേസില്‍ തമ്പി മികച്ച പിന്തുണയേകി. ഏദന്‍ ആപ്പിള്‍ ടോമിനു ഒരു വിക്കറ്റ് ലഭിച്ചു.

2

മറുപടി ബാറ്റിങില്‍ കേരളം ആദ്യ ഇന്നിങ്‌സില്‍ 439 റണ്‍സ് സ്‌കോര്‍ ചെയ്തു. തുടര്‍ച്ചയായി രണ്ടാമത്തെ കൡയിലും സെഞ്ച്വറിയടിച്ച ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും (129) വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദുമാണ് (113) കേരളത്തെ മികച്ച ടോട്ടലിലെത്തിച്ചത്. 171 ബോളില്‍ 16 ബൗണ്ടറികളും നാലു സിക്‌സറും രോഹന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വിഷ്ണുവാകട്ടെ 143 ബോളില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (53) ഓപ്പണര്‍ പി രാഹുലുമാണ് (44) മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഗുജറാത്തിനായി സിദ്ധാര്‍ഥ് ദേശായ് അഞ്ചു വിക്കറ്റുകളെടുത്തു.

Story first published: Saturday, February 26, 2022, 17:15 [IST]
Other articles published on Feb 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+