For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji trophy 2022: കേരളത്തെ സച്ചിന്‍ ബേബി നയിക്കും, ശ്രീശാന്ത് ടീമില്‍- ആദ്യമല്‍സരം 17ന്

രാജ്‌കോട്ടിലാണ് കേരളത്തിന്റെ മല്‍സരങ്ങള്‍

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പുതിയ സീസണിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എലൈറ്റ് എ ലീഗ് ഘട്ടത്തില്‍ മാറ്റുരയ്ക്കുന്ന കേരള ടീമിനെ നയിക്കുന്നത് സച്ചിന്‍ ബേബിയാണ്. വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പ്രമുഖ പേസര്‍ ശ്രീശാന്തും ടീമില്‍ ഇടം നേടിയിട്ടുണ്ട്. വിലക്ക് കഴിഞ്ഞ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയ ശേഷം അദ്ദേഹം കളിക്കുന്ന ആദ്യത്തെ രഞ്ജി ട്രോഫി കൂടിയാണിത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന സഞ്ജു സാംസണ്‍ പിന്നീടായിരിക്കും ടീമിനൊപ്പം ചേരുക. പരിക്കു കാരണം വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയെ കേരള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

1

ആലപ്പുഴയിലെ എസ്ഡി കോളജ് ഗ്രൗണ്ടില്‍ വച്ച് കെസിഎ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസാണ് കേരള ടീമിനെ പ്രഖ്യാപിച്ചത്. 10നു കേരളം ടീം രാജ്‌കോട്ടിലേക്കു യാത്ര തിരിക്കും. നാലു പുതുമുഖ താരങ്ങള്‍ കേരള സംഘത്തിലുണ്ട്. വരുണ്‍ നായനാര്‍, ഈദന്‍ ആപ്പിള്‍ ടോം, ആനന്ദ് കൃഷ്ണന്‍, ഫനൂസ് എന്നിവരാണ് കന്നി രഞ്ജി ട്രോഫി കളിക്കാന്‍ പോവുന്നത്. 2019ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് കണ്ണൂര്‍ സ്വദേശിയായ വരുണ്‍. അണ്ടര്‍ 19 വിഭാഗത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വരുണിന്റെ പേരിലാണ്. 2018ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ സൗരാഷ്ട്രയ്‌ക്കെതിരേയായിരുന്നു ഇത്. 2018ലെ അണ്ടര്‍ 19 വിജയ് മര്‍ച്ചന്റെ ട്രോഫിയിലെ റണ്‍വേട്ടക്കാരനും വരുണായിരുന്നു (528 റണ്‍സ്). രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്.

2

ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ് 17 കാരനായ ഈദന്‍. കഴിഞ്ഞ കൂച്ച് ബെഹര്‍ ട്രോഫിയില്‍ 15 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. പത്തനംതിട്ട സ്വദേശിയാണ്. മലപ്പുറത്തു നിന്നുള്ള ഇടംകൈയന്‍ ഓപ്പണറാണ് ആനന്ദ് കൃഷ്ണന്‍. കേരളത്തിനു വേണ്ടി നേരത്തേ ജൂനിയര്‍ തലത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ കളിച്ചിട്ടുണ്ട്. വലംകൈയന്‍ ഫാസ്റ്റ് ബൗളറായ ഫനൂസ് കേരളത്തിനായി ജൂനിയര്‍ വിഭാഗങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. അടുത്തിടെ സമാപിച്ച അണ്ടര്‍ 25 ഇന്റര്‍‌സ്റ്റേറ്റ് ടൂര്‍ണമെന്റില്‍ ഫനൂസ് എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

3

ഈ മാസം 17നാണ് കേരളത്തിന്റെ മല്‍സരങ്ങള്‍ക്കു തുടക്കമാവുന്നത്. 17ന് മേഖാലയയുമായിട്ടാണ് കേരളം ആദ്യ കളിയില്‍ ഏറ്റുമുട്ടുന്നത്. 24 മുതല്‍ ഗുജറാത്തുമായിട്ടാണ് രണ്ടാമത്തെ മല്‍സരം. മൂന്നാമങ്കം മാര്‍ച്ച് മൂന്ന് മുതല്‍ മധ്യപ്രദേശിനെതിരേയാണ്. രാജ്‌കോട്ടിലാണ് കേരളത്തിന്റെ എല്ലാ മല്‍സരങ്ങളും നടക്കുക. അതേസമയം, രഞ്ജിയുടെ എലൈറ്റ് ഇ ഡിവിഷന്‍ മല്‍സരങ്ങള്‍ക്കു തിരുവനന്തപുരം വേദിയാവും. തിരുവനന്തപുരത്തെ വ്യത്യസ്ത വേദികളിലായിരിക്കും മല്‍സരങ്ങള്‍. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, സര്‍വീസസ്, ഉത്തരാഖണ്ഡ് എന്നീ ടീമുകളുടെ മല്‍സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്

കേരള ടീം

കേരള ടീം

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി രാഹുല്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ്, കെസി അക്ഷയ്, എസ് മിഥുന്‍, എന്‍പി ബേസില്‍, എംഡി നിധീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ് ഫനൂസ്, ശ്രീശാന്ത്, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), വിനൂപ് മനോഹരന്‍, ഏദന്‍ ആപ്പിള്‍ ടോം.

Story first published: Wednesday, February 9, 2022, 12:44 [IST]
Other articles published on Feb 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+