Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji trophy 2022: രോഹനു വീണ്ടും സെഞ്ച്വറി, ഗുജറാത്തിനെ ഞെട്ടിച്ച് കേരളം

രാജ്‌കോട്ട്: രഞ്ജി ട്രോഫിയുടെ എലൈറ്റ് ഗ്രൂപ്പ് എയില്‍ കേരളത്തിനു മുന്നില് മുന്‍ ചാംപ്യന്മാരായ ഗുജറാത്തും വീണു. രണ്ടാം റൗണ്ട് മല്‍സരത്തില്‍ എട്ടു വിക്കറ്റിനാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ഗുജറാത്തിന്റെ കഥ കഴിച്ചത്. രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി കുറിച്ച ഓപ്പണല്‍ രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ ഹീറോ. ആദ്യ ഇന്നിങ്‌സിനു പിറകെ രണ്ടാമിന്നിങ്‌സിലും താരം കേരളത്തിന്റെ ടോപ്‌സ്‌കോററായി മാറി.

1

രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ രണ്ടിന്നിങ്‌സുകളിലും കേരളത്തിനായി സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമെന്ന നേട്ടത്തിനും അവകാശിയായിരിക്കുകയാണ് രോഹന്‍. നേരത്തേ 2008-09 സീസണില്‍ ഹരിയാനയ്‌ക്കെതിരേ എസ്‌കെ ശര്‍മയ്ക്കു മാത്രമേ ഈ നേട്ടം കുറിക്കാനായുള്ള. ഈ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും മൂന്നാമത്തെ സെഞ്ച്വറി കൂടിയാണ് രോഹന്‍ നേടിയിരിക്കുന്നത്. ആദ്യ കളിയില്‍ മേഖാലയ്‌ക്കെതിരേ 107 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. ഇതോടെ മൂന്നിങ്‌സുകളില്‍ നിന്നും രോഹന്റെ സമ്പാദ്യം 342 റണ്‍സായിരിക്കുകയാണ്.

2

നേരത്തേ ആദ്യ കളിയില്‍ മേഖാലയയെയും കേരളം കെട്ടുകെട്ടിച്ചിരുന്നു. ഇന്നിങ്‌സിനും 166 റണ്‍സിനുമായിരുന്നു സച്ചിന്‍ ബേബി നയിച്ച കേരള ടീമിന്റെ വിജയം. ഗുജറാത്തിനെതിരായ കളിയിലേക്കു വന്നാല്‍ 214 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു കേരളത്തിനു മുന്നിലുണ്ടായിരുന്നത്. അവസാന ദിനമായ ഇന്ന് രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം വിജയത്തിലെത്തുകയായിരുന്നു. രോഹന്‍ കുന്നുമ്മല്‍ (106*), നായകന്‍ സച്ചിന്‍ ബേബി (62) എന്നിവരുെടെ പ്രകടനമാണ് കേരളത്തിനു അനായാസ വിജയം നേടിക്കൊടുത്തത്. പി രാഹുലിനെ (7) ടീം സ്‌കോര്‍ 27ല്‍ വച്ചു കേരളത്തിനു നഷ്ടമായിരുന്നു.

3

എന്നാല്‍ രോഹനും സച്ചിനും ചേര്‍ന്ന് 143 റണ്‍സിന്റെ കൂട്ടുകെട്ടുമായി കേരളത്തെ വിജയത്തിലെത്തിക്കുകയായിരുന്നു. ടീം സ്‌കോര്‍ 170ല്‍ വച്ച് സച്ചിന്‍ മടങ്ങുമ്പോഴേക്കും കേരളം വിജയമുറപ്പാക്കിയിരുന്നു. രോഹനും സല്‍മാന്‍ നിസാറും (28*) ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയത്. 87 ബോളില്‍ 12 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് രോഹന്റെ ഇന്നിങ്‌സ്. സച്ചിന്‍ ബേബി 76 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ആദ്യ ഇന്നിങ്‌സിലും ഇരുവരും ബാറ്റിങില്‍ തിളങ്ങിയിരുന്നു. 120 റണ്‍സാണ് രോഹന്‍ ആദ്യ ഇന്നിങ്‌സിലെടുത്തത്. സച്ചിന്‍ ബേബി 53 റണ്‍സുമെടുത്തിരുന്നു.

4

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഒന്നാമിന്നിങ്‌സില്‍ 388 റണ്‍സിനു പുറത്താവുകയായിരുന്നു. ഹെത് പട്ടേല്‍ (185), കരണ്‍ പട്ടേല്‍ (120) എന്നിവരുടെ സെഞ്ച്വറികളാണ് വന്‍ തകര്‍ച്ച നേരിട്ട ഗുജറാത്തിനെ രക്ഷിച്ചത്. മറുപടി ബാറ്റിങില്‍ കേരളം 439 റണ്‍സ് ആദ്യ ഇന്നിങ്‌സിലെടുത്തു. രോഹന്‍, സച്ചിന്‍ എന്നിവരെക്കൂടാതെ വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിന്റെ (113) സെഞ്ച്വറിയും കേരളത്തെ ലീഡ് നേടാന്‍ സഹായിച്ചു. 51 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് കേരളത്തിനു ലഭിച്ചത്.

രണ്ടാമിന്നിങ്‌സില്‍ ഗുജറാത്തിനെ 264 റണ്‍സിലൊതുക്കാന്‍ കേരളത്തിനു സാധിച്ചു. കരണ്‍ പട്ടേലും (81) ഉമങ് കുമാറുമാണ് (70) അവരുടെ ബാറ്റിങ് നിരയില്‍ മികച്ചുനിന്നത്. നാലു വിക്കറ്റുകളെുത്ത ജലജ് സക്‌സേനയും മൂന്നു പേരെ പുറത്താക്കിയ സിജോമോന്‍ ജോസഫും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്. ബേസില്‍ തമ്പിക്കു രണ്ടും എംഡി നിധീഷിനു ഒരു വിക്കറ്റും ലഭിച്ചു.

Story first published: Sunday, February 27, 2022, 18:11 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+