Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍, രഞ്ജിയില്‍ സെഞ്ച്വറി അരങ്ങേറ്റം!- പൃഥ്വിക്കൊപ്പം യഷ് ധൂല്‍

1

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ യഷ് ധൂല്‍ രഞ്ജി ട്രോഫി അരങ്ങേറ്റവും സെഞ്ച്വറിയോടെ ഗംഭീരമാക്കി. ഡല്‍ഹിക്കു വേണ്ടിയാണ് താരം സെഞ്ച്വറിയുമായി മിന്നിച്ചത്. തമിഴ്‌നാടിനെതിരേ നടന്ന എലൈറ്റ് ഗ്രൂപ്പ് എച്ചിലെ ആദ്യ മല്‍സരത്തിന്റെ ഒന്നാംദിനമാണ് ഓപ്പണറായി ഇറങ്ങിയ യഷ് ടീമിന്റെ ഹീറോയായി മാറിയത്. 113 റണ്‍സ് അടിച്ചെടുത്ത് താരം പുറത്തായി. 150 ബോളില്‍ 18 ബൗണ്ടറികളുള്‍പ്പെട്ടതാണ് യഷിന്റെ ഇന്നിങ്‌സ്. സെഞ്ച്വറിയിലെത്താന്‍ 133 ബോളുകളാണ് താരത്തിനു വേണ്ടിവന്നത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി രണ്ടു വിക്കറ്റിനു ഏഴു റണ്‍സെന്ന നിലയില്‍ പതറവെയാണ് യഷ് ടീമിന്റെ രക്ഷകനായി മാറിയത്. മൂന്നാം വിക്കറ്റില്‍ നിതീഷ് റാണയ്‌ക്കൊപ്പം 60 റണ്‍സും നാലാം വിക്കറ്റില്‍ ജോണ്ടി സിന്ധുവിനൊപ്പം 119 റണ്‍സും യഷ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 186ല്‍ വച്ചാണ് യഷ് പുറത്താവുന്നത്. മുഹമ്മദിന്റെ ബൗളിങില്‍ താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു,

ഈ സെഞ്ച്വറിയോടെ പൃഥ്വി ഷായോടൊപ്പം എലൈറ്റ് ക്ലബ്ബിലെ അംഗമായി മാറിയിരിക്കുകയാണ് യഷ് ധൂല്‍. 2016നു ശേഷം അണ്ടര്‍ 19 ലോകകപ്പും രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ച്വറിയും നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് യഷ്. നേരത്തേ 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ പൃഥ്വിയും രഞ്ജിയിലെ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയിരുന്നു.

2

മാത്രമല്ല യഷ് ധൂലിന്റെയും പൃഥ്വി ഷായുടെയും കരിയറുകള്‍ തമ്മില്‍ ചില സാമ്യതകളും കാണാന്‍ കഴിയും. രഞ്ജിയില്‍ തമിഴ്‌നാടിനെതിരായ മല്‍സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 97 ല്‍ നില്‍ക്കെ യഷ് പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. അംപയര്‍ നോബോള്‍ വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പൃഥ്വിയാവട്ടെ നേരത്തേ രഞ്ജിയിലെ അരങ്ങേറ്റത്തില്‍ 99ല്‍ വച്ചും പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. അന്നും നോ ബോളാണ് താരത്തിന്റെ രക്ഷയ്‌ക്കെത്തിയത്. യഷിനെപ്പോലെ പൃഥ്വിയും തമിഴ്‌നാടിനെതിരേയാണ് രഞ്ജിയില്‍ അരങ്ങേറിയത്. അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തിനു ശേഷം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പൃഥ്വിയെ വാങ്ങുകയായിരുന്നു. യഷും ഇതു തെറ്റിച്ചില്ല. ഇത്തവണത്തെ മെഗാ ലേലത്തില്‍ ഡിസിയാണ് താരത്തെ വാങ്ങിയത്.

അതേസമയം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ കളിയില്‍ തന്നെ സെഞ്ച്വറി നേടിയ ഇന്ത്യയുടെ നാലാമത്തെ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയാണ് യഷ് ധൂല്‍. വിജയ് സോള്‍, പ്രിയം ഗാര്‍ഗ് എന്നിവരാണ് യഷ്, പൃഥ്വി എന്നിവരെക്കൂടാതെ രഞ്ജിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറി കുറിച്ച ജൂനിയര്‍ ക്യാപ്റ്റന്‍മാര്‍. പക്ഷെ ഇവരില്‍ പൃഥ്വിക്കും യഷിനും മാത്രമേ അണ്ടര്‍ 19 ലോകപ്പിലും കിരീടം നേടാനായിട്ടുള്ളൂ.

Story first published: Thursday, February 17, 2022, 14:19 [IST]
Other articles published on Feb 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+