For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji trophy 2022: ടെസ്റ്റ് ടീമില്‍ നിന്നു പുറത്ത്, പിന്നാലെ ഡെക്കായി രഹാനെ!

ആദ്യ ടെസ്റ്റില്‍ താരം സെഞ്ച്വറിയടിച്ചിരുന്നു

1

അഹമ്മദാബാദ്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനു പിന്നാലെ മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ രഞ്ജി ട്രോഫിയില്‍ ഡെക്കായി മടങ്ങി. എലൈറ്റ് ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഗോവയ്‌ക്കെതിരേയാണ് മുംബൈയ്ക്കു വേണ്ടി നാലാം നമ്പറില്‍ ഇറങ്ങിയ രഹാനെ ഫ്‌ളോപ്പായത്. മൂന്നു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ലക്ഷയ് ഗാര്‍ഗിന്റെ ബൗളിങില്‍ രഹാനെ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രഹാനെയടക്കം നാലു സീനിയര്‍ താരങ്ങളാണ് ഒഴിവാക്കപ്പെട്ടത്. രഹാനെയെക്കൂടാതെ ചേതേശ്വര്‍ പുജാര, വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ, ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ എന്നിവര്‍ക്കും ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായിരുന്നു.

സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജിയിലെ ആദ്യ മല്‍സരത്തില്‍ രഹാനെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. 290 ബോളില്‍ 17 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 129 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. രണ്ടാമിന്നിങ്‌സില്‍ രഹനെയ്ക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. മല്‍സരം സമനിലയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഗോവയ്‌ക്കെതിരായ മല്‍സരത്തിലും തിളങ്ങാനായിരുന്നെങ്കില്‍ രഹാനെയ്ക്കു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുമായിരുന്നു. പക്ഷെ സെഞ്ച്വറിക്കു പിന്നാലെ ക്രീസിലെത്തിയ അദ്ദേഹത്തിന് ഇത്തവണ അക്കൗണ്ട് പോലും തുറക്കാനാവാതെ ക്രീസ് വിടേണ്ടി വരികയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 10ാം ഓവറില്‍ രണ്ടു വിക്കറ്റിനു 30 റണ്ഡസെന്ന നിലയില്‍ പതറവെയാണ് രഹാനെ ക്രീസിലെത്തിയത്. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ വലിയൊരു ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒരു റണ്‍സ് പോലും ടീം സ്‌കോറിലേക്കു സംഭാവന ചെയ്യാന്‍ കഴിയാതെ രഹാനെ ക്രീസ് വിടുകയായിരുന്നു.

മുംബൈ പൊരുതുന്നു

ഗോവയ്‌ക്കെതിരേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം കരകയറുകയാണ്. ആദ്യദിനം രണ്ടാം സെഷനില്‍ മുംബൈ മൂന്നു വിക്കറ്റിന് 91 റണ്‍സെന്ന നിലയിലാണ്. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ പൃഥ്വി ഷാ ഫ്‌ളോപ്പായി മാറി. ഒമ്പതു റണ്‍സാണ് താരത്തിനു നേടാനായത്. ടീം സ്‌കോര്‍ 11ല്‍ വച്ചായിരുന്നു പൃഥ്വിയുടെ മടക്കം.

2

ടീം സ്‌കോര്‍ 30ല്‍ വനില്‍ക്കെ ഓപ്പണര്‍ ആകര്‍ഷിത് ഗോമല്‍, രഹാനെ എന്നിവരെ ഒരേ ഓവറില്‍ നഷ്ടമായത് മുംബൈയെ സ്തബ്ധരാക്കി. 29 ബോളില്‍ നാലു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത ഗോമലിനെ ലക്ഷയ് ഗാര്‍ഗിന്റെ ബൗളിങില്‍ ഏക്‌നാഥ് കേര്‍കര്‍ ക്യാച്ച് ചെയ്യുകയായിരുന്നു. ഇതേ ഓവറിലെ അഞ്ചാമത്തെ ബോളില്‍ രഹാനെ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതോടെ മുംബൈ മൂന്നിന് 30ലേക്കു കൂപ്പുകുത്തി. നാലാം വിക്കറ്റില്‍ സച്ചിന്‍ യാദവ്- സര്‍ഫറാസ് ഖാന്‍ സഖ്യം ചേര്‍ന്ന് മുംബൈയെ കരകയറ്റി. ഇരുവരും ചേര്‍ന്ന് 61 റണ്‍സ് ഇതിനകം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. സര്‍ഫറാസ് 33 റണ്‍സുമായും സച്ചിന്‍ 27 റണ്‍സുമായുമാണ് ക്രീസിലുള്ളത്.

Story first published: Thursday, February 24, 2022, 13:59 [IST]
Other articles published on Feb 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+