Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Final: കേരളത്തിന് കിരീടം നഷ്ടമായതെങ്ങനെ? കാരണം ഈ പിഴവുകള്‍!

നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ കന്നിക്കിരീടമെന്ന കേരളത്തിന്റെ മോഹം വിദര്‍ഭയ്ക്കു മുന്നില്‍ വീണുടഞ്ഞിരിക്കുകയാണ്. വിദര്‍ഭയുമായുള്ള ആവേശകരമായ കലാശപ്പോരാട്ടം സമനിലയില്‍ കലാശിച്ചതോടെയാണ് ട്രോഫിയും കേരളാ ടീം കൈവിട്ടത്. ഒന്നാമിന്നിങ്‌സില്‍ നേടിയ 37 റണ്‍സിന്റെ ലീഡില്‍ വിദര്‍ഭ കിരീടം ചൂടുകയായിരുന്നു.

ഒന്നാമിന്നിങിസ് ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ വിദര്‍ഭ അഞ്ചാമത്തെയും അവസാനത്തെയും ദിനം ഒമ്പതു വിക്കറ്റിനു 375 റണ്‍സെടുത്തു നില്‍ക്കെ ഇരുടീമുകളും സമനില സമ്മതിക്കുകയായിരുന്നു.

വിദര്‍ഭയുടെ ലീഡ് അപ്പോഴത്തേക്കും 412 റണ്‍സിലെത്തുകയും ചെയ്തിരുന്നു. ഒരു സെഷന്‍ മാത്രം ശേഷിക്കെ കേരളത്തിന് റണ്‍ചേസ് അസാധ്യമായതോടെയാണ് ഇരുടീമുകളും സമനിലയും സമ്മതിക്കാന്‍ തീരുമാനിച്ചത്. യഥാര്‍ഥത്തില്‍ കന്നി ഫൈനല്‍ കളിക്കാനിറങ്ങിയ കേരളത്തിന് എവിടെയാണ് പിഴച്ചത്. ടീമിന്റെ തോല്‍വിക്കു പിന്നിലെ കാരണങ്ങളറിയാം.

KERALA

ആദ്യ പിഴവ്

വിദര്‍ഭയുമായുള്ള കലാശപ്പോരില്‍ കേരളം വരുത്തിയ ആദ്യ പിഴവ് നായകന്‍ സച്ചിന്‍ ബേബിയുടെ ഭാഗത്തു നിന്നായിരുന്നു. എതിരാളികളുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 379 റണ്‍സ് പിന്തുടരവെ കേരളം ഒരു ഘട്ടത്തില്‍ ലീഡ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നായകന്‍ സച്ചിന്‍ ബേബിയുടെ വീരോചിത ഇന്നിങ്‌സായിരുന്നു ഇതിന്റെ കാരണം. അര്‍ഹച്ച സെഞ്ച്വറി വെറും രണ്ടു റണ്‍സിനാണ് അദ്ദേഹത്തിനു നഷ്ടമായത്. 235 ബോളില്‍ 10 ഫോറുള്‍പ്പെട്ടതായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്.

ഏഴാം വിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീനൈാപ്പം 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അസ്ഹറിനായിരുന്നു. ടീം ആറിന് 278ല്‍ നില്‍ക്കെയാണ് ഈ ജോടി ഒരുമിച്ചത്. കാര്യമായ റിസ്‌കുകളെടുക്കാതെ ഈ സഖ്യം ടീമിനെ മുന്നോട്ടു നയിക്കുകയും ചെയ്തു. ആറിന് 324 റണ്‍സെന്ന നിലയിലായിരുന്നു ഒരു സമയത്തു കേരളം. വിദര്‍ഭയുടെ ടോട്ടല്‍ മറികടക്കാന്‍ അപ്പോള്‍ വേണ്ടത് 55 റണ്‍സ് മാത്രം. ക്രീസില്‍ നിലയുറപ്പിച്ച സച്ചിനും അസ്ഹറും ചേര്‍ന്ന് വിദര്‍ഭയുടെ ടോട്ടല്‍ മറികടക്കുമെന്നും കേരളം ഉറപ്പിച്ചു.

പക്ഷെ അപ്പോഴാണ് കളിയിലെ നിര്‍ണായക ടേണിങ് പോയിന്റ് സംഭവിച്ചത്. സെഞ്ച്വറിക്കു രണ്ടു റണ്‍സ് മാത്രം അകലെ നില്‍ക്കെ സ്പിന്നര്‍ പാര്‍ഥ് രെഖാഡെയ്‌ക്കെതിരേ സച്ചിന്‍ അനാവശ്യ ഷോട്ടിനു തുനിഞ്ഞ് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. സ്ലോഗ് സ്വീപ്പിനു ശ്രമിച്ച അദ്ദേഹത്തെ ഡീപ്പ് മിഡ് വിക്കറ്റില്‍ കരുണ്‍ നായര്‍ പിടികൂടുകയായിരുന്നു.

യഥാര്‍ഥത്തില്‍ ആ സന്ദര്‍ഭത്തില്‍ അത്തരമൊരു ഷോട്ട് കളിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. വിദര്‍ഭയുടെ ലീഡ് മറികടക്കുന്നതു വരെ അദ്ദേഹം കൂടുതല്‍ ക്ഷമയോടെ സിംഗിളും ഡബിളുമെടുത്ത് മുന്നോട്ടു പോവുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ സച്ചിന്റെ അബദ്ധം കാരണം കേരളത്തിനു നിര്‍ണായക വിക്കറ്റ് നഷ്ടമാവുകയും പിന്നാലെ 342 റണ്‍സിനു പുറത്താവുകയും ടചെയ്തു. ഇതോടെ വിദര്‍ഭ 37 റണ്‍സിന്റെ ലീഡും കൈക്കലാക്കി.

CATCH

രണ്ടാമത്തെ പിഴവ്

കേരളം വരുത്തിയ രണ്ടാമത്തെ പിഴവ് വിദര്‍ഭ സൂപ്പര്‍ താരവും മറുനാടന്‍ മലയാളിയുമായ കരുണ്‍ നായരുടെ നിര്‍ണായ ക്യാച്ച് പാഴാക്കിയെന്നതാണ്. വിദര്‍ഭയുടെ രണ്ടാമിന്നിങ്‌സിലെ 19ാമത്തെ ഓവറിലായിരുന്നു സംഭവം. യുവ പേസര്‍ ഈദന്‍ ആപ്പിള്‍ ടോമായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്.

കരുണ്‍ അപ്പോള്‍ 31 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ഓവറിലെ നാലാമത്തെ ബോളിലാണ് അദ്ദേഹത്തിനു കേരളം ആയുസ് നീട്ടിനല്‍കിയത്. ഓഫ്സ്റ്റംപിനു പുറത്ത് ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളാണ് ഈദന്‍ എറിഞ്ഞത്. കരുണിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ ഫസ്റ്റ് സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്റെ കൈകളിലേക്കാണ് വന്നത്. പക്ഷെ അദ്ദേഹം അതു പാഴാക്കുകയായിരുന്നു. അക്ഷയ് അതു എടുത്തിരുന്നെങ്കില്‍ വിദര്‍ഭ മൂന്നിന് 55 റണ്‍സിലേക്കു വീഴുമായിരുന്നു.

പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട കരുണ്‍ പിന്നീട് 135 റണ്‍സുമായി കേരളത്തിന്റെ അന്തനാവുകയും ചെയ്തു. വിദര്‍ഭയ്ക്കു 400ന് മുകളില്‍ ലീഡ് നേടിക്കൊടുത്തതും ഈ ക്യാച്ച് നഷ്ടം തന്നെയാണ്. ഇതു ഒഴിവാക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം പോലും മറ്റൊന്നായി മാറുമായിരുന്നു.

Story first published: Sunday, March 2, 2025, 15:25 [IST]
Other articles published on Mar 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+