സഞ്ജുവിന് കാറുകള്‍ പ്രിയം, വാങ്ങിക്കൂട്ടിയത് അത്യാഡംഭര മോഡലുകള്‍! വില ഞെട്ടിക്കും
കേരളത്തിന്റെ അഭിമാന ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. എസ് ശ്രീശാന്തിന് ശേഷം കേരളത്തില്‍ നിന്നെത്തി ഇന്ത്യന്‍ ജഴ്‌സിയണിയുകയും നിരവധി ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത താരമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയില്‍ സഞ്ജു സൂപ്പര്‍ ഹീറോയാണ്. വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിന് ഇതിനോടകം തന്നെ കോടികളുടെ ആസ്തിയുണ്ട്.
രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് മാത്രം 14 കോടിയാണ് ഒരു സീസണില്‍ സഞ്ജുവിന് ലഭിക്കുന്നത്. ബിസിസി ഐയുടെ വാര്‍ഷിക കരാറിലും ഉള്‍പ്പെട്ടിട്ടുള്ള താരമാണ് അദ്ദേഹം. എന്നാല്‍ പൊതുവേ വസ്ത്ര ധാരണത്തിലും ജീവിത ശൈലിയിലും അത്യാഡംഭരം കാട്ടാത്തയാളാണ് സഞ്ജു. ശാന്തനായ സ്വഭാവക്കാരനായ അദ്ദേഹം ലളിത ജീവിതത്തെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ജുവിന് കാറുകളോട് വലിയ താല്‍പര്യമാണുള്ളത്.
സഞ്ജുവിന്റെ ഗ്യാരേജില്‍ ഇതിനോടകം നിരവധി അത്യാഡംഭര വാഹനങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും അധികം പ്രദര്‍ശിപ്പിക്കാനോ മറ്റ് താരങ്ങളെപ്പോലെ പ്രശസ്തിക്കായി ഉപയോഗിക്കാനോ സഞ്ജു തയ്യാറല്ല. കാറുകളോട് ചെറുപ്പത്തിലേയുള്ള സ്‌നേഹം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന സഞ്ജു നല്ലൊരു തുക കാറുകള്‍ വാങ്ങാന്‍ മുടക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്യാരേജിലെ പ്രധാന വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
റേഞ്ച് റോവറിന്റെ സ്‌പോര്‍ട്ടാണ് സഞ്ജുവിന്റെ ഗ്യാരേജിലെ പ്രധാന വാഹനങ്ങളിലൊന്ന്. 1.6 കോടി രൂപയാണ് സഞ്ജു ഈ വാഹനം സ്വന്തമാക്കാന്‍ മുടക്കിയത്. സഞ്ജുവിന്റെ സ്വപ്‌ന വാഹനമാണിതെന്ന് പറയാം. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വരുന്ന ഈ വാഹനം 8 സ്പീഡ് ഒൗട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. പവര്‍ 300 പിഎസും പീക്ക് ടോര്‍ക്ക് 400 എന്‍എമ്മുമാണ്. 7.3 സെക്കന്റുകള്‍ക്കുള്ളില്‍ വാഹനം 100 km/h വേഗത്തിലേക്കെത്തും. സഞ്ജുവിന്റെ സ്വപ്‌ന വാഹനങ്ങളിലൊന്നാണിത്.

രണ്ടാമത്തെ വാഹനം ബിഎംഡബ്ല്യു 5 സീരിസാണ്. സെഡാന്‍ ടൈപ്പിലുള്ള വാഹനത്തിന്റെ വില 65 ലക്ഷത്തിന് മുകളിലാണ്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിലുള്ളത്. പവര്‍ 252 പിഎസ്സും പീക്ക് ടോര്‍ക്ക് 350 എന്‍എമ്മുമാണ്. 8 സ്പീഡ് വാഹനം 6.2 സെക്കന്റുകള്‍ക്കുള്ളില്‍ 100 km/h വേഗം കൈവരിക്കും. സഞ്ജുവിന്റെ കുടുംബം കൂടുതലും സഞ്ചരിക്കുന്നത് ഈ വാഹനത്തിലാണ്.
മൂന്നാമത്തെ വാഹനം ഔഡി എ6 ആണ്. 7 സ്പീഡ് വാഹനത്തില്‍ 2. 0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വരുന്നത്. സഞ്ജു ഈ വാഹനം ഉപയോഗിച്ച് സഞ്ചരിക്കാറുണ്ട്. ഔഡിയില്‍ സഞ്ജു സഞ്ചരിക്കുന്ന ചിത്രങ്ങളെല്ലാം നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. സഞ്ജു തന്നെ ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. 62 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില. ഇപ്പോഴും സഞ്ജുവിന്റെ ഗ്യാരേജില്‍ ഈ വാഹനമുണ്ട്.
മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസാണ് മറ്റൊരു വാഹനം. 60 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില. സി ക്ലാസില്‍ വരുന്ന വാഹനത്തിന്റെ എഞ്ചിന്‍ 2.0 പെട്രോളാണ്. ഈ വാഹനവും കൂടുതല്‍ ഉപയോഗിക്കുന്നത് സഞ്ജുവിന്റെ അച്ഛനും അമ്മയുമാണ്. ടൊയോട്ടോ ഇനോവയും സഞ്ജുവിന്റെ ഗ്യാരേജിലുണ്ട്. ഇനിയും സമ്പാദ്യം ഉയരുമ്പോള്‍ ഹമ്മര്‍ അടക്കം സഞ്ജുവിന്റെ ഗ്യാരേജില്‍ പ്രതീക്ഷിക്കാം.
ഇനിയും അഞ്ച് വര്‍ഷമെങ്കിലും ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമായി സഞ്ജു തുടര്‍ന്നേക്കും. താരത്തിന്റെ പ്രതിഫലം ഇനിയും ഉയരാനുള്ള സാഹചര്യമാണുള്ളത്. ബിസിനസിലൂടെയും ബ്രാന്റ് അംബാസഡറായും വലിയ പ്രതിഫലം സഞ്ജുവിന് ലഭിക്കുന്നുണ്ട്. ഭാവിയില്‍ എംഎസ് ധോണിയുടെയും വിരാട് കോലിയുടെയും ഗ്യാരേജിലെപ്പോലെ വലിയൊരു വാഹന ശേഖരം സഞ്ജുവിന്റെ ഗ്യാരേജിലും ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications