ഐപിഎല്‍: കലാശക്കളിക്ക് അവതാരകനായി രണ്‍ബീര്‍... ഫൈനല്‍ 'മലയാളം പറയും', ഇതാദ്യം

മുംബൈ: ഐപിഎല്‍ ഫൈനലിനു ആവേശം പകരാന്‍ ബോളിവുഡിലെ യുവ സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍ എത്തും. മുബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ മെയ് 27നാണ് ഫൈനല്‍. മുഖ്യ അവതാരകന്റെ കുപ്പായത്തിലാണ് രണ്‍ബീറിനെ കാണാനാവുക. രണ്‍ബീറിനെ കൂടാതെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍, ബോളിവുഡിലെ താരസുന്ദരികളായ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, കരീന കപൂര്‍ ഖാന്‍, സോനം കപൂര്‍ അഹൂജ എന്നിവരും സമാപനച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്.

ഐപിഎല്ലിന്റെ പതിനൊന്നാം സീസണിലെ ലീഗ് മല്‍സരങ്ങള്‍ അവസാനിച്ചു കഴിഞ്ഞു. ഫൈനലിനു മുമ്പ് മൂന്നു മല്‍സങ്ങളാണ് ബാക്കിയുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, ബംഗാളി, കന്നഡ തുടങ്ങി ആറു ഭാഷകളിലാണ് ഐപിഎല്‍ ടെലിവിഷനിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കു മുന്നിലെത്തിയത്. എന്നാല്‍ ഫൈനലില്‍ മലയാളം, മറാത്തി ഭാഷകളില്‍ കൂടി കമന്ററി ഉണ്ടാവും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മലയാളത്തിലും മറാത്തിയും കമന്ററി വരുന്നത്.
ബോളിവുഡ് മുന്‍ സൂപ്പര്‍ നായിക മാധുരി ദീക്ഷിത് അടങ്ങുന്ന ഗ്ലാമര്‍ ടീമാണ് മറാത്തിയില്‍ കമന്ററിയുമായെത്തുന്നത്. മലയാളത്തില്‍ ഇത് ആരൊക്കെ ആയിരിക്കുമെന്ന് വ്യക്തമല്ല. ഏഷ്യാനെറ്റ് മൂവീസിലാണ് ഫൈനലിന്റെ മലയാളം കമന്ററി ഉണ്ടാവുകയെന്നു സ്റ്റാര്‍ ഗ്രൂപ്പ് അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications