Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ആ പിഴവ് വീണ്ടും ആവര്‍ത്തിക്കുന്നു, മോശം ഫോമിന്റെ കാരണം ചൂണ്ടിക്കാട്ടി റമീസ് രാജ

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയുടെ സമീപകാലത്തെ മോശം പ്രകടനത്തിനു കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരവും കമന്റേറ്ററുമായ റമീസ് രാജ. 2019നു ശേഷം കോലിക്കു ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. സമീപകാലത്ത് കോലിക്കു പലപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തിയത് ഒരു പിഴവാണെന്നും എന്നാല്‍ തന്റെ ഉപദേശമില്ലാതെ തന്നെ ഇതു തിരുത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും രാജ വ്യക്തമാക്കി.

1

2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു കോലി അവസാനമായി മൂന്നക്ക സ്‌കോര്‍ നേടിയത്. അതിനു ശേഷം വിവിധ ഫോര്‍മാറ്റുകളിലായി കളിച്ച 44 ഇന്നിങ്‌സുകളില്‍ നിന്നും 43.13 ശരാശരിയില്‍ 17 ഫിഫ്റ്റികളോടെ 1,646 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റിന്റെ കാര്യമെടുത്താല്‍ 12 ഇന്നിങ്‌സുകളില്‍ നിന്നും 24 ശരാശരിയില്‍ 288 റണ്‍സ് മാത്രമേ കോലി സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഫിഫ്റ്റി കടക്കാനായത് മൂന്നു തവണ മാത്രം.

അവസാനമായി കളിച്ച മല്‍സരങ്ങളില്‍ കോലി പലപ്പോഴും ബോളിനു കുറുകെ ലെഗ് സൈഡിലേക്കു ഷോട്ട് കളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് അദ്ദേഹത്തിനു തിരിച്ചടിയാവുന്നത്. പകരം പൊസിഷന്‍ നിലനിര്‍ത്തി സ്‌ട്രെയ്റ്റ് കളിക്കുകയും തുടര്‍ന്നു ഫ്‌ളിക്കുകള്‍ കളിക്കുകയും ചെയ്യുകയാണെങ്കില്‍ ഇതൊരു പ്രശ്‌നമാവില്ല. എന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കോലിക്കു നന്നായി അറിയാം, അതുകൊണ്ടു തന്നെ ഇതേക്കുറിച്ച് അസ്വസ്ഥരാവേണ്ട കാര്യമില്ലെനിനും രാജ വ്യക്തമാക്കി.

2

ചില സമയങ്ങളില്‍ റണ്‍സോ സെഞ്ച്വറികളോ നേടാനാവുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരുപാട് ചിന്തിച്ച് സ്വയം സമ്മര്‍ദ്ദമുണ്ടാക്കി തീര്‍ക്കും. ആദ്യത്തെ 20-25 ഓവറുകള്‍ കോലി കഴിയാവുന്നത്രയും സ്‌ട്രെയ്റ്റ് കളിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. കൈക്കുഴ മടക്കി കൂടുതല്‍ ഷോട്ടുകള്‍ക്കു മുതിരരുത്. എങ്കില്‍ ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കോലിക്കു വിജയിക്കാനാവുമെന്നും രാജ നിരീക്ഷിച്ചു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു വേണ്ടി മാത്രമായി പ്രത്യേകമൊരു വിന്‍ഡോ തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ആറു മാസം നീളുന്ന വിന്‍ഡോയില്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതാണ് നല്ലത്. ഈ കാലയളവില്‍ ടീമുകളെല്ലാം പരസ്പരം ടെസ്റ്റ് പരമ്പരകള്‍ കളിക്കണം. മറ്റു ഫോര്‍മാറ്റുകള്‍ ഈ സമയത്ത് പ്ലാന്‍ ചെയ്യരുത്. കാരണം ടെസ്റ്റ് ക്രിക്കറ്റിനെ ഉയര്‍ത്തിക്കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് ചാംപ്യന്‍ഷിപ്പിനു ഐസിസി തുടക്കമിട്ടത്. അതുകൊണ്ടു തന്നെ ഈ ടൂര്‍ണമെന്റിനു മാത്രമായി ഒരു പ്രത്യേക വിന്‍ഡോ മാറ്റിവച്ചാല്‍ അതു ടെസ്റ്റിനെ കൂടുതല്‍ പേരിലേക്കു എത്തിക്കുമെന്നും രാജ വിശദമാക്കി.

Story first published: Friday, June 4, 2021, 14:56 [IST]
Other articles published on Jun 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+