ദ്രാവിഡിന് സച്ചിനോളം കഴിവില്ല! എന്നിട്ടും ചിലപ്പോള്‍ സച്ചിനെ പിന്നിലാക്കി- കാരണം റമീസ് പറയും

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാന്‍മാരായ ബാറ്റ്‌സ്മാന്മരുടെ നിരയിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും സ്ഥാനം. റെക്കോര്‍ഡുകളുടെ തോഴനായിരുന്നു സച്ചിനെങ്കില്‍ ഇന്ത്യയുടെ രക്ഷകനായിരുന്നു ദ്രാവിഡ്. വന്‍മതിലെന്നു ആരാധകര്‍ വിശേഷിപ്പിച്ചിരുന്ന അദ്ദേഹം എത്രയെത്ര മല്‍സരങ്ങളിലാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചിട്ടുള്ളത്.
ബാറ്റ്‌സ്മാനായി മാത്രമല്ല വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിച്ചിട്ടുള്ള താരം കൂടിയാണ് ദ്രാവിഡ്. പലപ്പോഴും സച്ചിന്റെ നിഴലിലേക്കു ഒതുങ്ങേണ്ടി വന്നെങ്കിലും ദ്രാവിഡിന്റെ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. ചില സന്ദര്‍ഭങ്ങളില്‍ സച്ചിനെ പിന്നിലാക്കാന്‍ ദ്രാവിഡിനു കഴിഞ്ഞിട്ടുണ്ടെന്നു അഭിപ്രായപ്പെട്ടിരിക്കകുയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ താരം റമീസ് രാജ.

സച്ചിനോളം പ്രതിഭയില്ല
ദ്രാവിഡിന് സച്ചിനോളം ബാറ്റിങില്‍ പ്രതിഭയുണ്ടായിരുന്നില്ല. എന്നിട്ടും ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം സച്ചിനെ നിഷ്പ്രഭനാക്കിയിട്ടുണ്ടെന്നു രാജ അഭിപ്രായപ്പെട്ടു. ഒരുപക്ഷെ പ്രതിഭ താരതമ്യം ചെയ്യുമ്പോള്‍ സച്ചിന്റെ അത്രയും കഴിവ് ദ്രാവിഡിന് ഇല്ലായിരുന്നുവെന്ന് കാണാം. എന്നിട്ടും പിടിച്ചുനില്‍ക്കാനും ഏറ്റവും മികച്ച താരവുമായി മല്‍സരിച്ചു നില്‍ക്കാനും അദ്ദേഹത്തിനു സാധിച്ചു. നിങ്ങള്‍ കഴിവിന്റെ പരാമവധി മികച്ച പ്രകടനം നടത്തിയിരിക്കാം, എന്നിട്ടും ടീമിനെ മികച്ച ബാറ്റ്‌സ്മാനായി നിങ്ങള്‍ക്കു സാധിക്കാതിരിക്കുന്നത് ആരെയും ചിലപ്പോള്‍ സ്വയം നിരാശനാക്കിയേക്കാമെന്നും റമീസ് വിശദക്കി.

മികച്ച പ്രതിരോധം
ദ്രാവിഡ് തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നു. ചില സമയങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പോലും ദ്രാവിഡിന്റെ മികവിനു മുന്നില്‍ തല കുനിക്കേണ്ടി വന്നിട്ടുണ്ട്. കടുപ്പമേറിയ പിച്ചുകളില്‍ വളരെ മികച്ച ബാറ്റ്‌സ്മാനായിരുന്നു ദ്രാവിഡ്. അദ്ദേഹത്തിന്റെ കരുത്തുറ്റ പ്രതിരോധം തന്നെയായിരുന്നു ഇതിനു കാരണം. മാത്രമല്ല നിര്‍ണായകമായ മൂന്നാം നമ്പറില്‍ കളിക്കാനും വിക്കറ്റ് കാക്കാനുമെല്ലാം മികച്ച മനോഭാവവും അദ്ദേഹം കാണിച്ചതായും രാജ അഭിപ്രായപ്പെട്ടു.
ഇന്ത്യക്കു വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമായ രണ്ടു താരങ്ങളിലൊരാള്‍ കൂടിയാണ് ദ്രാവിഡ്. മറ്റൊരു താരം സച്ചിനായിരുന്നു.

ദ്രാവിഡിനെ ബഹുമാനിക്കണം
നിങ്ങള്‍ എല്ലായ്‌പ്പോഴും ദ്രാവിഡിനെ ബഹുമാനിക്കണം. ഒരു താരത്തിന്റെ മഹത്വം വിലയിരുത്തപ്പെടുന്നത് ഡ്രസിങ് റൂമിലാണ്. ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തില്‍ ഒരു താരം തങ്ങളെ നിരാശപ്പെടുത്തില്ലെന്നും 30-50 റണ്‍സെങ്കിലും നേടുമെന്നും ഒരു ടീം ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും രാജ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ സച്ചിനാണ് മുന്നിലെങ്കിലും ദ്രാവിഡ് ഒട്ടും പിറകിലല്ല. 164 ടെസ്റ്ററുകളില്‍ നിന്നും 52.31 ശരാശരിയില്‍ 13,288 റണ്‍സും 344 ഏകദിനങ്ങളില്‍ നിന്നും 39.16 ശരാശരിയില്‍ 10,889 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications