കോലി, ബാബര്‍... അടുത്തതാര്? അവന്‍ പാകിസ്താനിലുണ്ട്! ഭാവി സൂപ്പര്‍ താരത്തെക്കുറിച്ച് റമീസ് രാജ

കറാച്ചി: പ്രതിഭയുടെയും സാങ്കേതികത്തികവിന്റെയും കാര്യത്തില്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പാകിസ്താന്റെ ബാബര്‍ ആസവും. കോലിയോളം പ്രതിഭയുള്ള താരമെന്നാണ് പലരും ബാബറിനെ വിശേഷിപ്പിക്കുന്നത്. പാക് ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന നിലയിലേക്ക് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് അദ്ദേഹം.

ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ധോണി ടി20 ലോകകപ്പ് കളിക്കില്ല!! ആരാധകരെ ഞെട്ടിച്ച് ഗവാസ്‌കര്‍

മരിച്ചാലും കുഴപ്പില്ല, ഇന്ത്യ ലോകകപ്പ് നേടണം! അന്നത്തെ ഇന്നിങ്‌സിനെക്കുറിച്ച് യുവരാജ്

കോലിയുടെയും ബാബറിന്റെയും അതേ ലെവില്‍ കളിക്കാന്‍ ശേഷിയുള്ള ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവാന്‍ മിടുക്കുള്ള ഒരു ബാറ്റ്‌സ്മാന്‍ ഇപ്പോള്‍ പാകിസ്താനിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പാക് താരവും ഇപ്പോള്‍ കമന്റേറ്ററുമായ റമീസ് രാജ.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) പെഷാവര്‍ സല്‍മി ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ച ഹൈദര്‍ അലിയെയാണ് റമീസ് രാജ പുകഴ്ത്തിയത് അസാധാരണ ബാറ്റിങ് മിടുക്കുള്ള താരമാണ് അലിയെന്നും കോല, ബാബര്‍ എന്നിവരെ മാതൃകയാക്കി മുന്നേറിയാല്‍ ലോക ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനായി അവന്‍ മാറുമെന്നും രാജ അഭിപ്രായപ്പെട്ടു.

പിഎസ്എല്ലില്‍ തന്റെ ആദ്യ സീസണില്‍ തന്നെ ഉജ്ജ്വല ബാറ്റിങ് പ്രകടനത്തിലൂടെ തന്റെ മികവ് ലോകത്തിനു കാണിച്ചു തന്നിരിക്കുകയാണ് അലി. എന്നാല്‍ സ്വന്തം പ്രകടനത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ അവന്‍ ശ്രമിക്കണം. അലിക്ക് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ മൂന്നാംസ്ഥാനമാണ്. വ്യത്യസ്തമായ, നിലവാരമുള്ള നിരവധി ഷോട്ടുകള്‍ അലിയുടെ ആവനാഴിയിലുണ്ട്. സ്വന്തം ബാറ്റിങിള്‍ ഇനിയെന്തെങ്കിലും അലി മെച്ചപ്പെടുത്തണമെന്നു തോന്നുന്നില്ലെന്നും രാജ വിശദമാക്കി.

കോലി, ബാബര്‍ തുടങ്ങിയവരുടെ ബാറ്റിങ് സമീപനമാണ് അലി കണ്ടു പഠിക്കേണ്ടത്. ഇരുവരും സ്വന്തം ബാറ്റിങ് മെച്ചപ്പെടുത്താന്‍ കാര്യമായി ശ്രമിക്കാത്തവരാണ്. അത്രയും മികവുള്ള അവര്‍ക്ക് അതിന്റെ ആവശ്യമില്ലെന്നതാണ് കാരണം. ക്രിക്കറ്റിലെ പരമ്പരാഗതമായ ഷോട്ടുകള്‍ക്കു പ്രാധാന്യം നല്‍കിയാണ് കോലിയും ബാബറും കളിക്കുന്നത്. ഇരുവരുടെയും അത്ര തന്നെ കഴിവുള്ള താരമാണ് അലി. സ്വന്തം ഗെയിമില്‍ കുറച്ചു കൂടി ശ്രദ്ധ നല്‍കി വലിയ ഇന്നിങ്‌സുകള്‍ കളിക്കാനാണ് അലി ശ്രമിക്കേണ്ടതെന്നും രാജ നിര്‍ദേശിച്ചു.

പിഎസ്എല്ലില്‍ പെഷാവര്‍ സല്‍മിക്കു വേണ്ടി ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 239 റണ്‍സാണ് വലംകൈയന്‍ ബാറ്റ്‌സ്മാനായ അലി അടിച്ചെടുത്തത്. കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് പാതിവഴിയില്‍ വച്ച് നിര്‍ത്തിവയ്ക്കുകയായിരുന്നു. സെമി ഫൈനല്‍. ഫൈനല്‍ മല്‍സരങ്ങള്‍ നടക്കാനിരിക്കെയായിരുന്നു പിഎസ്എല്‍ റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം പിഎസ്എല്ലിന്റെ ഭാഗമായ താരങ്ങളും ഒഫീഷ്യലുകളുമടക്കം 128 പേരെ കൊറോണവൈറസ് പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. എന്നാല്‍ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, March 20, 2020, 13:49 [IST]
Other articles published on Mar 20, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X