വിരാട് കോലി - അനിൽ കുംബ്ലെ തർക്കത്തിന് കാരണം ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ കൾച്ചർ!!
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ കൾച്ചറിനെ ചോദ്യം ചെയ്ത് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ലോധ കമ്മിറ്റി നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച ബി സി സി ഐ ഭരണസമിതിയിലെ അംഗമായ ഗുഹ, ഈ സ്ഥാനം രാജിവെച്ച ശേഷമാണ് ഗുരുതരമായ ആരോപണങ്ങളും വിമര്‍ശനങ്ങളും നടത്തുന്നത്. ഇന്നലെ (ജൂൺ 1 വ്യാഴാഴ്ച) യാണ് ഗുഹ തന്റെ രാജിക്കത്ത് ബി സി സി ഐ ചെയര്‍മാന്‍ വിനോദ് റായിയ്ക്ക് നൽകിയത്.
ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിയും കോച്ച് അനിൽ കുംബ്ലെയും തമ്മിലുള്ള തര്‍ക്കത്തിന് കാരണം ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ കൾച്ചറാണെന്നാണ് രാമചന്ദ്ര ഗുഹ പറയുന്നത്. കോച്ചിന് മേലെ സീനിയർ താരങ്ങൾക്ക് വീറ്റോ പവർ നൽകുന്നത് സൂപ്പർസ്റ്റാർ കൾച്ചറാണ് എന്നാണ് ഗുഹയുടെ പക്ഷം. മറ്റൊരു സ്പോർട്സിലും, മറ്റൊരു രാജ്യത്തും ഇത്തരം ഒരു സൂപ്പർസ്റ്റാർ കൾച്ചർ ഇല്ല എന്നും ഗുഹ പറയുന്നു. ഇന്നിപ്പോൾ ഇത് കോച്ചിന്റെ കാര്യത്തിലാണ്. നാളെ സെലക്ടർമാരുടെ കാര്യത്തിലും ഇത് തന്നെ സംഭവിക്കില്ലേ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ കോച്ചായി അനിൽ കുംബ്ലെയെ നിയമിച്ചത് ബി സി സി ഐ കൈകാര്യം ചെയ്ത രീതിയിലും ഗുഹ തീരെ സംതൃപ്തനല്ല. ജൂൺ 18ന് കോൺട്രാക്ട് അവസാനിക്കുന്ന കുംബ്ലെയുടെ കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. കുംബ്ലെ തുടരുകയാണ് വേണ്ടത്. എന്നാൽ ബി സി സി ഐ പുതിയ കോച്ചിനെ തിരയുകയാണ്. കുംബ്ലെയുടെ കോൺട്രാക്ട് എന്താകുമെന്ന് പോലും ഒരു പിടിയും ഇല്ല - ഗുഹ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications