ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിക്കാൻ രാമചന്ദ്ര ഗുഹ.. ധോണിക്കും ഗാവസ്കറിനും കടുത്ത വിമർശനം!
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കുന്ന ബി സി സി ഐയുടെ അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മറ്റിയില്‍ നിന്നും രാജിവെച്ച രാമചന്ദ്ര ഗുഹയുടെ വക ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ചരിത്രകാരൻ കൂടിയായ രാമചന്ദ്രഗുഹ കഴിഞ്ഞ ദിവസമാണ് തൻറെ രാജിക്കത്ത് ബിസിസിഐ ചെയര്‍മാന്‍ വിനോദ് റായിയ്ക്ക് കൈമാറിയത്.

ധോണിയുടെ ഗ്രേഡ് എ കോൺട്രാക്ട്
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ സിന്‍ഡ്രോമിനെതിരെയാണ് ഗുഹ ആഞ്ഞടിക്കുന്നത്. എന്തുകൊണ്ടാണ് എം എസ്‍ ധോണിക്ക് ഗ്രേഡ് എ കോൺട്രാക്ട് നൽകുന്നത് എന്ന് ഗുഹയ്ക്ക് മനസിലാകുന്നില്ല. ടെസ്റ്റിൽ നിന്നും വിരമിച്ച ധോണി ഏകദിനത്തിലും ട്വൻറി 20യിലും മാത്രമാണ് ഇപ്പോൾ കളിക്കുന്നത്. എന്നിട്ടും ധോണിക്ക് ഏറ്റവും കൂടുതൽ സാലറി കിട്ടുന്ന എ ഗ്രേഡാണ് നൽകിയിരിക്കുന്നത്.

ഇത് തെറ്റായ സന്ദേശമാണ്
ഈ സൂപ്പർസ്റ്റാർ സിൻഡ്രോം ഇന്ത്യൻ ക്രിക്കറ്റിനെ നശിപ്പിക്കാൻ പോകുകയാണ്. ധോണി ടെസ്റ്റിൽ നിന്നും സ്വയമേവ വിരമിച്ച താരമാണ്. ടെസ്റ്റിൽ നിന്നും വിരമിച്ച ധോണിക്ക് ഗ്രേഡ് എ കോൺട്രാക്ട് നൽകുന്നത് തീർത്തും തെറ്റായ സന്ദേശമാണ്. 2014ലാണ് ധോണി ടെസ്റ്റിൽ നിന്നും വിരമിച്ചത്. ഇപ്പോൾ ഏകദിനത്തിലും ട്വന്റി 20യിലും മാത്രമാണ് ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്.

ഗാവസ്കറിന്റെ കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ്
ഓപ്പണർ ശിഖർ ധവാൻ അടക്കമുള്ള ഇന്ത്യൻ കളിക്കാരുമായി കോൺട്രാക്ട് ഉള്ള കമ്പനിയുടെ തലവനാണ് സുനിൽ ഗാവസ്കർ. ഇതേ ഗാവസ്കർ തന്നെയാണ് ഇന്ത്യയുടെ കളികളിൽ വേണ്ടി കമന്ററി പറയുന്നതും. ഇത് തികഞ്ഞ കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് ആണെന്നാണ് ഗുഹ പറയുന്നത്. ഗാവസകർ തലവനായിരിക്കും പി എം ജി എന്ന കമ്പനിയും ശിഖർ ധവാനും കോൺട്രാക്ട് ഒപ്പിട്ട വാർത്തകൾ വന്ന പത്ര കട്ടിങ് അടക്കമാണ് ഗുഹയുടെ കത്ത്.

കുംബ്ലെയെ കൈകാര്യം ചെയ്തത് ശരിയായില്ല
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ഹെഡ് കോച്ച് അനിൽ കുംബ്ലെയെ ബി സി സി ഐ കൈകാര്യം ചെയ്ത രീതിയിലും ഗുഹയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. കുംബ്ലെയുടെ ഒരു വർഷത്തെ കോൺട്രാക്ട് അവസാനിക്കുന്നത് ജൂൺ 18ന് ആണ്. ഒരു വർഷം മികച്ച പ്രകടനമാണ് കുംബ്ലെയുടെ കീഴിൽ ഇന്ത്യ നടത്തിയത്. സ്വാഭാവികമായും കുംബ്ലെ തുടരണം. എന്നാൽ കുംബ്ലെയുടെ കോൺട്രാക്ട് ഇപ്പോഴും കയ്യാലപ്പുറത്താണ്.

ആരാണീ രാമചന്ദ്ര ഗുഹ?
ലോധ കമ്മിറ്റി നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി നിയോഗിച്ച ബി സി സി ഐ ഭരണസമിതിയിലെ അംഗമാണ് ചരിത്രകാരൻ കൂടിയായ രാമചന്ദ്ര ഗുഹ. ലോധ കമ്മിറ്റി നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി സുപ്രീം കോടതിയാണ് അഡ്മിനിസ്ട്രേറ്റേഴ്സ് പാനലിനെ നിയോഗിച്ചിട്ടുള്ളത്. ഇന്ത്യ കിക്കറ്റ് ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ ഗുഹ രാജിവെച്ചത് വലിയ ചർച്ചയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications