Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാവരും ജേഴ്‌സി ഊരണമെന്ന് ഗാംഗുലി, തടുത്തത് സച്ചിന്‍! വെളിപ്പെടുത്തലുമായി രാജീവ് ശുക്ല

2002ലെ നാറ്റ് വെസ്റ്റ് പരമ്പര നേട്ടം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായമാണ്. സൗരവ് ഗാംഗുലിക്ക് കീഴില്‍ ലോര്‍ഡ്‌സില്‍ ഇന്ത്യ നേടിയെടുത്ത വിജയം ഐതിഹാസികമായിരുന്നു. ഇംഗ്ലണ്ട് താരങ്ങളുമായുള്ള ഉടക്കിനൊടുവില്‍ യുവരാജ് സിങ്ങിന്റേയും മുഹമ്മദ് കൈഫിന്റേയും ഗംഭീര പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ലോര്‍ഡ്‌സില്‍ ജയിച്ചു. പിന്നാലെ നായകനായ ഗാംഗുലി ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ ജേഴ്‌സി ഊരി നടത്തിയ ആഘോഷം വലിയ ചര്‍ച്ചയായതാണ്.

അന്ന് ഗാംഗുലി ജേഴ്‌സി ഊരി വീശി നടത്തിയ ആഘോഷം വളരെ വിവാദമാവുകയും ചര്‍ച്ചയാവുകയും ചെയ്തതാണ്. ലോര്‍ഡ്‌സില്‍ ഗാംഗുലി നടത്തിയ ആഘോഷം തികച്ചും അപ്രതീക്ഷിതമായിരുന്നു. അത്രത്തോളം വൈകാരികമായിരുന്നു അന്നത്തെ ജയം. ഇന്ത്യ ജയിച്ചതിന് പിന്നാലെ എല്ലാ താരങ്ങളും ജേഴ്‌സി ഊരി വീശി ആഘോഷിക്കണമെന്നാണ് നായകനായിരുന്ന ഗാംഗുലി അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇതിന് തടസം നിന്നത്.

അന്ന് ടീം മാനേജറായുണ്ടായിരുന്ന രാജീവ് ശുക്ല ലോര്‍ഡ്‌സില്‍ ഗാംഗുലിയുടെ ജേഴ്‌സി ഊരലുമായി ബന്ധപ്പെട്ടുണ്ടായ അറിയാ കഥകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യ തോല്‍ക്കുമെന്നാണ് കരുതിയത്

ലോര്‍ഡ്‌സില്‍ അന്ന് ഇന്ത്യ ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 326 റണ്‍സ് വിജയലക്ഷ്യം മറികടക്കുകയെന്നത് വളരെ പ്രയാസമായിരുന്നു. പ്രത്യേകിച്ച് ഇംഗ്ലണ്ടിന് മൃഗീയാധിപത്യമുള്ള ലോര്‍ഡ്‌സില്‍. എന്നാല്‍ അന്ന് യുവരാജിന്റേയും െൈകഫിന്റേയുമെല്ലാം അപ്രതീക്ഷിത പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ജയിച്ച് കയറുകയായിരുന്നു. അന്നത്തെ ജയം അപ്രതീക്ഷിതമായാതിനാലാണ് എല്ലാവരും വളരെയധികം ആവേശഭരിതരായതെന്നാണ് രാജീവ് ശുക്ല പറയുന്നത്.

'ആ മത്സരം ഇന്ത്യ തോല്‍ക്കുമെന്നാണ് എല്ലാവരും കരുതിയത്. സമ്മര്‍ദ്ദം താങ്ങാനാവാതെ ഞാന്‍ ഗുളിക കഴിച്ചാണ് മത്സരം കണ്ടത്. 325 ആണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ എന്ന് കണ്ടപ്പോള്‍ ഞാന്‍ ഗാംഗുലിയോട് സംസാരിച്ചിരുന്നു. ആത്മവിശ്വാസത്തോടെ ഇരിക്കൂവെന്നാണ് ഗാംഗുലി പറഞ്ഞത്. മത്സരം ജയിച്ചപ്പോള്‍ ടീമിലെ എല്ലാവരും ജേഴ്‌സി ഊരി വീശണമെന്നാണ് ഗാംഗുലി ആവശ്യപ്പെട്ടത്.

sourav ganguly rajeev shukla

ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെ ആഘോഷത്തിനുള്ള മറുപടിയായിരുന്നു ഇത്. എന്നാല്‍ സച്ചിന്‍ ഇതിന് സമ്മതിച്ചില്ല. ഇത് മാന്യന്മാരുടെ കളിയാണെന്നും എല്ലാ താരങ്ങളും അങ്ങനെ ചെയ്യരുതെന്നുമാണ് സച്ചിന്‍ പറഞ്ഞത്. ഇതോടെ ഗാംഗുലി മാത്രം ഇത്തരമൊരു ആഘോഷം നടത്തി. ഇന്ത്യന്‍ ടീമിലേക്ക് ആക്രമണോത്സകത കൊണ്ടുവന്ന ആദ്യ നായകനാണ് ഗാംഗുലി' രാജീവ് ശുക്ല പറഞ്ഞു.

ഗാംഗുലി ഇന്ത്യയുടെ ധീര നായകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ടീമിന്റെ ധീരനായകനാണ് സൗരവ് ഗാംഗുലിയെന്ന് പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിദേശ പര്യടനങ്ങളിലെ ആക്രമണോത്സകതയോട് അതേ രീതിയില്‍ മറുപടി നല്‍കാന്‍ പഠിപ്പിച്ചത് ഗാംഗുലിയാണെന്ന് പറയാം. പല്ലിന് പല്ല് എന്ന നിലപാടാണ് ഗാംഗുലിയുടെ രീതി. അതുകൊണ്ടുതന്നെ ഗാംഗുലിയെ എതിര്‍ ടീമുകളെല്ലാം ഭയപ്പെട്ടിരുന്നു. ആക്രമണോത്സകത പെരുമാറ്റത്തില്‍ മാത്രമല്ല പ്രകടനത്തിലും കാട്ടാന്‍ ഗാംഗുലിക്ക് സാധിച്ചു.

അതുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങളും ആരാധകരും ഗാംഗുലിയെ ദാദയെന്ന് വിശേഷിപ്പിക്കുന്നത്. ഓഫ് സൈഡിലെ ഗാംഗുലിയുടെ ബാറ്റിങ് മികവ് ഒന്ന് വേറെ തന്നെയായിരുന്നു. നാറ്റ് വെസ്റ്റ് സീരിസില്‍ ആന്‍ഡ്രു ഫ്‌ളിന്റോഫ് ജേഴ്‌സി ഊരി ആഘോഷിച്ച് ഇന്ത്യയെ പ്രകോപിച്ചിരുന്നു. ഇതാണ് ഗാംഗുലിയെക്കൊണ്ട് വൈകാരികമായ അത്തരമൊരു ആഘോഷം നടത്താന്‍ പ്രേരിപ്പിച്ചത്. എന്തായാലും ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത മത്സരമായിരുന്നു ഇതെന്ന് പറയാം.

അന്ന് ഇന്ത്യയെ ജയിപ്പിച്ചത് കൈഫിന്റെ തകര്‍പ്പന്‍ പ്രകടനാണ്. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം കൂടാരം കയറിയിട്ടും വിട്ടുകൊടുക്കാതെ കൈഫ് നടത്തിയ തകര്‍പ്പന്‍ ചെറുത്ത് നില്‍പ്പ് ഇന്ത്യക്ക് ഐതിഹാസിക ജയം നേടിക്കൊടുക്കുകയായിരുന്നു.

Story first published: Sunday, February 2, 2025, 14:59 [IST]
Other articles published on Feb 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+