For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ക്കു ലോട്ടറി, വന്‍ ദുരന്തമായ പാട്ടിധാറിന് വരെ കരാര്‍! 3 പേര്‍ അര്‍ഹിച്ചില്ല

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് രണ്ടു പേരുടെ അഭാവമായിരുന്നു. മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കും യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമാണ് ബിസിസിഐയുടെ മുഖ്യ കരാറില്‍ സ്ഥാനം നഷ്ടമായത്. പുതുതായി 11 കളിക്കാരാണ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ചിലര്‍ കരാറിനു അര്‍ഹരാണെങ്കില്‍ ഭാഗ്യം കൊണ്ട് മാത്രം കരാറില്‍ ഇടം നേടിയ ചിലരുമുണ്ട്.

ഗ്രേഡ് എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു കാറ്റഗറികളിലായിട്ടാണ് താരങ്ങളെ മുഖ്യ കരാറില്‍ ബിസിസിഐ ഉള്‍പ്പെടത്തിയത്. എ പ്ലസ് കരാറിലുള്ളവര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ്. ഗ്രേഡ് എയില്‍ ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമുണ്ട്.

RAJAT PATIDAR

എന്നാല്‍ ദേശീയ ടീമിനോടൊപ്പം വലിയ ഭാവിയില്ലാത്ത ചിലര്‍ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കാണാം. ഭാഗ്യം കൊണ്ട് മാത്രം ബിസിസിഐയുടെ മുഖ്യ കരാറില്‍ ഇടം നേടിയ മൂന്നു ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ബംഗാളില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ് ആദ്യത്തെ താരം. മൂന്നു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും 14 ടി20കളുമാണ് താരം കളിച്ചിട്ടുള്ളത്. കരാറിന്റെ ഭാഗമാവാനുള്ള മാനദണ്ഡം മുകേഷ് പാലിച്ചിട്ടുണ്ടെന്നതു ശരിയാണ്. പക്ഷെ മൂന്നു ഫോര്‍മാറ്റുകളിലും വൈകാതെ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുള്ളയാള്‍ കൂടിയാണ് അദ്ദേഹം.

ടെസ്റ്റില്‍ ഏഴും ഏകദിനത്തില്‍ അഞ്ചും ടി20യില്‍ 12ഉം വിക്കറ്റുകളാണ് മുകേഷ് വീഴ്ത്തിയത്. പക്ഷെ എല്ലാ ഫോര്‍മാറ്റിലും ശരാശരി പ്രകടനം മാത്രമാണ് അദ്ദേഹം ഇതുവരെ നടത്തിയത്. ബിസിസിഐ കരാറില്‍ 30 കാരനായ സ്ഥാനം അര്‍ഹിച്ചിരുന്നില്ലെന്നു തന്നെ പറയാം. ഗ്രേഡ് സി കരാറില്‍ തന്നെ ഉള്‍പ്പെടുത്തിയത് ഭാഗ്യമായി മുകേഷിനു പരിഗണിക്കാം. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ അടുത്ത കരാറില്‍ അദ്ദേഹം ഒഴിവാക്കപ്പെടാനാണ് സാധ്യത.

രജത് പാട്ടിധാറാണ് ഭാഗ്യം കൊണ്ടു മാത്രം ബിസിസിഐ കരാറിലുള്‍പ്പെട്ട രണ്ടാമത്തെ താരം. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലൂടെയാണ് താരം അരങ്ങേറിയത്. മൂന്നു ടെസ്റ്റുകളില്‍ പാട്ടിധാര്‍ ഇതിനകം കളിക്കുകയും ചെയ്തു.

പക്ഷെ ബാറ്റിങില്‍ താരം വന്‍ ദുരന്തമായി മാറി. ആറിന്നിങ്‌സുകളില്‍ നിന്നും 10.5 എന്ന ദയനീയ ശരാശരിയില്‍ വെറും 63 റണ്‍സ് മാത്രമേ പാട്ടിധാറിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ താരത്തിനു ടീമില്‍ സ്ഥാനം നഷ്ടമാവുമെന്നും ഉറപ്പായിരിക്കുകയാണ്.

MUKESH KUMAR

ഏകദിനത്തില്‍ ഒരു മല്‍സരം മാത്രമേ പാട്ടിധാര്‍ കളിച്ചിട്ടുള്ളൂ. സൗത്താഫ്രിക്കയുമായുള്ള മല്‍സരത്തില്‍ താരം നേടിയത് 22 റണ്‍സാണ്. ടി20 ഫോര്‍മാറ്റിലാവട്ടെ താരം ഇനിയും അരങ്ങേറിയിട്ടുമില്ല. ഇംഗ്ലണ്ടുമായുള്ള ഇപ്പോഴത്തെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം പാട്ടിധാര്‍ ദേശീയ ടീമില്‍ നിന്നും പുറത്താവാന്‍ സാധ്യത കൂടുതലാണ്. പിന്നീട് അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കാനുള്ള സാധ്യതയുമില്ല. ഇങ്ങനെയൊരാള്‍ ബിസിസിഐ കരാര്‍ അര്‍ഹിച്ചിരുന്നോയെന്നതാണ് ചോദ്യം.

വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതാണ് ഇന്ത്യന്‍ ടീമിനൊപ്പം തീര്‍ത്തും നിരാശാജനകമായ പ്രകടനം നടത്തിയിട്ടും ഭാഗ്യം കൊണ്ട് ബിസിസിഐ കരാറിലുള്‍പ്പെട്ട മൂന്നാമത്തെ താരം. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഏഴു ടെസ്റ്റുകളില്‍ നിന്നും 20.09 ശരാശരിയില്‍ 221 റണ്‍സാണ് ഭരതിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും നേടാന്‍ താരത്തിനു സാധിച്ചതുമില്ല.

അടുത്തിടെ ഭരതിനു പകരം ടീമിലെത്തിയ ധ്രുവ് ജുറേല്‍ മികച്ച പ്രകടനത്തോടെ വിക്കറ്റ് കീപ്പിങില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഭരതിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു ഉറപ്പിക്കാം. അടുത്ത പരമ്പരയില്‍ റിഷഭ് മടങ്ങിയെത്തിയാല്‍ അദ്ദേഹം ടീമില്‍ നിന്നും പുറത്താവും. ജുറേലായിരിക്കും ടീമിലെ രണ്ടാം വിക്കറ്റ്കീപ്പറാവുക.

Story first published: Thursday, February 29, 2024, 17:09 [IST]
Other articles published on Feb 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+