For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: വിജയശതമാനത്തില്‍ ധോണിക്കും രോഹിത്തിനും മുകളില്‍ സ്മിത്ത്! ഏറ്റവും കുറവ് കോലിക്ക്

സപ്തംബര്‍ 19നാണ് സീസണ്‍ ആരംഭിക്കുന്നത്

ഐപിഎല്ലിന്റെ 13ാം സീസണിന് ഇനി ദിവസങ്ങള്‍ മാത്രം. കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി മികച്ച ക്യാപ്റ്റന്‍മാരെ ഐപിഎല്ലില്‍ കണ്ടു കഴിഞ്ഞു. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷെയ്ന്‍ വോണ്‍, റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി എന്നിവരെല്ലാം വിവിധ ഫ്രാഞ്ചൈസികളുടെ നായകരായിരുന്നു. ഇവരില്‍ ചിലര്‍ക്കു മാത്രമേ ഐപിഎല്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ.

വരാനിരിക്കുന്ന പുതിയ സീസണികളിലെ എട്ടു ക്യാപ്റ്റന്‍മാരുടെ വിജയശതമാനം നോക്കിയാല്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്താണ് എല്ലാവര്‍ക്കും മുകളില്‍. നാലു ട്രോഫികള്‍ നേടിയ രോഹിത് ശര്‍മയും മൂന്നു കിരീടങ്ങള്‍ നേടിയ എംഎസ് ധോണിയുമെല്ലാം അദ്ദേഹത്തിനു താഴെയാണ്. എട്ടു ക്യാപ്റ്റന്‍മാരെയും അവരുടെ വിജയശരാശരിയും നമുക്കൊന്നു പരിശോധിക്കാം.

എംഎസ് ധോണി (59.8%, ചെന്നൈ)

എംഎസ് ധോണി (59.8%, ചെന്നൈ)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെക്കുറിച്ച് കൂടുതല്‍ വിശേഷണങ്ങളൊന്നും ആവശ്യമില്ല. ടീമിനെ മൂന്നു തവണ ചാംപ്യന്‍ പട്ടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇവയില്‍ അവസാനത്തേത് 2018ലായിരുന്നു.
നിരവധി റെക്കോര്‍ഡുകളിലേക്കു ടീമിനെ നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. 174 മല്‍സരങ്ങളിലാണ് ഇതുവരെ അദ്ദേഹം സിഎസ്‌കെയെ നയിച്ചത്. വിജയശരാശരി 59.8 ആണ്.

ഡേവിഡ് വാര്‍ണര്‍ (55.3%, ഹൈദരാബാദ്)

ഡേവിഡ് വാര്‍ണര്‍ (55.3%, ഹൈദരാബാദ്)

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തുന്ന സീസണാണിത്. കഴിഞ്ഞ രണ്ടു സീസണുകളിലും ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണായിരുന്നു അവരുടെ നായകന്‍. 2016ല്‍ ടീമിന് ആദ്യമായി കിരീടം നേടിത്തന്ന വാര്‍ണറെ ഈ സീസണില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍സി തിരികെയേല്‍പ്പിക്കുകയായിരുന്നു.
55.3 ആണ് ഐപിഎല്ലില്‍ വാര്‍ണറുടെ വിജയശരാശരി. 47 മല്‍സരങ്ങളിലാണ് അദ്ദേഹം ക്യാപ്റ്റനായിട്ടുള്ളത്.

വിരാട് കോലി (44.5%, ബാംഗ്ലൂര്‍)

വിരാട് കോലി (44.5%, ബാംഗ്ലൂര്‍)

ഐപിഎല്ലില്‍ ഏറ്റവും കുറവ് വിജയശരാശരിയുള്ളത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്കാണ്. 44.5 ആണ് കോലിയുടെ വിജയശരാശരി. പുതിയ സീസണില്‍ 50ല്‍ താഴെ വിജയശരാശരിയുള്ള രണ്ടു ക്യാപ്റ്റന്‍മാരിലൊരാളാണ് അദ്ദേഹം.
ദേശീയ ടീമിനൊപ്പം മികച്ച പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ കോലിക്കു അതിനായിട്ടില്ല. ഈ സീസണില്‍ ടീമിനൊപ്പം കന്നിക്കിരീടം ലക്ഷ്യമിടുന്ന അദ്ദേഹം 110 മല്‍സരങ്ങളില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായിട്ടുണ്ട്.

രോഹിത് ശര്‍മ (57.7%, മുംബൈ)

രോഹിത് ശര്‍മ (57.7%, മുംബൈ)

ഏറ്റവുമധികം ഐപിഎല്‍ ട്രോഫികള്‍ ഏറ്റുവാങ്ങിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് ഉടമയായ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ വിജയശരാശരി 57.7 ആണ്. ആകെ 1004 മല്‍സരങ്ങളിലാണ് ഹിറ്റ്മാന്‍ ടീമിന്റെ നായകനായത്.
കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്‍സിനു തോല്‍പ്പിച്ചായിരുന്നു രോഹിത്തിന്റെ മുംബൈ മൂന്നാം ഐപിഎല്‍ ട്രോഫി കൈക്കലാക്കിയത്. യുഎഇയില്‍ ഇത്തവണ ഇതു നിലനിര്‍ത്താന്‍ ഉറച്ചായിരിക്കും അവര്‍ ഇറങ്ങുന്നത്.

ദിനേഷ് കാര്‍ത്തിക് (47.2%, കൊല്‍ക്കത്ത)

ദിനേഷ് കാര്‍ത്തിക് (47.2%, കൊല്‍ക്കത്ത)

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞാല്‍ ഐപിഎല്ലില്‍ 50ന് താഴെ വിജയശരാശരിയുള്ള മറ്റൊരു ക്യാപ്റ്റന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ദിനേഷ് കാര്‍ത്തികാണ്. 36 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച അദ്ദേഹത്തിന്റെ ശരാശരി 47.2 ആണ്.
2018 മുതല്‍ കാര്‍ത്തികാണ് കെകെആറിനെ നയിച്ചു കൊണ്ടിരിക്കുന്നത്. ഈ രണ്ടു സീസണുകളിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കെകെആറിനായില്ല. അതുകൊണ്ടു തന്നെ ഈ സീസണില്‍ കാര്‍ത്തിക്കിനും കെകെആറിനും നിര്‍ണായകമാണ്. ഇയോന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ പുതുതായി ഈ സീസണില്‍ ടീമിലെത്തിയത് കെകെആറിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

ശ്രേയസ് അയ്യര്‍ (54.2%, ഡല്‍ഹി)

ശ്രേയസ് അയ്യര്‍ (54.2%, ഡല്‍ഹി)

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആദ്യമായി ഐപിഎല്ലില്‍ ചാംപ്യന്‍മാരാക്കുകയെന്ന ദൗത്യമാണ് അവരുടെ യുവ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനുള്ളത്. ഗൗതം ഗംഭീറിനു പകരം താല്‍ക്കാലിക ക്യാപ്റ്റനായി തുടങ്ങിയ ശ്രേയസ് പിന്നീട് ടീമിനെ മികച്ച വിജയങ്ങളിലേക്കു നയിച്ച് ഈ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇതുവരെ 24 മല്‍സരങ്ങളില്‍ ക്യാപ്റ്റനായ അദ്ദേഹത്തിന്റെ വിജയശരാശരി 54.2 ആണ്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേഓഫിലെത്തിക്കാന്‍ ശ്രേയസിനായിരുന്നു. 2012നു ശേഷമുള്ള അവരുടെ ആദ്യത്തെ പ്ലേഓഫ് ബെര്‍ത്ത് കൂടിയായിരുന്നു ഇത്.

സ്റ്റീവ് സ്മിത്ത് (65.5%, രാജസ്ഥാന്‍)

സ്റ്റീവ് സ്മിത്ത് (65.5%, രാജസ്ഥാന്‍)

ഐപിഎല്ലില്‍ ഏറ്റവുമുയര്‍ന്ന വിജയശരാശരിയെന്ന റെക്കോര്‍ഡ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് അവകാശപ്പെട്ടതാണ്. 65.5 ആണ് അദ്ദേഹത്തിന്റെ ശരാശരി. ടൂര്‍ണമെന്റില്‍ 60ന് മുകളില്‍ ശരാശരിയുള്ള ഒരേയൊരു ക്യാപ്റ്റനും സ്മിത്ത് തന്നെ. ഇതുവരെ 29 മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളത്.
കഴിഞ്ഞ സീസണിലെ ആദ്യത്തെ എട്ട് മല്‍സരങ്ങളില്‍ രാജസ്ഥാനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. എന്നാല്‍ ടീമിന്റെ മോശം പ്രകടനം കാരണം അദ്ദേഹം ഒഴിവാക്കപ്പെട്ടു. തുടര്‍ന്നാണ് സ്മിത്ത് നായകസ്ഥാനമേറ്റെടുത്തത്.

കെഎല്‍ രാഹുല്‍ (ക്യാപ്റ്റനായി അരങ്ങേറ്റം, പഞ്ചാബ്)

കെഎല്‍ രാഹുല്‍ (ക്യാപ്റ്റനായി അരങ്ങേറ്റം, പഞ്ചാബ്)

കെഎല്‍ രാഹുലിന് ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റമാണ് വരാനിരിക്കുന്ന സീസണ്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് അദ്ദേഹം നയിക്കുന്നത്. കരിയറില്‍ ഇതിനു മുമ്പ് മറ്റൊരു ഫ്രാഞ്ചൈസിയുടെയും ക്യാപ്റ്റനായ പരിചയം രാഹുലിന് ഇല്ല.
കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബിന്റെ ക്യാപ്റ്റന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. എന്നാല്‍ രണ്ടു സീസണുകളിലും പ്ലേഓഫിലെത്താന്‍ പഞ്ചാബിനായില്ല. സീസണിനു ശേഷം അദ്ദേഹത്തെ പഞ്ചാബ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വില്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് രാഹുലിനു നായകസ്ഥാനം നല്‍കിയത്.

Story first published: Friday, September 11, 2020, 17:08 [IST]
Other articles published on Sep 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+