Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനു പിന്നാലെ അടുത്ത ഐപിഎല്ലും സഞ്ജു നേടും! അന്നും ഇതു സംഭവിച്ചു, അറിയാം

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടം ലോകമെമ്പാടുമുള്ള ആരാധകര്‍ക്കു ആഹ്ലാദം നല്‍കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സും ത്രില്ലടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ കിരീടനേട്ടത്തോടെ തങ്ങളുടെയും സമയം തെളിഞ്ഞുവെന്നു അവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. കാരണം ഇന്ത്യന്‍ ടീമും റോയല്‍സും തമ്മില്‍ ഒരു അദൃശ്യ ബന്ധമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനു പിറകിലെ കാരണമെന്താണെന്നു നമുക്കു നോക്കാം.

17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണ്ടുമൊരു ടി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടിരിക്കുന്നത്. ആദ്യമായി ടി20 ലോകകപ്പില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയത് 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന നടന്ന പ്രഥമ ടൂര്‍ണമെന്റിലായിരുന്നു. തൊട്ടടുത്ത വര്‍ഷമാണ് ഐപിഎല്ലിനു തുടക്കമായത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിനു കീഴില്‍ റോയല്‍സ് കിരീടം ചൂടുകയും ചെയ്തു.

SANJU SAMSON

2007നു ശേഷം പിന്നീടൊരിക്കലും ടി20 ലോകകപ്പില്‍ ജേതാക്കളാവാന്‍ ഇന്ത്യക്കായിട്ടില്ല. റോയല്‍സും 2008നു ശേഷം ഒരിക്കല്‍പ്പോലും ഐപിഎല്ലിലും ചാംപ്യന്‍മാരായിട്ടില്ല. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഇനി അടുത്ത വര്‍ഷം ഐപിഎല്ലില്‍ റോയല്‍സിന്റെ കിരീടധാരണം സംഭവിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. ടീം ഇന്ത്യയെപ്പോലെ ഐപിഎല്‍ ട്രോഫിക്കായുള്ള 17 വര്‍ഷത്തെ കാത്തിരിപ്പ് റോയല്‍സും അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഇന്ത്യന്‍ ടീമിനോടൊപ്പം ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ സഞ്ജു സാംസണിനു ഇനി അടുത്ത വര്‍ഷം സ്വന്തം ക്യാപ്റ്റന്‍സിയില്‍ ഐപിഎല്‍ കിരീടവും നേടാനായാല്‍ അതു തീര്‍ച്ചയായും ഇരട്ടിമധുരം തന്നെയായിരിക്കും. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാനുള്ള അവസരം സഞ്ജുവിനു ലഭിച്ചിരുന്നില്ല. റിഷഭ് പന്താണ് മുഴുവന്‍ മല്‍സരങ്ങളിലും ഇന്ത്യക്കായി വിക്കറ്റ് കാത്തത്. അഞ്ചാം നമ്പറില്‍ ശിവം ദുബെ തുടര്‍ച്ചയായി ബാറ്റിങില്‍ ഫ്‌ളോപ്പായി കൊണ്ടിരുന്നപ്പോള്‍ സഞ്ജു ടീമിലേക്കു വിളി പ്രതീക്ഷിച്ചിരുന്നു.

ബൗളിങില്‍ ഉപയോഗിക്കാതെ വെറും ബാറ്ററായി മാത്രമാണ് ദുബെയെ കളിപ്പിക്കുന്നതെങ്കില്‍ അതിനേക്കാള്‍ നല്ലത് സഞ്ജുവിനെ ഇറക്കുന്നതാണെന്നു മുന്‍ താരങ്ങളുള്‍പ്പെടെ പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇവയൊന്നും മുഖവിലയ്ക്കെടുത്തില്ല. ആദ്യ മല്‍സരം മുതല്‍ ഫൈനല്‍ തുടര്‍ച്ചയായി എട്ടു എട്ടു കളിയിലും ദുബെയെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.

SANJU SAMSON

അതേസമയം, 2021 മുതല്‍ ഐപിഎല്ലില്‍ റോയല്‍സിനെ നയിച്ചുകൊണ്ടിരിക്കുന്നത് സഞ്ജുവാണ്. 2020ലെ സീസണിനു ശേഷം ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടതോടെയാണ് പകരം തങ്ങളുടെ ഏറ്റവും വിശ്വസ്തനായ സഞ്ജുവിനെ അവര്‍ നായകസ്ഥാനമേല്‍പ്പിച്ചത്. ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ 2022ല്‍ സഞ്ജുവിനു കീഴില്‍ ഗംഭീര തിരിച്ചുവരവായിരുന്നു റോയല്‍സ് നടത്തിയത്.

എതിരാളികളെ ഒന്നൊന്നായി വീഴ്ത്തിയ സഞ്ജുവിന്റെ പിങ്ക് ആര്‍മി ഫൈനല്‍ വരെയെത്തുകയായിരുന്നു, പക്ഷെ കിരീടമുയര്‍ത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. കലാശക്കളിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സ് കീഴടങ്ങുകയായിരുന്നു.

2023ലെ ഐപിഎല്ലില്‍ നേരിയ വ്യത്യാസത്തില്‍ റോയല്‍സിനു പ്ലേഓഫില്‍ സ്ഥാനം നഷ്ടമായിരുന്നു. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ അവര്‍ക്കായുള്ളൂ. ഒരു ജയത്തിന്റെ വ്യത്യാസത്തിലാണ് പ്ലേഓഫ് ടിക്കറ്റ് അവരില്‍ നിന്നും വഴുതിപ്പോയത്.

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ശക്തമായ തിരിച്ചുവരവും റോയല്‍സ് നടത്തിയിരുന്നു. സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയറില്‍ തോറ്റാണ് അവര്‍ പുറത്തായത്. ജയിച്ചിരുന്നെങ്കില്‍ 2022നു ശേഷം റോയല്‍സ് വീണ്ടുമൊരു ഫൈനല്‍ കളിച്ചേനെ. അടുത്ത ഐപിഎല്ലിനു മുമ്പ് മെഗാ താരലേലം വരാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയൊരു ലുക്കിലുള്ള റോയല്‍സ് ടീമിനെയാവും കാണാന്‍ സാധിക്കുക. നായകസ്ഥാനത്തു സഞ്ജു തുടരാന്‍ തന്നെയാണ് സാധ്യത.

Story first published: Thursday, July 4, 2024, 19:30 [IST]
Other articles published on Jul 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+