അശ്വിന്റെ മങ്കാദ് കെണി... പ്രതികരിച്ച് ബട്‌ലര്‍, ചതിച്ചത് അശ്വിന്‍ മാത്രമല്ല!! അവര്‍ക്കും പിഴച്ചു
മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറെ ചര്‍ച്ചാവിഷയമായ സംഭവമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറുടെ മങ്കാദിങിലൂടെയുള്ള പുറത്താവല്‍. കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും പ്രമുഖ സ്പിന്നറുമായ ആര്‍ അശ്വിനാണ് മങ്കാദിങിലൂടെ ബട്‌ലറെ ഒൗട്ടാക്കിയത്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് അശ്വിനു നേരിടേണ്ടിവന്നത്. ബിസിസിഐ പോലും താരത്തിന്റെ പ്രവര്‍ത്തിയെ തള്ളിപറഞ്ഞിരുന്നു.
എന്നാല്‍ അശ്വിന്‍ തന്റെ നടപടിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. നിയമവിധേയമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അന്ന് ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്ന ബട്‌ലര്‍ ഇതാദ്യമായി മങ്കാദിങിലൂടെയുള്ള തന്റെ പുറത്താവലിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

മങ്കാദിങ് നിയമപരം തന്നെ, പക്ഷെ...
മങ്കാദിങിലൂടെ പുറത്താക്കുകയെന്നത് നിയമപരം തന്നെയാണന്നു ബട്‌ലര്‍ സമ്മതിക്കുന്നു. നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റ്‌സ്മാന്‍ ബൗളര്‍ പന്തെറിയും മുമ്പ് തന്നെ ക്രീസിന്റെ മധ്യത്തില്‍ വരെയെത്തി നിന്നേക്കുമെന്നതിനാലാണ് മങ്കാദിങ് നിയമപരമാക്കിയത്.
എന്നാല്‍ നിയമത്തിലെ ഒരു ഭാഗത്ത് ചെറിയൊരു പ്രശ്‌നമുണ്ട്. ബൗളര്‍ പന്ത് എറിയുന്നതിന് തൊട്ടുമുമ്പ് എന്നയിടത്താണ് ഇതെന്നും ബട്‌ലര്‍ ചൂണ്ടിക്കാട്ടുന്നു.

അംപയറുടേത് തെറ്റായ തീരുമാനം
അന്നത്തെ മല്‍സരത്തില്‍ അംപയറുടെ തെറ്റായ തീരുമാനമാണ് തന്നെ പുറത്താക്കിയതെന്ന് ബട്‌ലര്‍ പറഞ്ഞു. അത് യഥാര്‍ഥത്തില്‍ ഔട്ടായിരുന്നില്ല. അശ്വിന്‍ പന്ത് റിലീസ് ചെയ്യും മുമ്പ് താന്‍ ക്രീസില്‍ ഉണ്ടായിരുന്നുവെന്ന് താരം ചൂണ്ടിക്കാട്ടുന്നു.
വീഡിയോ റീപ്ലേ പരിശോധിക്കാവുന്നതാണ്. അശ്വിന്‍ ബൗള്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ് തന്നെ ക്രീസില്‍ കാണാമെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം ഇങ്ങനെ
പഞ്ചാബിനെതിരേ ബട്‌ലറുടെ ഫിഫ്റ്റിയുടെ മികവില്‍ രാജസ്ഥാന്‍ ജയത്തിലേക്കു നീങ്ങവെയാണ് അശ്വിന്‍ ബട്‌ലറെ മങ്കാദ് ചെയ്ത് ഔട്ടാക്കിയത്. ബൗള്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ്് നോണ്‍സ്‌ട്രൈക്കറായ ബട്‌ലറെ (69) സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. അവിശ്വസനീയതോടെ കുറച്ചു സമയം ക്രീസില്‍ നിന്ന ബട്‌ലര്‍ അശ്വിനുമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. അംപയര്‍ ഔട്ട് വിധിച്ചപ്പോള്‍ രോഷാകുലനായാണ് താരം ക്രീസ് വിട്ടത്.
ബട്‌ലറുടെ പുറത്താവല്‍ കളിയില്‍ വഴിത്തിരിവാകുകയും ചെയ്തു. പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായ രാജസ്ഥാന്‍ 14 റണ്‍സാണ് കളിയില്‍ തോല്‍വി സമ്മതിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications