ഐപിഎല്‍: രാജസ്ഥാന്‍ അകത്തോ, പുറത്തോ? വിധി മണിക്കൂറുകള്‍ക്കകം, ഇനിയില്ല ഒരവസരം

ജയ്പൂര്‍: പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ഐപിഎല്ലിന്റെ പ്ലേഓഫില്‍ ഉണ്ടാവുമോയന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാത്രി എട്ടിനു ഹോംഗ്രൗണ്ടില്‍ നടക്കുന്ന നിര്‍ണായക മല്‍സരത്തില്‍ തകര്‍പ്പന്‍ ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചുമായാണ് രാജസ്ഥാന്‍ ഏറ്റുമുട്ടുന്നത്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ആറു തോല്‍വിയുമടക്കം ആറു പോയിന്റ് മാത്രമുള്ള രാജസ്ഥാന്‍ പട്ടികയില്‍ അവസാന സ്ഥാനത്താണ്.
അതേസമയം, ആര്‍ അശ്വിനു കീഴില്‍ അപകടകാരികളായി മാറിയ പഞ്ചാബ് 12 പോയിന്റോടെ മൂന്നാമതുണ്ട്. ഒമ്പതു മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിച്ച പഞ്ചാബ് മൂന്നു കളികളിലാണ് പരാജയപ്പെട്ടത്. മികച്ച മാര്‍ജിനില്‍ രാജസ്ഥാനെ തോല്‍പ്പിക്കാനായാല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെ മറികടന്ന് രണ്ടാംസ്ഥാനത്തേക്കു കുതിക്കാന്‍ പഞ്ചാബിനാവും.

തോറ്റാല്‍ പുറത്ത്
പ്ലേഓഫിലെത്താന്‍ ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് അജിങ്ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്‍ ഇറങ്ങുന്നത്. പഞ്ചാബിനോട് തോല്‍ക്കുകയാണെങ്കില്‍ രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിക്കും. അതുകൊണ്ടു തന്നെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ജീവന്‍മരണ പോരാട്ടമല്ലാതെ രാജസ്ഥാനു മുന്നില്‍ മറ്റു വഴികളില്ല.

കണക്കുതീര്‍ക്കണം
മൂന്നു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ടൂര്‍ണമെന്റില്‍ രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍ വരുന്നത്. ഞായറാഴ്ച ഇന്‍ഡോറില്‍ നടന്ന കളിയില്‍ പഞ്ചാബ് ആറു വിക്കറ്റിനു രാജസ്ഥാനെ തകര്‍ത്തുവിട്ടിരുന്നു. അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാന്‍ വീണ്ടുമിറങ്ങുന്നത്.
ലോകേഷ് രാഹുലിന്റെ (84*) അപരാജിത ഇന്നിങ്‌സാണ് കഴിഞ്ഞ കളിയില്‍ പഞ്ചാബിന്റെ ജയത്തിനു അടിത്തറയിട്ടത്. പഞ്ചാബിന് ഒരു ഘട്ടത്തില്‍ തിരിച്ചടി നേരിട്ടപ്പോള്‍ രാഹുലിന്റെ ഇന്നിങ്‌സ് തുണയാവുകയാിരുന്നു.

ടീമായി കളിക്കാനാവുന്നില്ല
ജയിക്കാനുള്ള ചേരുവകള്‍ എല്ലാമുണ്ടായിട്ടും ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കം കാണിക്കാന്‍ സാധിക്കാത്തതാണ് രാജസ്ഥാന്‍ തിരിച്ചടിയാവുന്നത്. ശക്തമായ ബാറ്റിങ് ലൈനപ്പും മോശമല്ലാത്ത ബൗളിങ് ആക്രമണവും അവര്‍ക്കുണ്ട്. പക്ഷെ രണ്ടും ഒരുപോലെ ക്ലിക്കാവുന്നില്ലന്നതാണ് രാജസ്ഥാന്റെ ഏറ്റവും വലിയ പോരായ്മ.
എന്നാല്‍ ഇനിയൊരു പിഴവ് വരുത്താന്‍ രാജസ്ഥാന് സാധിക്കില്ല. രണ്ടു വിഭാഗവും ഒരുപോലെ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

രാഹുല്‍- ഗെയ്ല്‍ കോമ്പിനേഷന്‍
ലോകേഷ് രാഹുല്‍ - ക്രിസ് ഗെയ്ല്‍ ഓപ്പണിങ് സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് പഞ്ചാബിന്റെ കുതിപ്പിനു പിന്നില്‍. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ചവയ്ക്കുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 47 ശരാശരിയില്‍ മൂന്നു അര്‍ധസെഞ്ച്വറികളടക്കം 376 റണ്‍സെടുത്ത രാഹുലാണ് പഞ്ചാബിന്റെ റണ്‍വേട്ടയില്‍ തലപ്പത്ത്.
ആറു മല്‍സരങ്ങളില്‍ നിന്നും 77.50 ശരാശരിയില്‍ ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കം ഗെയ്ല്‍ 310 റണ്‍സ് നേടിയിട്ടുണ്ട്. ഇരുവരെയും തുടക്കത്തില്‍ തന്നെ പുറത്താക്കാനായാല്‍ മാത്രമേ രാജസ്ഥാന് ജയം പ്രതീക്ഷിക്കേണ്ടതുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications