For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഹാട്രിക് ജയത്തിനായി രഹാനെയുടെ രാജസ്ഥാന്‍... എതിരാളി കെകെആര്‍

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും രാജസ്ഥാന്‍ ജയിച്ചിരുന്നു

ജയ്പൂര്‍: ഐപിഎല്ലില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടും. രാജസ്ഥാന്റെ തട്ടകത്തില്‍ ബുധനാഴ്ച രാത്രി എട്ടു മണിക്കാണ് മല്‍സം ആരംഭിക്കുന്നത്. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഈ സീസണിലെ ഐപിഎല്ലില്‍ തിരിച്ചെത്തിയ രാജസ്ഥാന്‍ തോല്‍വിയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീടുള്ള രണ്ടു കളികളും വിജയിച്ച് താളം വീണ്ടെടുക്കുകയായിരുന്നു.

മറുഭാഗത്ത് പുതിയ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനു കീഴില്‍ സമ്മിശ്രമായിരുന്നു കൊല്‍ക്കത്തയ്ക്ക് ഈ സീസണ്‍. നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച കെകെആര്‍ രണ്ടു മല്‍സരങ്ങളില്‍ പരാജയപ്പെടുകയായിരുന്നു.

റണ്‍സ് പ്രതിരോധിച്ച് ജയിച്ച ആദ്യ ടീം

റണ്‍സ് പ്രതിരോധിച്ച് ജയിച്ച ആദ്യ ടീം

ഈ സീസണിലെ ഐപിഎല്ലില്‍ 20 ഓവറും കളിച്ച് റണ്‍സ് പ്രതിരോധിച്ചു ജയിച്ച ആദ്യത്തെ ടീമാണ് രാജസ്ഥാന്‍. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ കളിയില്‍ നാലു വിക്കറ്റിന് 217 റണ്‍സെടുത്ത റോയല്‍സ് ഇതു പ്രതിരോധിച്ച് 19 റണ്‍സിന്റെ വിജയം കൊയ്യുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് റോയല്‍സിന് ഉജ്ജ്വല ജയം സമ്മാനിച്ചത്.
ആര്‍സിബിക്കെതിരായ കളിക്കു മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയും റണ്‍സ് പ്രതിരോധിച്ചു ജയം നേടാന്‍ റോയല്‍സിനായിരുന്നു. അന്നു പക്ഷെ മഴയെ തുടര്‍ന്നു ഡല്‍ഹിയുടെ വിജയലക്ഷ്യം ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വെട്ടിക്കുറച്ചിരുന്നു.

സഞ്ജുവിന്റെ ഫോം

സഞ്ജുവിന്റെ ഫോം

മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഫോമിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ബാംഗ്ലൂരിനെതിരായ കളിയില്‍ വണ്‍ഡൗണായി ക്രീസിലെത്തിയ സഞ്ജു ബൗളര്‍മാരെ തല്ലിപ്പരുവമാക്കിയിരുന്നു. വെറും 45 പന്തില്‍ രണ്ടു ബൗണ്ടറികളും 10 കൂറ്റന്‍ സിക്‌സറുമടക്കം 92 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്.
രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്കു തിരിച്ചെത്തിയ രാജസ്ഥാന്‍ കോടികള്‍ വാരിയെറിഞ്ഞാണ് തങ്ങളുടെ മുന്‍ താരം കൂടിയായ സഞ്ജുവിനെ നിലനിര്‍ത്തിയത്. തനിക്കു വേണ്ടി ക്ലബ്ബ് ചെലവഴിച്ച കോടികള്‍ വെറുതെയായില്ലെന്നു തെളിയിക്കുന്നതാണ് താരത്തിന്റെ ഇതുവരെയുള്ള പ്രകടനം. മൂന്നു കളികളില്‍ നിന്നും താരം 178 റണ്‍സ് നേടിക്കഴിഞ്ഞു. കെകെആറിനെതിരേയും സഞ്ജു തന്റെ ബാറ്റിങ് മിടുക്ക് പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍.

കെകെആറിനെ സൂക്ഷിക്കണം

കെകെആറിനെ സൂക്ഷിക്കണം

ദിനേഷ് കാര്‍ത്തികിന്റെ നായകത്വത്തില്‍ കെകെആര്‍ ഈ സീസണില്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി സീസണ്‍ ആരംഭിച്ച കെകെആറിന് പക്ഷെ പിന്നീടുള്ള രണ്ടു കളികളിലും അടിതെറ്റി. ചെന്നൈ സൂപ്പര്‍കിങ്‌സിനോട് അഞ്ചു വിക്കറ്റിനു പരാജയപ്പെട്ട കെകെആര്‍ തൊട്ടടുത്ത കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും ഇതേ മാര്‍ജിനില്‍ പരാജയപ്പെട്ടു.
എന്നാല്‍ അവസാന മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 71 റണ്‍സിനു തരിപ്പണമാക്കി കെകെആര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഡല്‍ഹിക്കെതിരായ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കെകെആര്‍ റായ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തുന്നത്.

കണക്കുകളില്‍ രാജസ്ഥാന്‍

കണക്കുകളില്‍ രാജസ്ഥാന്‍

ഐപിഎല്ലില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ നേരിയ മുന്‍തൂക്കം രാജസ്ഥാനാണ്. ഇതുവരെ 16 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒമ്പതെണ്ണത്തില്‍ ജയം രാജസ്ഥാനായിരുന്നു.
മാത്രമല്ല ഹോംഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലും കെകെആറിനെ രാജസ്ഥാന്റെ റെക്കോര്‍ഡ് മികച്ചതാണ്. ഇവിടെ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും രാജസ്ഥാന്‍ ജയിച്ചിരുന്നു. 2015ല്‍ അവസാനമായി ഇരുടീമും ഐപിഎല്ലില്‍ മുഖാമുഖം വന്നപ്പോള്‍ രാജസ്ഥാന്‍ ഒമ്പതു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു.

സാധ്യതാ ടീം

സാധ്യതാ ടീം

രാജസ്ഥാന്‍ റോയല്‍സ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, സഞ്ജു സാംസണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, രാഹുല്‍ ത്രിപാഠി, കൃഷ്ണപ്പ ഗൗതം, ശ്രേയസ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയദേവ് ഉനാട്കട്ട്, ബെന്‍ ലോഗ്ലിന്‍.
കൊല്‍ക്കക്കത്ത: ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ക്രിസ് ലിന്‍, ശുഭ്മാന്‍ ഗില്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ടോം ക്യുറാന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, ശിവം മാവി.

Story first published: Wednesday, April 18, 2018, 8:57 [IST]
Other articles published on Apr 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+