Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL2020: ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റിയത് തിരിച്ചടിയോ? പ്രതികരിച്ച് സ്മിത്ത്

ഐപിഎല്ലിന്റെ 13ാം സീസണ്‍ അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റിയതില്‍ വളരെയധികം നിരാശയുണ്ടെന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവുമായ സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി. കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഇന്ത്യയില്‍ മല്‍സരങ്ങള്‍ നടത്തുകയെന്നത് അസാധ്യമായതോടെയാണ് ടൂര്‍ണമെന്റിന്റെ വേദി യുഎഇയിലേക്കു മാറ്റിയത്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെയിരിക്കും ഐപിഎല്‍ യുഎഇയില്‍ അരങ്ങേറുക.

1

ദുബായിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് വളരെ പ്രധാനമാണ്. ഇന്ത്യയുമായി സാമ്യമുള്ളതാണ് അവിടുത്ത സാഹചര്യങ്ങളെന്നാണ് തോന്നുന്നത്. 2014ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ കുറച്ചു താരങ്ങള്‍ കളിച്ചിരുന്നു. ഈ അനുഭവസമ്പത്ത് അവരെ സഹായിക്കും. എങ്കിലും ടൂര്‍ണമെന്റ് ഇന്ത്യയില്‍ അല്ലെന്നത് ഏറെ നിരാശനാക്കുന്നുന്നു. എന്നാല്‍ ടൂര്‍ണമെന്റ് നടത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.

യുഎഇയിലെ മൂന്നു വേദികളിലായിട്ടായിരിക്കും ഐപിഎല്‍ നടക്കുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ് ബിസിസിഐ. ഞായറാഴ്ച (ആഗസ്റ്റ് രണ്ട്) ഐപിഎല്ലിന്റെ ഭരണസമിതി യോഗം ചേരുന്നുണ്ട്. ഐപിഎല്ലിന്റെ മല്‍സരക്രമം, മറ്റു ഒരുക്കങ്ങള്‍ എന്നിവ സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.

മാര്‍ച്ച് മുതല്‍ മേയ് വരെയായിരുന്നു നേരത്തേ ഐപിഎല്‍ നടക്കേണ്ടിയിരുന്നത്. മാര്‍ച്ച് 29ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രാജ്യത്തു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

2

ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് 2022ലേക്കു മാറ്റുന്നതായി ഐസിസി പ്രഖ്യാപിച്ചതോടെ ബിസിസിഐ ഈ വിന്‍ഡോയില്‍ ഐപിഎല്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു മുമ്പ് തന്നെ യുഎഇയും ശ്രീലങ്കയും ഐപിഎല്ലിനു വേദിയാവാന്‍ താല്‍പ്പര്യമറിയിച്ച് രംഗത്തു വരികയും ചെയ്തിരുന്നു.

Story first published: Saturday, August 1, 2020, 7:53 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+