For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആര്‍സിബിയുടെ പ്ലേഓഫ് മോഹം പൊലിഞ്ഞു... രാജസ്ഥാനോട് തോറ്റ് കോലിപ്പട പുറത്ത്

30 റണ്‍സിനാണ് രാജസ്ഥാന്റെ വിജയം

IPL 2018 | രാജസ്ഥാനോട് തോറ്റ് കോലിപ്പട പുറത്ത് | OneIndia Malayalam

ജയ്പൂര്‍: കന്നി ഐപിഎല്‍ കിരീടമെന്ന വിരാട് കോലിയുടെ മോഹം ഇത്തവണയും പൂവണിഞ്ഞില്ല. പ്ലേഓഫ് കാണാതെ കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തായി. നിര്‍ണായകമായ അവസാന ലീഗ് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനോട് 30 റണ്‍സിനാണ് ആര്‍സിബി പരാജയപ്പെട്ടത്. തോല്‍വിയുടെ വക്കില്‍ നിന്നും തുടരെ മൂന്നു മല്‍സരങ്ങളില്‍ ജയിച്ച് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ആര്‍സിബിക്ക് പക്ഷെ രാജസ്ഥാനെതിരേ അടിതെറ്റുകയായിരുന്നു. ജയത്തോടെ പ്ലേഓഫ് ബെര്‍ത്തിന് തൊട്ടരികിലെത്താന്‍ രാജസ്ഥാന് സാധിച്ചു.

1
43463

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ അഞ്ചു വിക്കറ്റിന് 164 റണ്‍സിലൊതുക്കിയപ്പോള്‍ ബാംഗ്ലൂര്‍ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആര്‍സിബിയുടെ ശക്തമായ ബാറ്റിങ് നിരയെ രാജസ്ഥാന്‍ ഉജ്ജ്വല ബൗളിങിലൂടെ വരിഞ്ഞുകെട്ടി. നാലു പന്ത് ബാക്കിനില്‍ക്കെ 134 റണ്‍സിന് ആര്‍സിബി പുറത്തായി. എബി ഡിവില്ലിയേഴ്‌സും (53) പാര്‍ഥീവ് പട്ടേലുമൊഴികെ (33) മറ്റാരും ബാംഗ്ലൂര്‍ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചില്ല. 35 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് ഡിവില്ലിയേഴ്‌സ് ടീമിന്റെ ടോപ്‌സ്‌കോററായത്.

1

നാലു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിന്റെ വിജയപ്രതീക്ഷയും പ്ലേഓഫ് സാധ്യതയും അവസാനിപ്പിച്ചത്. നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് താരം നാലു പേരെ പുറത്താക്കിയത്. ബെന്‍ ലോഗ്വിനും ജയദേവ് ഉനാട്കട്ടും രണ്ടു വിക്കറ്റ് വീതമെടുത്തു.

നേരത്തേ ടോസ് ലഭിച്ച രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയുടെ (80*) ഇന്നിങ്‌സാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലേക്കു നയിച്ചത്. 58 പന്തില്‍ 5 ബൗണ്ടറികളും 3 സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ത്രിപാഠിയുടെ ബാറ്റിങ്. ത്രിപാഠിയെക്കൂടാതെ നായകന്‍ രഹാനെയും (33) ഹെന്റിച്ച് ക്ലാസെനും (32) രാജസ്ഥാനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി. വാലറ്റത്ത് കൃഷ്ണപ്പ ഗൗതമിന്റെ (5 പന്തില്‍ 14) ബാറ്റിങും രാജസ്ഥാനു കരുത്തേകി.

2

ജോസ് ബട്‌ലര്‍ക്കു പകരം ഓപ്പണിങ് റോങില്‍ പരീക്ഷിക്കപ്പെട്ട ജോഫ്ര ആര്‍ച്ചര്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പുറത്തായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ത്രിപാഠിയും രഹാനെയും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. 31 പന്തില്‍ മൂന്നു ബൗണ്ടറികളടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. ക്ലാസെന്‍ 21 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 32 റണ്‍സെടുത്തത്. മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് രാജസ്ഥാനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.

തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ജയിച്ച ആര്‍സിബി വിന്നിങ് കോമ്പിനേഷനെ നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, അനുരീത് എന്നിവര്‍ക്കു പകരം ഹെന്റിച്ച് ക്ലാസെന്‍, ശ്രയേസ് ഗോപാല്‍, ബെന്‍ ലോഗ്ലിന്‍ എന്നിവര്‍ ടീമിലെത്തി.

Story first published: Saturday, May 19, 2018, 19:47 [IST]
Other articles published on May 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+