Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: രാജസ്ഥാന് റോയല്‍ ജയം... പ്ലേഓഫ് പ്രതീക്ഷ കാത്തു, പഞ്ചാബ് പത്തിമടക്കി

ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 15 റണ്‍സ് ജയം

ജയ്പൂര്‍: ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടുകയെന്ന സ്വപ്‌നം മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി. തോറ്റാല്‍ പുറത്താവുമെന്ന സമ്മര്‍ദ്ദവുമായി ഇറങ്ങിയ രാജസ്ഥാന്‍ മിന്നുന്ന ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 15 തകര്‍ത്താണ് ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ എട്ടു വിക്കറ്റിന് 158 റണ്‍സില്‍ ഒതുക്കിയപ്പോള്‍ പഞ്ചാബ് അനായാസം ജയിച്ചുകയറുമെന്നാണ് കരുതിയത്. എന്നാല്‍ തകര്‍പ്പന്‍ ബൗളിങിലൂടെ രാജസ്ഥാന്‍ തിരിച്ചടിച്ചു. ഇതോടെ ഏഴു വിക്കറ്റിന് 143 റണ്‍സില്‍ പഞ്ചാബിന്റെ പോരാട്ടമവസാനിച്ചു.

1

10 മല്‍സരങ്ങളില്‍ നിന്നും രാജസ്ഥാന്റെ നാലാം വിജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനത്തു നിന്നും കരകയറി രാജസ്ഥാന്‍ ആറാസ്ഥാനത്തേക്കുയര്‍ന്നു.

1
43450

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താനുള്ള സെലക്റ്റര്‍മാരുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം കളിക്കളത്തില്‍ പുറത്തെടുത്ത ലോകേഷ് രാഹുല്‍ (95*) മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതി നോക്കിയത്. 70 പന്തില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

2

രാഹുലിനെ കൂടാതെ മാര്‍ക് സ്റ്റോണിസ് (11) മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം തികച്ച മറ്റൊരു താരം. രാജസ്ഥാനു വേണ്ടി കൃഷ്ണപ്പ ഗൗതം രണ്ടു വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനാട്കട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

നേരത്തേ ടോസിനു ശേഷം രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജോസ് ബട്‌ലറുടെ (82) തകര്‍പ്പന്‍ ഇന്നിങ്‌സാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 58 പന്തില്‍ മ്പതു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സ്.

മലയാളി താരം സഞ്ജു സാംസണ്‍ (22), ബെന്‍ സ്റ്റോക്‌സ് (14), സ്റ്റുവര്‍ട്ട് ബിന്നി (11) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. നാലു വിക്കറ്റെടുത്ത ആന്‍ഡ്രു ടൈയാണ് രാജസ്ഥാനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. മുജീബുര്‍ റഹ്മാന്‍ രണ്ടു വിക്കറ്റ് നേടി.

3

തൊട്ടുമുമ്പത്തെ മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. സ്റ്റുവര്‍ട്ട് ബിന്നി, മഹിപാല്‍ ലൊംറോര്‍, ഇഷ് സോധി എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി. പഞ്ചാബ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. മയാങ്ക് അഗര്‍വാള്‍, അങ്കിത് രാജ്പൂത്ത് എന്നിവര്‍ക്കു പകരം അക്ഷ്ദീപ് നാഥും മോഹിത് ശര്‍മയും കളിച്ചു.

Story first published: Tuesday, May 8, 2018, 23:55 [IST]
Other articles published on May 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+