സേവാഗ് ഗോള്‍ഡന്‍ ഡക്ക്, പഞ്ചാബ് കിംഗ്‌സും ഡക്ക്!
പുനെ: പുതിയ ഹോം ഗ്രൗണ്ടില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തോല്‍വിയോടെ തുടക്കം. ഐ പി എല്‍ എട്ടാം സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് പഞ്ചാബ് തോറ്റത്. ജയിക്കാന്‍ 163 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് ആദ്യ പന്തില്‍ സേവാഗിനെ നഷ്ടപ്പെട്ടു. പിന്നെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവര്‍ക്ക് 8 വിക്കറ്റിന് 136 റണ്‍സടിക്കാനേ കഴിഞ്ഞുള്ളൂ.
26 റണ്‍സിന്റെ ആധികാരിക ജയത്തോടെ രാജസ്ഥാന്‍ ഐ പി എല്ലിലെ പുതിയ സീസണ് ഗംഭീര തുടക്കം കുറിച്ചു. ബാറ്റിംഗിലും ബൗളിംഗിലും കൂട്ടായ പ്രകടനമായിരുന്നു അവരുടേത്. ഫീല്‍ഡിംഗിലാകട്ടെ രാജസ്ഥാന്‍ മിന്നിത്തിളങ്ങി. ഒരു ക്യാച്ചും രണ്ട് എണ്ണം പറഞ്ഞ റണ്ണൗട്ടുകളുമായി മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ ഫീല്‍ഡിംഗിലെ താരമായത്.

വീരനാകാതെ വീരു
നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് പുറത്തായതോടെ തന്നെ കളി എങ്ങോട്ടാണ് എന്ന് വ്യക്തമായിരുന്നു. സൗത്തിയുടെ പന്തില്‍ കീപ്പര്‍ സഞ്ജു സാംസണ്‍ മനോഹരമായ ക്യാച്ചെടുത്താണ് വീരുവിനെ പുറത്താക്കിയത്.

അരങ്ങേറ്റം നന്നാക്കി വിജയ്
പഞ്ചാബ് നിരയില്‍ പുതുതായി എത്തിയ മുരളി വിജയ് ആണ് ടോപ് സ്‌കോററായത്. 37 റണ്‍സെടുത്ത വിജയെ പുറത്താക്കിയതും സഞ്ജു തന്നെ. ഇത്തവണ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കുകയായിരുന്നു.

സഞ്ജു ശരിക്കും തിളങ്ങി
വൃദ്ധിമാന്‍ സാഹയെക്കൂടി നേരിട്ടു ഏറിലൂടെ സഞ്ജു പുറത്താക്കി. പക്ഷേ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് ബാറ്റിംഗില്‍ തിളങ്ങാനായില്ല. വെറും 5 റണ്‍സിന് സഞ്ജു പുറത്തായി.

പ്രിറ്റി സിന്റ കളിക്കിടെ
രാജസ്ഥാനെതിരായ കളിക്കിടെ പഞ്ചാബ് ടീമുടമയും ബോളിവുഡ് നടിയുമായ പ്രിറ്റി സിന്റ

രക്ഷിച്ചത് ക്യാപ്റ്റന്‍
33 റണ്‍സെടുത്ത രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് രാജസ്ഥാനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.

ഫോക്‌നര്‍ കളിയിലെ താരം
46 വിലപ്പെട്ട റണ്‍സുകളും 3 വിക്കറ്റും സ്വന്തം പേരിലാക്കിയ ജയിംസ് ഫോക്‌നറാണ് മാന്‍ ഓഫ് ദ മാച്ച്

ജോണ്‍സനെ അടിച്ചുപറത്തി
മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ മിച്ചല്‍ ജോണ്‍സനെ അവസാന ഓവറില്‍ ഫോക്‌നര്‍ അടിച്ച് പറത്തിയത് 20 റണ്‍സിന്. രണ്ട് സിക്‌സും ഒരു ഫോറും ഇതില്‍ പെടും.

മാക്‌സി പരാജയം
5 പന്തില്‍ 7 റണ്‍സാണ് മാക്‌സ്‌വെല്‍ എടുത്തത്. അതില്‍ 4 റണ്‍സ് ഇന്‍സെഡ് എഡ്ജ് വഴി കിട്ടിയ ഫോറും. അടുപ്പിച്ച് മൂന്ന് അവസരങ്ങളാണ് മാക്‌സി കൊടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications