IPL 2021: രാജസ്ഥാന്‍ വണ്‍മാന്‍ ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് പരിഹരിക്കേണ്ട പ്രധാന വീക്ക്‌നെസ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഒരു താരത്തെ മാത്രം അമിതമായി ആശ്രയിക്കുന്നുവെന്നതാണ് രാജസ്ഥാന്റെ ഏറ്റവും വലിയ പോരായ്മയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനെ കേന്ദ്രീകരിച്ച് രാജസ്ഥാന്‍ കളിക്കുന്നതു ശരിയല്ലെന്നു ചോപ്ര തന്റെ ട്വിറ്റര്‍ വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന ലേലത്തില്‍ മികച്ചൊരു വിദേശ ബൗളറെ ടീമിലേക്കു കൊണ്ടു വന്നെങ്കില്‍ മാത്രമേ രാജസ്ഥാന് ഈ പോരായ്മ മറികടക്കാനാവൂയെന്നും ചോപ്ര വിലയിരുത്തി. കഴിഞ്ഞ സീസണില്‍ ആര്‍ച്ചര്‍ രാജസ്ഥാനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 20 വിക്കറ്റുകളാണ് പേസര്‍ ടീമിനായി വീഴത്തിയത്.

ടോം കറെനെ നിലനിര്‍ത്താമായിരുന്നു
ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ ടോം കറെനെ ലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഒഷെയ്ന്‍ തോമസും തഴയപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. ഇതോടെ ടീമിലെ വിദേശ പേസര്‍മാരുടെ നിരയില്‍ ആര്‍ച്ചര്‍ക്കൊപ്പം ഇപ്പോള്‍ ആന്‍ഡ്രു ടൈ മാത്രമേയുള്ളൂ.
കറെനെ രാജസ്ഥാന്‍ ഒഴിവാക്കിയത് എന്നെയല്‍പ്പം ആശ്ചര്യപ്പെടുത്തി. അവര്‍ക്കു കറെനെ നിലനിര്‍ത്തി ഡേവിഡ് മില്ലറിനെ ഒഴിവാക്കാമായിരുന്നു. കാരണം മില്ലറിന് ടീമില്‍ ഇടം ലഭിക്കാന്‍ പോവുന്നില്ല. കറെന്‍ മോശമല്ലാത്ത ഓള്‍റൗണ്ടറാണെന്നും ചോപ്ര വിശദമാക്കി.

ബൗളര്‍മാരെ പിരിച്ചുവിട്ടു
ഒരുപിടി പേസ് ബൗളര്‍മാരെയാണ് ലേലത്തിനു മുമ്പ് രാജസ്ഥാന്‍ ഒഴിവാക്കിയിരിക്കുന്നതെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ടോം കറെന്‍, ഒഷെയ്ന്‍ തോമസ് എന്നിവരെക്കൂടാതെ ഇന്ത്യന്‍ വംശജരായ പേസര്‍മാരായ അങ്കിത് രാജ്പൂത്, വരുണ്‍ ആരോണ്‍, ആകാഷ് സിങ് എന്നിവരെയും രാജസ്ഥാന്‍ നിലനിര്‍ത്തിയില്ല. ഫാസ്റ്റ് ബൗളിങ് ഏറെക്കുറെ മുഴുവനായി തന്നെ ഒഴിവാക്കപ്പെട്ടുവെന്നു പറയാം. കാര്‍ത്തിക് ത്യാഗിയും ജയദേവ് ഉനാട്കട്ടും മാത്രമാണ് ഇനി രാജസ്ഥാന്റെ പ്ലെയിങ് ഇലവനില്‍ ഇടം നേടാനിടയുള്ള ഇന്ത്യന്‍ പേസര്‍മാരെന്നും ചോപ്ര വ്യക്തമാക്കി.

ആര്‍ച്ചറിനെ അമിതമായി ആശ്രയിക്കരുത്
രാജസ്ഥാന്‍ ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നം അവര്‍ വണ്‍മാന്‍ ബൗളിങ് ആര്‍മിയാണെന്നതാണ്. ഒരു ഭാഗത്ത് ജോഫ്ര ആര്‍ച്ചറാണെങ്കില്‍ ടീമിലെ മറ്റുള്ളവരെല്ലാം മറുഭാഗത്തുമാണ്. ജോഫ്രയുടെ പ്രഭാവവും മറ്റു ബൗളര്‍മാരുടെ മോശം പ്രകടനവും ഇതിനു കാരണമായിട്ടുണ്ട്. ഈ വിഷയം രാജസ്ഥാന്‍ പരിഹരിച്ചേ തീരൂ. ലേലത്തില്‍ ചെലവഴിക്കാന്‍ അവരുടെ പക്കല്‍ പണമുണ്ട്. ഈ തുക കൊണ്ട് ഒരു വമ്പന്‍ വിദേശ താരത്തെ രാജസ്ഥാന്‍ ഇനി വാണ്ടേണ്ടത് അനിവാര്യമാണെന്നും ചോപ്ര നിരീക്ഷിച്ചു.
ഓസ്‌ട്രേലിയയുടെ മുന്‍ നിര പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ ലേലത്തില്‍ കൊണ്ടു വരാന്‍ രാജസ്ഥാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 15 മുതല്‍ 18 കോടി വരെ മുടക്കി സ്റ്റാര്‍ക്കിനെ കൊണ്ടു വന്നാലും രാജസ്ഥാന് നഷ്ടം സംഭവിക്കില്ലെന്നും ചോപ്ര വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications